പറഞ്ഞു തീരുമ്പോഴേക്കും അവളുടെ തൊണ്ടയിടറി ശബ്ദം അടഞ്ഞുപോയി തുടങ്ങിയിരുന്നു
തൊണ്ടയിടറിക്കൊണ്ടു പറഞ്ഞശേഷം അവൾ സാരിതുമ്പുയർത്തി കണ്ണുകൾ തുടയ്ക്കുന്നതു കണ്ടപ്പോൾ അയാൾക്കും വല്ലായ്മ തോന്നി.
” എൻറെ ഒറ്റപ്പെടലിനെകുറിച്ചു പറയുമ്പോൾ മായയ്ക്ക് സങ്കടവും വിഷമവുമൊക്കെ വരും..
പക്ഷെ എനിക്കൊരു കൂട്ടായി എൻറെ കൂടെ വരുവാൻ സാധിക്കുകയുമില്ല …..
ഇതിനൊക്കെ ഞാനെന്താണ് മറുപടി പറയേണ്ടത്….”
മുഖം കറുപ്പിച്ചു പിറുപിറുത്തുകൊണ്ടു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ മുഖം വേഗം കുനിച്ചു .
“അതൊക്കെ പോട്ടെ ……
അതും പറഞ്ഞുകൊണ്ട് മായ ഇനിയും കരയുവാൻ നിൽക്കേണ്ട ….
ഇന്നു വൈകുന്നേരം നമ്മൾ തമ്മിൽ പിരിയുന്നതുവരെ മായയിനി കരയുന്നതു ഞാൻ കാണരുത് …..
മായ കരയുന്നതുകാണുവാൻ എനിക്കിഷ്ടമല്ല….
നമ്മൾ തമ്മിൽ പിരിഞ്ഞു കഴിഞ്ഞാലും മായയെ ഓർത്തു ഞാൻ ഒരുപക്ഷെ കരയുമായിരിക്കും….. പക്ഷേ മായ എന്നെയോർത്തുപോലും ഒരിക്കലും കരയരുത് കേട്ടല്ലോ …….”
കർശനമായ ശബ്ദത്തിൽ പെട്ടെന്നയാൾ വിഷയം മാറ്റിയപ്പോൾ അയാളുടെ മുഖത്തേക്കു ദയനീയമായ നോക്കിയ ശേഷം അവൾ വീണ്ടും സാരിത്തുമ്പുയർത്തി കണ്ണുകൾ തുടച്ചു.
‘ മായയുടെ ഒരുക്കങ്ങൾ ഏതായാലും കഴിഞ്ഞല്ലോ……
ഞാനും വേഗം കുളിക്കട്ടെ ഒമ്പതുമണിയാകുമ്പോഴേക്കും നമുക്കിവിടെ നിന്നും വണ്ടി വിടണം…….
മംഗലാപുരം വിടുന്നതിനുമുന്നേ നമുക്ക് രണ്ടു സ്ഥലത്തു പോകുവാനുണ്ട്…….!
??
??????
Please post next part ?
Waiting aanu adutha bhakathinayi
ithum super ayittundu
പേജുകൾ പെട്ടെന്ന് തീർന്നുപോകുന്നു. കാത്തിരുപ്പ് സുഖമുള്ള വേദനയെങ്കിലും ചിലപ്പോൾ മടുപ്പിക്കുന്നു.അടുത്തഭാഗം വേഗം വരും എന്ന പ്രതീക്ഷയോടെ….. രാം