ഒരു വേശ്യയുടെ കഥ – 18 4023

തന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടു ഉണർന്നതാണോ……!
അല്ലെങ്കിൽ ഇത്രയും നേരം ഉറങ്ങാതെ കിടക്കുകയായിരുന്നോ……?

അതിനാണ് കൂടുതൽ സാധ്യതയെന്നയാൾക്ക് തോന്നി…….!
തന്നെ സംബന്ധിച്ചുള്ള എല്ലാകാര്യത്തിലും അവൾ ഉറക്കം നടിക്കട്ടെ …..
എത്രകാലം ഉറക്കം നടിക്കുമെന്ന് കാത്തിരിക്കാം…..!

അതോർത്തപ്പോൾ അയാൾക്ക്‌ കരയണമെന്നുപോലും തോന്നിപ്പോയി….!

പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് ഉറക്കം അയാളുടെ കൺപോളകളെ തഴുകുവാനെത്തിയത്.

“അനിലേട്ടാ ……
എഴുന്നേൽക്കുന്നില്ലെ……
അല്ലെങ്കിൽ ഇവിടെത്തന്നെ നിൽക്കുവാനാണോ പരിപാടി …….
സമയം ഏഴുമണിയായി……”

ചെവി കേൾക്കാത്ത ആളെ വിളിക്കുന്നതുപോലെ അവൾ ഉറക്കെ വിളിക്കുന്നത് കേട്ടപ്പോഴാണ് ഞെട്ടിയുണർന്നത്.

പകപ്പോടെ കണ്ണുകൾ തിരുമ്മിതുറന്നുകൊണ്ടു അയാൾ പകപ്പോടെ മൊബൈൽ ഫോണെടുത്തു സമയം നോക്കിയത്

“എന്തൊരു ഉറക്കമാണിത് സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു ……
വേഗം എഴുന്നേറ്റു കുളിക്കൂ മോനെ…..
നമുക്കു നാട്ടിലേക്ക് പോകേണ്ടേ……”

മൊബൈൽ ഫോണിൽ സമയം നോക്കുന്നതിനിടയിലാണ് വീണ്ടും അവളുടെ ഉറക്കെയുള്ള ശബ്ദം ……!

സാധാരണ രീതിയിൽ ചെവി വട്ടംപിടിച്ചാൽ മാത്രമേ അവൾ പറയുന്നത് കേൾക്കൂ….!
ഇതെന്തൊരു അൽഭുതം ……!
ഇന്നെന്തുപറ്റി ……!

6 Comments

  1. Please post next part ?

  2. Waiting aanu adutha bhakathinayi

  3. ithum super ayittundu

  4. പേജുകൾ പെട്ടെന്ന് തീർന്നുപോകുന്നു. കാത്തിരുപ്പ് സുഖമുള്ള വേദനയെങ്കിലും ചിലപ്പോൾ മടുപ്പിക്കുന്നു.അടുത്തഭാഗം വേഗം വരും എന്ന പ്രതീക്ഷയോടെ….. രാം

Comments are closed.