ഒരു വേശ്യയുടെ കഥ – 2 3942

“വെളളം കുടിച്ചില്ലെ ഇതുവരെ…..”
വേവലാതിയോടെ അയാളുടെ അടുത്തേക്ക് നടന്നു കൊണ്ടാണ് അവളുടെ ചോദ്യം.

ഇല്ലെന്ന് കൈകൾ കൊണ്ട് ആംഗ്യം കാണിച്ചയുടനെ അവൾ മേശമേലുള്ള ഗ്ലാസെടുത്തു കഴുകി കൊണ്ടുവന്നു കുപ്പിയിലെ വെള്ളം പകർന്നശേഷം കുടിക്കുവാനായി അയാളുടെ നേരെ നീട്ടിയപ്പോൾ എഴുന്നേൽക്കുവാനായി ഒരു ശ്രമം കൂടി നടത്തിനോക്കി .

“വയ്യ……”
മുറിയിൽ തെളിഞ്ഞുകൊണ്ടിരിക്കുന്ന ട്യൂബ്‌ ലൈറ്റിലേക്ക് നോട്ടം പതിക്കുമ്പോൾ കണ്ണഞ്ചിപ്പോകുന്നു……!
കണ്ണിന്റെ കൃഷ്ണമണിയിൽ വല്ലാത്ത വേദനയും……

വീണ്ടും ശ്രമം ഉപേക്ഷിച്ചുകൊണ്ട് കട്ടിലിലേക്ക് തന്നെ തലചായ്ച്ചു.

“അയ്യോ ഇതെന്താ പറ്റിയത് …..”

ആധിയോടെ ചോദിച്ചു കൊണ്ട് അവൾ കട്ടിലിലിരുന്നു അയാളെ താങ്ങി എഴുന്നേൽപ്പിച്ചു ശേഷം തൻറെ ശരീരത്തിൽ ചാരിയിരുത്തികൊണ്ട് ഗ്ലാസിലെവെള്ളം ചുണ്ടോടുചേർത്തു പിടിച്ചു കൊടുത്തു .

വരണ്ട ചുണ്ടുകൾകിടയിലൂടെ വെള്ളം വലിച്ചുകുടിക്കുന്നതിനിടയിൽ ക്ഷീണിച്ച കണ്ണുകൾ ഉയർത്തി അവളെ നോക്കിയപ്പോൾ ആ നീണ്ട കണ്ണുകളിൽ മുഴുവൻ തന്നോടുള്ള അനുകമ്പയും സഹതാപമാണെന്നും മനസിലായി.

“നല്ല പനിയുണ്ട് വേഗം ഡോക്ടറെ കാണിക്കണം ഹോട്ടലിലെ ആരെയെങ്കിലും വിളിക്കട്ടെ ……”

തന്റെ കണ്ണുകളിൽ നോക്കിയുള്ള അവളുടെ ചോദ്യത്തിന് അയാൾ വേണ്ട എന്ന അർത്ഥത്തിൽ കണ്ണുകളടച്ചു കാണിച്ചു.

” ഡോക്ടറെ കാണാതെ എങ്ങനെയാണ് നിങ്ങൾക്ക് നല്ല പനിയാണ് ഹോസ്പിറ്റലിൽ പോയാൽ തന്നെ അഡ്മിറ്റാകേണ്ടിവരും ഉറപ്പാണ്…. ”

അവൾ വീണ്ടും പറഞ്ഞപ്പോഴും സാരമില്ലെന്ന അർത്ഥത്തിൽ കണ്ണുകളച്ചു.

കുടിച്ചുകഴിഞ്ഞ വെള്ളത്തിന്റെ ബാക്കിഭാഗം സ്വന്തം കൈക്കുമ്പിളിൽ പകർന്നുകൊണ്ടു അയാളുടെ മുഖവും ചുണ്ടും കഴുകിയശേഷം സാരിതുമ്പുയർത്തി തുടച്ചുകൊടുത്തു വീണ്ടും കട്ടിലിലേക്ക് കിടത്തുമ്പോൾ മൂക്കിലൂടെ തന്റെ സിരകളിലേക്കും അവളുടെ ഗന്ധം പടരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

ചന്ദനത്തിന്റെയും ചന്ദ്രികാസോപ്പിന്റെയും സമ്മിശ്രമായ ഹൃദ്യമായ മനംമയക്കുന്ന സുഗന്ധം……!

“നേരം വെളുത്തില്ലേ മായയ്ക്ക് പോകേണ്ടേ…….”

2 Comments

Comments are closed.