ഒരു വേശ്യയുടെ കഥ – 11 3887

അതു പറയാതെ ഈ മുറിവിട്ടു മായ പുറത്തുപോകില്ല …….”

ഭീഷണിയുടെ തരത്തിലുള്ള അയാളുടെ മറുപടി കേട്ടപ്പോൾ അവൾ അമ്പരപ്പോടെ അയാളുടെ മുഖത്തേക്കു നോക്കി ……
വീണ്ടും കരയുവാനുള്ള തയ്യാറെടുപ്പോടെ മുഖം ചുവന്നു തുടുത്തു തുടങ്ങി ……!

“മായ പറയും അയാൾ എന്തു പറഞ്ഞാണ് മായയെ പറഞ്ഞു ഭീഷണിപ്പെടുത്തിയതെന്ന്….. എന്താണെങ്കിലും എന്നോട് പറയൂ ……
ഞാൻ അന്യനാണെന്ന് മായയ്ക്ക് ഇനിയും തോന്നുന്നുണ്ടെങ്കിൽ ഒന്നും പറയണമെന്നില്ല….. ഒന്നും കേൾക്കുകയും വേണ്ട ……
ഒന്നുമില്ലെങ്കിലും ഒരു ദിവസം മുഴുവൻ മായയുടെ കേൾവിക്കാരൻ ആയിരുന്നെന്നെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്നോട് എല്ലാം പറയും……”

അവളുടെ ഉള്ളിലെ ഉള്ളിലെവിടെയോ തനിക്കുവേണ്ടി ഒരു ഉറവ കനിഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് തോന്നിയതുകൊണ്ടാണ് അടുത്തേക്കുപോയി താടിപിടിച്ചുയാർത്തിക്കൊണ്ടു കണ്ണുകളിലേക്ക്‌നോക്കി അയാൾ അങ്ങനെ പറഞ്ഞത്.

കണ്ണുകൾ തമ്മിലിടഞ്ഞതും അവളുടെ ഓജസ്സില്ലാത്ത കലങ്ങിയ കണ്ണുകളിലെ കൃഷ്ണമണികൾ കലക്കവെള്ളത്തിലെ മീനുകളെപ്പോലെ പിടയ്ക്കുന്നതുകണ്ടു…

ചോദ്യത്തിനു മറുപടിയായി ആദ്യം കുറെ ചുടുകണ്ണീർ കണങ്ങളാണ് അയാളുടെ കൈത്തണ്ടയിലേക്ക് ഇറ്റുവീണത്…..!

പിന്നെയാണ് അയാളുടെ കൈകൾ പതുക്കെ പിടിച്ചുമാറ്റിയശേഷം അവൾ മറുപടി പറഞ്ഞത്.

” അന്നു ഞാൻ അയാളുടെ കൂടെ ഹോട്ടൽമുറിയിൽ പോയപ്പോൾ അയാൾ എൻറെ ഫോട്ടോയും വീഡിയോയും എടുത്തിട്ടുണ്ടെന്നാണ് പറഞ്ഞത് …..
നാളെ മുതൽ അവിടെത്തന്നെ ജോലിക്കു പോയില്ലെങ്കിൽ അതൊക്കെ നാട്ടുകാരെ മുഴുവൻ കാണിച്ചുകൊണ്ട് നാറ്റിക്കുമെന്നും പറഞ്ഞു…….”

സാരിത്തുമ്പിന്റെ മൂലയിൽ ചെറിയ കുരുക്കിട്ടുകൊണ്ടും അഴിച്ചെടുത്തുകൊണ്ടുമുള്ള അവിടെ മറുപടി കേട്ടപ്പോൾ അയാൾ ശരിക്കും നടുങ്ങിപ്പോയി ……!

“ആരെങ്കിലും കെണിവെച്ചാലുടനെ ഒന്നുമാലോചിക്കാതെ അതിനുള്ളിൽ പോയി തലവെച്ചു കൊടുത്തതുകൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ അനുഭവിക്കേണ്ടിവന്നത് …..
എനിയെന്താണ് ചെയ്യുക ……
അനുഭവിച്ചു തീർത്തോ……”

അവൾ പറഞ്ഞതുകേട്ടപ്പോൾ അമർഷവും കോപവും നിരാശയുമൊക്കെ മനസിലേക്കു ഒന്നിച്ചു സന്നിവേശിച്ചത് കൊണ്ടാണ് പെട്ടെന്നുതന്നെ അങ്ങനെയൊരു മറുപടി ദേഷ്യത്തോടെ പറഞ്ഞത് …..!

ആലോചിക്കുമ്പോൾ തല പുകയുന്നതു പോലെ അയാൾക്ക് തോന്നി.

2 Comments

Comments are closed.