ഒരു വേശ്യയുടെ കഥ – 24 (Updated) 3990

എന്റെ പൊന്നുമായേ…..
തയ്ച്ചു വാങ്ങുവനല്ലാതെ കൂലി ചോദിക്കുവാൻ ഞാൻ പറഞ്ഞോ……
നമുക്ക് പെട്ടെന്നു വേണമെങ്കിൽ അതിന്റെ കൂലി നമ്മൾ കൊടുക്കേണ്ടി വരും…..
അതുകൊണ്ട്‌ വേഗം അതവിടെ കൊടുത്തിട്ട് വാ…..എന്നിട്ട് വണ്ടിയിൽ കയറിയാൽ മതി…
കൂലിയൊന്നും നോക്കേണ്ട..കെട്ടോ…”

പറഞ്ഞശേഷം അയാൾ സ്റ്റിയറിങ് വീലിലേക്ക് വീണ്ടും തലചായ്ച്ചു…..!

“ആരുടേതായാലും പൈസ പൈസതന്നെയല്ലേ……
പൈസയ്ക്ക് ഒരു വിലയൊക്കെ വേണം….”

“ഏതായാലും വലിയ കുഴപ്പമില്ലാത്ത രണ്ടുമൂന്നു സ്ഥാപനങ്ങളുണ്ട് ഒരു ബ്ലൗസിന്റെ തയ്യൽക്കൂലി കൊടുക്കുവാൻ വേണമെങ്കിൽ അതിലേതെങ്കിലുമൊന്നു സെയിൽ ചെയ്യാം എന്നാലും കുഴപ്പമില്ല…..”

പുറത്തു നിന്നും അവൾ പിറുപിറുക്കുന്നതു കേട്ടപ്പോഴാണ് അയാൾ വീണ്ടും തലയുയർത്തികൊണ്ടു ചിരിയോടെ പറഞ്ഞത്.

“പ്രാന്തന്മാരോട് വെറുതെ പറഞ്ഞിട്ടു കാര്യമില്ല….”

തന്നെ കളിയാക്കിയതാണെന്നു മനസിലായപ്പോൾ അവൾ പുറത്തേക്ക് നോക്കി വീണ്ടും പിറുപിറുത്തതു കേട്ടെങ്കിലും അയാൾ ഗൗനിച്ചില്ല…..!

“അനിലേട്ടാ…..
ഈ ബ്ലൗസും ആ സാരിക്കു ഒപ്പിക്കുവാൻ പറ്റും….
തൽക്കാലം ഇതുപോരെ……
എനിക്ക് അതിനുള്ളിൽ ഇനിയും പോകുവാൻ മടിയാണ്……
അതിനുള്ളിൽ മുഴുവനും നാണമില്ലാതെ സ്ലീവ് ലെസ് ബ്ലൗസും ധരിച്ചിരിക്കുന്ന പൊങ്ങച്ചക്കാരികളാണ്….
ഓരോന്നിന്റെ ചോദ്യം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും…..
അതുപോലുള്ളവരെ എനിക്കു കണ്ണെടുത്താൽ കണ്ടുകൂടാ…..”

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.