അവസാനം കൈ കാണിക്കാതെ തന്നെ ഒരു കാർ അരികിൽ കൊണ്ടു നിർത്തുകയും അവളെ അതിലേക്ക് കയറുവാൻ ക്ഷണിച്ചപ്പോൾ അവൾ അവൾ നിഷേധിക്കുന്നതും കാറോടിച്ചിരുന്നയാൾ അവളുടെ കൈയിൽ പിടിക്കുവാൻ ശ്രമിക്കുന്നതും കണ്ടപ്പോഴാണ് നിയന്ത്രണം വിട്ടു പോയത് .
“മായ ഇങ്ങോട്ട് വാ …….”
അയാളുടെ ശബ്ദം കേട്ടതും കാർ യാത്രക്കാരൻ വേഗം കാറിൽ കയറി ഓടിച്ചുപോകുന്നത് കണ്ടു.
അപ്പോഴാണ് അവളുടെയും അവളെ പോലുള്ളവരുടെ നിസ്സഹായാവസ്ഥയും ദയനീയതയും അയാൾക്കു മനസ്സിലായത്.
മുന്നേ ഏൽപ്പിച്ചിരിക്കുന്ന വണ്ടിയിൽ ഇതുപോലെ ഏതെങ്കിലും ഹോട്ടലിലേക്കോ മറ്റോ പോവുകയും അതേപോലെ തിരിച്ചുവരികയും ചെയ്യുന്നവളായിരിക്കും .
പാവം ….തനിക്കു വേണ്ടിയാണല്ലോ ഇപ്പോൾ അസഭ്യവും തെമ്മാടിത്തവും ഒക്കെ സഹിക്കേണ്ടിവന്നതെന്നോർത്തപ്പോൾ സങ്കടം വന്നു.
“ഒരിക്കൽ ഈ കുഴിയിൽ വീണുപോയാൽപിന്നെ ഒരിക്കലും കരകയറാൻ പറ്റില്ല ……
പിഴച്ചവൾ എപ്പോഴും പിഴച്ചവൾ തന്നെ മരിച്ചാലും പേരുദോഷം പോകില്ല……”
കണ്ണുതുടച്ചുകൊണ്ടു അയാളുടെ അടുത്തേക്ക് നടക്കുമ്പോഴാണ് അവൾ പറഞ്ഞത്.
“സാരമില്ല മായെ……
അവർ പറഞ്ഞോട്ടെ വിഷമിക്കേണ്ട കേട്ടോ….
ഇങ്ങോട്ടു വാ ഇവിടെ ഇരിക്കൂ…. കുറച്ചുകഴിയുമ്പോൾ ഏതെങ്കിലും വണ്ടി വരും നമുക്കത്തിൽപ്പോകാം………”
അവളുടെ ശരീരത്തിലൊന്നു സ്പര്ശിച്ചുകൊണ്ടെങ്കിലും ആശ്വസിപ്പിക്കണമെന്നു മനസിൽ വല്ലാതെ ആഗ്രഹം തോന്നിയതുകൊണ്ടാണ് ക്ഷീണിച്ച സ്വരത്തിൽ അവളെ സമാധാനിപ്പിച്ചത്.
“എന്തിനാ ഇവിടെ നിൽക്കുന്നത് ഇവിടെ ഇരിക്കൂ …..”
അവൾ മടിച്ചുനിക്കുന്നതുകണ്ടപ്പോൾ അയാൾ അൽപ്പം നീങ്ങിയിരുന്നു കൊണ്ട് അവൾക്കും ഇരിക്കാനുള്ള സ്ഥലം ഒഴിഞ്ഞു കൊടുത്തു .
“വേണ്ട……
ഇപ്പോൾ തന്നെ കണ്ടില്ലേ
ഇനി നിങ്ങളുടെ അടുത്തിരിക്കുന്നത് കൂടെ കണ്ടാൽ ആളുകൾ കല്ലുപെറുക്കി എറിയും അതാണ് ലോകം…….”
സാരിത്തലപ്പ് ഉയർത്തി കണ്ണു തുടച്ചു കൊണ്ട് ഇടർച്ചയോടെയാണ് അവളത് പറഞ്ഞത് .
??
??????