ഒരു വേശ്യയുടെ കഥ – 11 3805

പെട്ടെന്നുള്ള ദേഷ്യത്തിൽ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഭയവിഹ്വലവും നിസഹായകവുമായി അവളുടെ മുഖാത്തേക്കു നോക്കിയപ്പോൾ വേണ്ടായിരുന്നെന്നു തോന്നി.

ഇനിയെന്തു ചെയ്യും…..
എന്തു പറഞ്ഞുകൊണ്ടാണ് അവളെ സമാധാനിപ്പിക്കുക…..!
ചോദിക്കുവാനും പറയുവാനും ആരുമില്ലാത്ത ഒരു പാവം പെണ്കുട്ടിയെ മനപ്പൂർവം കെണിയിൽ പെടുത്തിയിരിക്കുകയാണ്…..!

അവൾ മാനേജർ എന്നു പറയുന്ന മൃഗത്തെ കണ്ടുകിട്ടിയെങ്കിൽ വലിച്ചുകീറി കുടല്മാലയെടുത്തു കഴുത്തിൽ അണിയുവാനുള്ള പക അയാളിൽ നുരച്ചുപൊന്തുകയായിരുന്നു…..!

ജീവിതം ഒരു കരയ്ക്കടുപ്പിക്കുന്നതിനിടയിൽ എത്തിപ്പെട്ടിരിക്കുന്ന ഈ ഊരാക്കുടുക്കിൽ നിന്നും അവളെ രക്ഷിക്കേണ്ടത് അവളെക്കാൾ കൂടുതൽ തന്റെകൂടെ അത്യാവശ്യമാണെന്നു മനസിലാക്കിയ അയാൾ തലപ്പുകഞ്ഞാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല…..!

അയാൾ പറഞ്ഞതുപോലുള്ള ഒരു വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കിൽ അതാരെങ്കിലും കണ്ടാസ്വദിക്കുന്നതിനെയും…
തുടർന്ന് അവൾക്കു നേരിടേണ്ടിവരുന്ന പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കുറിച്ചു ആലോചിക്കുവാൻ പോലും വയ്യ…..!!!!

ഇപ്പോൾ ഈ നിമിഷം താൻതന്നെ അവളെ കഴുത്തുഞെരിച്ചുകൊല്ലുന്നതാണ് അതിനേക്കാൾ നല്ലാതെന്നുപോലും അയാൾ ചിന്തിച്ചുപോയി….!

അങ്ങനെയൊക്കെ ചിന്തിച്ചപ്പോഴാണ് അതുപോലൊരു വിഡിയോയോ ഫോട്ടോകളൊ ഉണ്ടെന്നു ഉറപ്പായാൽപ്പിന്നെ അവളുടെ മാനസീകാവസ്ഥ വച്ചു നോക്കുമ്പോൾ അവൾ മാത്രമല്ല ആ പാവം അമ്മയും മാലാഖയെപ്പോലെയുള്ള മോളും കൂടെ ഈ ഭൂമിയിൽ ഉണ്ടാകില്ലെന്ന് ഉൽകിടിലത്തോടെ അയാൾ ഓർത്തത്…..!

ഒരുപക്ഷേ…..
ഇന്നുരാത്രിയിൽ തന്നെ …..
വയ്യ…..അക്കാര്യം ഓർക്കുവാൻ പോലും വയ്യ……!

ആ രംഗം മുന്നിൽ കാണുന്നതുപോലെ അയാൾ കണ്ണുകൾ ഇരുക്കിയടച്ചു…..!

ആർക്കുവേണ്ടെങ്കിലും
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും….
എന്തൊക്കെ കണ്ടാലും…..
അവളെ എനിക്കുവേണം…..

2 Comments

Comments are closed.