ഒരു വേശ്യയുടെ കഥ – 2 3859

“നോക്കൂ ഇങ്ങനെ കിടന്നാൽ ശരിയാവില്ല…. നിങ്ങൾ ഒറ്റയ്ക്കു ഹോസ്പിറ്റലിൽ പോകില്ലെന്നാണ് എനിക്ക് തോന്നുന്നത് …. അതുകൊണ്ട് നിങ്ങളെ ഇവിടെ ഒറ്റയ്ക്കാക്കിപോയാൽ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല …..
എൻറെ കൂടെ വരുവാൻ മടിയുണ്ടോ ഞാൻ നിങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടുപോകട്ടെ…..”

നെറ്റിയിലൂടെ മുടിയിഴകളിൽ പതുക്കെ തലോടി കൊണ്ടാണ് അവളുടെ ചോദ്യം
അയാൾ പതിയെ കണ്ണുകൾ തുറന്നു അവളെ നോക്കി താൻ ഇടയ്ക്കൊക്കെ വെറുതെ സ്വപ്നം കാണാറുള്ള ഭാര്യയുടെ മുഖം തന്നെയാണ് അപ്പോഴവൾക്കെന്നും …..
ആ നീണ്ട കണ്ണുകളിലെ സ്നേഹം കലർന്ന വിഹ്വലതയും മുഖത്തെപ്പേടിയിലുമെല്ലാം തന്നോടുമാത്രമുള്ള സ്നേഹമാണെന്നും അപ്പോൾത്തന്നെ അവളെ നെഞ്ചിലേക്ക് വാരിപ്പിടിച്ചു നെറ്റിയിൽ അമർത്തി ചുണ്ടമർത്തണമെന്നുമെല്ലാം ഒരു നിമിഷത്തിൽ അയാൾക്ക് തോന്നി.

“എഴുന്നേൽക്കൂ………”
പറഞ്ഞുകൊണ്ട് അയാളുടെ കഴുത്തിലൂടെ കൈയിട്ടുകൊണ്ട് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർക്കുവാൻ തോന്നിയില്ല.

വളരെ പണിപ്പെട്ടാണ് അവളുടെ ചുമലിൽ ചാരി എഴുന്നേറ്റിരുന്നത്.തല നിവർത്തുവാൻ വയ്യായിരുന്നു അതുകൊണ്ട് അവൾ തന്നെയാണ് മാറോടു ചേർത്തുപിടിച്ചുകൊണ്ട് വീണ്ടും മുഖം കഴുകിച്ചതും ഷർട്ടു ധരിപ്പിച്ചതും.

ഷർട്ടിലെ ബട്ടൻസ് ശരിയാക്കി കൊടുക്കുന്നതിനിടയിൽ താഴേക്ക്‌നോക്കി എന്തോഓർത്തെന്നപോലെ ഊറിച്ചിരിച്ചുകൊണ്ട് സാരിത്തുമ്പ് ഗ്ലാസിലെ വെള്ളത്തിൽ മുക്കി തൻറെ നെഞ്ചിൽ തുടയ്ക്കുന്നത് കണ്ടപ്പോഴാണ് വളരെ പണിപ്പെട്ട് നെഞ്ചിലേക്ക് നോക്കിയത്……

നെഞ്ചിൽ മുഴുവൻ അവളുടെ ചുവന്ന പൊട്ട് പടർന്നുകിടപ്പുണ്ടായിരുന്നു….!
തുടച്ചു മാറ്റുന്നതിനിടയിൽ കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ നാണം കലർന്ന ചിരിയോടെ അവൾ മിഴികൾ താഴ്ത്തിയതും ഒരുമിച്ചായിരുന്നു .

ഒരു രാത്രിയിലേക്ക് മാത്രമാണല്ലോ താൻ ഈ ചിരിയും പരിചരണവും സ്വന്തമാക്കിയത് എന്നോർത്തപ്പോൾ വല്ലാത്ത നിരാശ തോന്നി.

അവളുടെ ചുമലിൽ താങ്ങിപ്പിടിച്ചു കൊണ്ടാണ് ഹോട്ടലിൽ വെളിയിലേക്ക് ഇറങ്ങിയത്. അവളാണെങ്കിൽ വലതുകൈകൊണ്ട് ഒരു കുഞ്ഞിനെയെന്നപോലെ അയാളുടെ അരക്കെട്ടിൽ ചേർത്തുപിടിച്ചുകൊണ്ടാണ് പതിയെ മുന്നോട്ടുനീങ്ങിയത്.
ഡ്രൈവ് ചെയ്യുവാൻ പറ്റില്ലെന്ന് അറിയുന്നതുകൊണ്ട് പോർച്ചിൽ കിടക്കുന്ന കാറിൻറെ കാര്യം മായയോട് മിണ്ടിയതേയില്ല…..!

പുറത്തു നേരം വെള്ളകീറി തുടങ്ങിയിട്ടേയുള്ളൂ കടകളൊന്നും തുറന്നിട്ടില്ല.

2 Comments

Comments are closed.