ഒരു വേശ്യയുടെ കഥ – 24 (Updated) 4072

“ഈ അനിലേട്ടനോടൊക്കെ എന്തെങ്കിലും പറഞ്ഞാൽ തലയ്ക്ക് നട്ടപ്രാന്തായിപ്പോകും…..”

ദേഷ്യത്തോടെ തലവെട്ടിച്ചു പറഞ്ഞുകൊണ്ടവൾ കടയിലേക്ക് വേഗത്തിൽ നടന്നു.

“മായേ….വേണമെങ്കിൽ ആ ബാഗ് കൂടെ കൈയിലെടുത്ത് പിടിച്ചോളൂ…….”

പിറകിൽ നിന്നും തമാശയായി അയാൾ വിളിച്ചു പറഞ്ഞെങ്കിലും അവൾ കേട്ടഭാവം നടിച്ചില്ല.

മിനിമം അഞ്ചുമിനുട്ടെങ്കിലും കഴിയാതെ അവൾ തിരിച്ചുവരില്ലെന്ന ധാരണയോടെ സ്റ്റീരിയോ ഓൺ ചെയ്തശേഷം ഒരു മൂളിപ്പാട്ടും മൂളിക്കൊണ്ടു സ്റ്റിയറിങ് വീലിൽ തലചായ്ക്കാൻ ഒരുങ്ങുമ്പോഴാണ് പോയതിനെക്കാൾ ഇരട്ടി വേഗത്തിൽ പോയതുപോലെതന്നെ സാരിയടങ്ങിയ ഷോപ്പിങ് ബാഗുമായി അവൾ മടങ്ങിവരുന്നത് കണ്ടത്…..!

തയ്ക്കുവാൻ കൊടുത്തിലില്ലെന്നു മനസിലാത്തുകൊണ്ടു അയാൾ വേഗം ഡോർ ലോക്ക് ചെയ്തശേഷം കാറിന്റെ ഗ്ലാസ് താഴ്ത്തി……!

“ഇത്രവേഗം അളവെടുത്തോ……”

അതിശയത്തോടെയാണ് ചോദിച്ചത്.

“ഞാൻ അപ്പോഴേ പറഞ്ഞതാണ്…..!.”

മുഖം കറുപ്പിച്ചു വാതിലിൽ പിടിച്ചുവലിച്ചുകൊണ്ടാണ് മറുപടി.

“അതു വലിച്ചുപൊട്ടിക്കേണ്ട ലോക്ക് ചെയ്തിരിക്കുകയാണ് …..
എന്താ കൊടുത്തില്ലേ അതു പറയൂ എന്നിട്ടു തുറക്കാം……”

ലോക്ക് ചെയ്തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ മുഖംകൊണ്ടു പതിവു ഗോഷ്ടി കാണിക്കുന്നതും കൊഞ്ഞനം കുത്തുന്നതും കണ്ണാടിയുടെ വ്യക്തമായി കണ്ടെങ്കിലും അയാൾ ഗൗരവം വെടിഞ്ഞില്ല.

” നാട്ടിലെ ഓമനേച്ചിയൊക്കെ വാങ്ങുന്നതിന്റെ മൂന്നിരട്ടിയാണ് തയ്യൽ കൂലി……
തയ്ക്കുവാൻ കൊടുക്കുന്ന പൈസയുണ്ടെങ്കിൽ ഞാനുടുത്തതുപോലെയുള്ള രണ്ടു സാരികൾ വാങ്ങുവാൻ പറ്റും…..”

വീണ്ടും വാതിലിൽ പിടിച്ചുവലിച്ചുകൊണ്ടു അമര്ശത്തോടെയാണ് മറുപടി.

“ഇങ്ങനെപോയാൽ മായയുടെ നാട്ടിലെ ഗ്യാരണ്ടിയുള്ള ചെരിപ്പും തുണിയും വിൽക്കുന്ന കൃഷ്ണാട്ടനെയും …….
എന്തെങ്കിലും തയ്ക്കുവാൻ കൊടുത്താൽ നൂറുവട്ടം നടത്തിക്കുന്ന ഓമനേച്ചിയെയുമൊക്കെ ഞാൻ തന്നെ എലിവിഷം കൊടുത്തു കൊല്ലേണ്ടി വരുമെന്നു തോന്നുന്നു……

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.