ഒരു വേശ്യയുടെ കഥ – 2 3859

പൊതുവേ വിജനമായ റോഡിൽ ചില കാൽനടയാത്രക്കാരും വയറും കൊഴുപ്പും മോദസും കുറയ്ക്കുവാൻ ഓടുന്നവരും പത്രം വിൽപ്പനക്കാരും മാത്രമേയുള്ളൂ.

“അവിടെയുള്ള തട്ടുകടക്കാരനും ചില ഓട്ടോകാർക്കും എന്നെയും എന്റെ തൊഴിലും അറിയാം അതുകൊണ്ട് നിങ്ങൾ ഇവിടെയിരുന്നോളൂ എനിക്കിപ്പോൾ തന്നെ വേണ്ടുവോളം പേരുദോഷമുണ്ട് …..
എൻറെ കൂടെ കണ്ടതുകൊണ്ട് നിങ്ങൾക്കും വെറുതെ പേരുദോഷമുണ്ടാക്കേണ്ട അതുകൊണ്ട് നിങ്ങൾ ഇവിടെ ഇരുന്നോ ഒരു ഓട്ടോ കിട്ടുമെന്ന് ഞാൻ നോക്കട്ടെ……”

ഹോട്ടലിനു മുന്നിലുള്ള കടവരാന്തയിൽ അയാളെ ഇരുത്തിയശേഷം ചിരിച്ചുകൊണ്ടാണ്് പറഞ്ഞത് .

അതുകേട്ടപ്പോൾ വല്ലാത്ത സഹതാപം തോന്നി.

“മായെ നീ പറഞ്ഞതുപോലെ നീ ഒരുപാട് പുരുഷന്മാരുമായി കിടക്ക പങ്കിട്ട പങ്കിട്ടത് പോലെ ഞാനും ഒരുപാട് സ്ത്രീകളുമായി അതേ തെറ്റു ചെയ്തതല്ലേ അങ്ങനെയാണെങ്കിൽ ഞാനുമൊരു വേശ്യയല്ലേ…….
നീ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നവൾ………
ഞാനോ സുഖിക്കുവാൻ വേണ്ടി പണം കൊടുത്തു നിന്റെ ശരീരം വാടകയ്ക്കെടുത്തവൻ……
അങ്ങനെയെങ്കിൽ ഞാനല്ലേ യഥാർത്ഥ വേശ്യ…….?
ആൺവേശ്യ ……!

കുറ്റബോധത്തോടെ മനസ്സിൽ പറഞ്ഞുകൊണ്ടു അവളെ നോക്കുമ്പോഴേക്കും അവൾ റോഡിലിറങ്ങി വേവലാതിയോടെ തലങ്ങും വിലങ്ങും നടന്നു കൊണ്ട് ഒറ്റപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ഓട്ടോകൾക്ക് കൈ കാണിക്കാൻുവാൻ തുടങ്ങിയിരുന്നു ……!

അതിനിടെ റോഡിലൂടെ കടന്നുപോയ ചില ബൈക്കു യാത്രക്കാർ അവളോട് എന്തൊക്കെയോ പറയുന്നതും അവൾ അരിശത്തോടെയും ദേഷ്യത്തോടെയും മറുപടി കൊടുക്കുന്നതും കണ്ടു .
ഓട്ടോയിൽ പോകുന്ന ചില ചെറുപ്പക്കാർ അവളുടെ അടുത്ത വണ്ടി നിർത്തി അവളോട് എന്തൊക്കെയോ അശ്ലീലം ഉറക്കെ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് ശരീരമാകെ വിറഞ്ഞു കയറിയെങ്കിലും തൻറെ നിസ്സഹായകത ഓർത്തപ്പോൾ നിശബ്ദനായി .

ആഹാരം കഴിച്ചതിന്റെ ദുർമോദസ്‌ കുറയ്ക്കുവാൻ ആർദ്ധനഗ്നരായി ഓടിക്കൊണ്ടിരുന്ന മധ്യവയസ്‌ക്കരിൽ ചിലർ വയറുനിറയ്ക്കുവാൻ ശരീരം വിൽക്കേണ്ടി വരുന്ന അവളെയും നോക്കി അർത്ഥം വച്ചു ചിരിക്കുന്നതും ചില കമന്റുകൾ പറയുന്നതും കേട്ടപ്പോൾ അയാൾക്ക് പുച്ചം തോന്നി.

2 Comments

Comments are closed.