ഒരു വേശ്യയുടെ കഥ – 11 3805

മരണത്തിനുപോലും വിട്ടുകൊടുക്കാതെ അവളെയും ചേർത്തുപിടിച്ചുകൊണ്ടു തനിക്കു നടക്കണം…..
അയാൾ തന്റെ തീരുമാനം ഒരിക്കൽക്കൂടി മനസിൽ അരക്കിട്ടുറപ്പിച്ചു.

ഇനിയെന്തു ചെയ്യുമെന്നാലോചിച്ചുകൊണ്ട് നെറ്റിയിൽ കയ്യും താങ്ങി കട്ടിലിൽ ഇരിക്കുമ്പോഴാണ് അന്നു ഹോട്ടൽ മുറിയിൽവെച്ചു മദ്യലഹരിയിൽ ഒരു സാധാരണ ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ അവൾ ആത്മഹത്യാ ഭീഷണി മുഴക്കിയ കാര്യവും അതുകണ്ടതോടെ താൻ പിന്തിരിഞ്ഞകാര്യവും അയാളുടെ ഓർമ്മയിലേക്ക് ഓടിയെത്തിയത്……!

“മായയെന്തിനാണ് അതുപോലുള്ള ഫോട്ടോയെടുക്കുവാൻ നിന്നുകൊടുത്തത് അതിന്റെയൊക്കെ ഭവിഷ്യത്തുകൾ അറിയില്ലേ…. പത്രത്തിലും ടിവിയിലും ഒക്കെ അത്തരം വാർത്തൽ കാണാറില്ലേ …….”

വീണ്ടും കുറ്റപ്പെടുത്തുന്നതുപോലെയാണ് അയാൾ ചോദിച്ചത് .

“എന്റെ മോളാണെ സത്യമായും എൻറെ മുന്നിൽനിന്നും അയാൾ ഫോട്ടോയോന്നും എടുത്തിട്ടില്ല ……
ഹോട്ടൽ മുറിയിൽ കയറിയ ഉടനെ സെൽഫിയെടുക്കണമെന്ന് പറഞ്ഞുകൊണ്ട് ഫോണെടുത്തെങ്കിലും ഞാൻ കരഞ്ഞു ബഹളം വയ്ക്കുമെന്നു പറഞ്ഞുകൊണ്ടു സമ്മതിക്കാതെ ഫോൺ പിടിച്ചു വാങ്ങി എൻറെ ബാഗിലാണ് സൂക്ഷിച്ചത്…..
പിന്നെ പിറ്റേന്ന് രാവിലെ പോവുമ്പോഴാണ് ഞാൻ ഫോൺ അയാൾക്ക് തിരിച്ചു കൊടുത്തതുതന്നെ…..”

ഇടയ്ക്കിടയ്ക്ക് മൂക്കുപിഴിയുകയും സാരിത്തുമ്പിൽ കടിച്ചുപിടിച്ചുമൊക്കെയുള്ള അവളുടെ മറുപടി കേട്ടപ്പോൾ അയാളുടെ മനസ്സിലേക്കും ഒരു മഞ്ഞുമല ഇടിഞ്ഞുവീണതുപോലെതോന്നി…..!

” അയാളുടെ കയ്യിൽ വേറെ ഫോൺ ഉണ്ടായിരുന്നോ…..”

ഇത്തവണ അനുകമ്പയോടെയാണ് ചോദിച്ചത്.

‘ അതെനിക്കറിയില്ല ……”

വീണ്ടും മൂക്കു ചീറ്റിയത്തിന്റെ പിറകെ അവളുടെ മറുപടിയും എത്തി .

“വേറെ ഫോൺകൊണ്ടു മായ ഉറങ്ങിയതിനു ശേഷം ഫോട്ടോയെടുക്കുവാൻ സാധ്യതയുണ്ടോ…..”

” ഇല്ല …..
ആദ്യമായി തെറ്റു ചെയ്തതിന്റെ കുറ്റബോധം കാരണം ഞാൻ അന്നുറങ്ങിയിട്ടുമില്ല…..

2 Comments

Comments are closed.