ഒരു വേശ്യയുടെ കഥ – 2 3859

പുതപ്പുനീങ്ങിയതും ഒരു മധുര സ്വപ്നത്തിലെന്നതുപോലെ എന്തോ കുറുകിക്കൊണ്ടവൾ ഇടതുകാൽ അയാളുടെ കാലിലേക്ക് പിണച്ചുവച്ചുകൊണ്ടു നെഞ്ചിനുള്ളിലേക്ക് മുഖം പൂഴ്ത്തിയതും ഒരുമിച്ചായിരുന്നു.

അയാൾ വല്ലാതെയായിപ്പോയി…..!
ഇടതുകാൽ തന്റെ കാലിന്റെമേൽ കയറ്റിവച്ചുശേഷം അരക്കെട്ടിൽ കെട്ടിപ്പിടിച്ചുകൊണ്ടു നെഞ്ചിൽ മുഖം പൂഴ്ത്തി സുരക്ഷിതഭാവത്തിൽ ഉറങ്ങുന്ന അവളുടെ നിഷ്‌കളങ്കമായ മുഖത്തേക്ക് തന്നെ അല്പനേരം നിർമേഷനായി നോക്കിനിന്നു.

താളാത്മകമായി ശ്വാസോച്ഛ്വാസം നടത്തിക്കൊണ്ടു തന്റെ നെഞ്ചിൽ തലചായ്ചുറങ്ങുന്ന അവളെയങ്ങനെ നോക്കിനിൽക്കുമ്പോൾ അവളൊരു കൊച്ചുകുഞ്ഞാണെന്നു തോന്നുമായിരുന്നു. അതുകൊണ്ടാക്കണം മനസിലെ മോഹക്കടലിലെ തിരമാലകൾ അടങ്ങുന്നതും ഹൃദയത്തിനുള്ളിലെവിടെയോനിന്നും കനിവിന്റെയും സ്നേഹത്തിന്റെയും ഉറവകൾ കിനിഞ്ഞിറങ്ങി അവളോട്‌ തോന്നിയ ആസക്തിയുടെ രാസമാറ്റത്തിൽ ശരീരത്തിലുണ്ടായ തീ അണയുന്നതും അത്ഭുതത്തോടെ അയാൾ തിരിച്ചറിഞ്ഞു.

തന്റെ നെഞ്ചിനുതാഴേ അമർന്നുകിടക്കുന്ന അവളുടെ മാറിടത്തിന്റ് മാംസളത മറ്റാരെങ്കിലും കാണുന്നുണ്ടോയെന്നു ആധിയോടെ നോക്കിക്കൊണ്ടു പുതപ്പെടുത്തു മൂടിയശേഷം അയാളും പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.

“ഇവളെന്താണ് ഇങ്ങനെ……!
“അല്ല ഞാനെന്താണ് ഇന്നിങ്ങനെയായിപ്പോയത്….!
എനിക്കെന്താണ് പറ്റിയത്………..”

ചന്ദ്രികാസോപ്പിന്റെ സുഗന്ധമുള്ള അവളുടെ മുടിയിഴകൾ മുഖത്തേക്ക് വാരിയിട്ടു സുഗന്ധം ആസ്വദിച്ചു കിടക്കുമ്പോൾ അതിനെക്കുറിച്ചാണ് അയാൾ ആലോചിച്ചുകൊണ്ടിരുന്നത്.

വീണ്ടും തലപൊട്ടിപിളരുന്ന വേദന…….
തൊണ്ട വല്ലാതെ വരണ്ടിരിക്കുന്നു …
വെള്ളം കുടിക്കുവാൻ എഴുന്നേൽക്കുമ്പോൾ അവൾ ഉണരുമല്ലോ എന്നോർത്തപ്പോൾ അതുവേണ്ടെന്നു വച്ചുകൊണ്ട് അയാൾ കുനിഞ്ഞു അവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തി രണ്ടുകൈകൾക്കൊണ്ടും ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ട് പുതപ്പിനുള്ളിലേക്ക് ഒതുങ്ങി.

“എന്റെ ഈശ്വരന്മാരെ ഇവർക്ക് നല്ല തീപ്പൊള്ളുന്ന പനിയണല്ലോ……”

നെറ്റിയിലെ തണുത്ത വിരൽ സ്പര്ശനത്തിനൊപ്പം അവളുടെ വേവലാതിയോടെയുള്ള ശബ്ദവും കേട്ടപ്പോഴാണ് ഉറക്കം ഞെട്ടിയത്.

2 Comments

Comments are closed.