ഒരു വേശ്യയുടെ കഥ – 11 3887

പരിഭ്രമത്തോടെ അവളെ പിടിച്ചുമാറ്റി ടാപ്പ് തുറന്നു തണുത്ത വെള്ളംകൊണ്ട് മുഖം കഴുകികൊടുത്തു .അതിനുശേഷം തോളിൽ പിടിച്ചുകൊണ്ട് കൂട്ടിരിപ്പുകാർക്കു കിടക്കാനുള്ള കട്ടിലിൽ ഇരുത്തി .

“മായേ….എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ ഡോക്ടറെ വിളിക്കണോ……”
വേവലാതിയോടെ തിരക്കിയപ്പോൾ വേണ്ടെന്ന് അവൾ നിഷേധർത്ഥത്തിൽ തലയാട്ടി കാണിക്കുന്നുണ്ടായിരുന്നു.

‘കുറച്ചു വെള്ളം കുടിക്കൂ ……”

പറഞ്ഞുകൊണ്ടു മിനറൽ വാട്ടറിന്റെകുപ്പിയെടുത്തു നീട്ടിയതും ഒട്ടും മടിക്കാതെ അവളതു വാങ്ങി കുടിച്ചു തീർക്കുമ്പോഴും ഇടയ്ക്കൊക്കെ അടക്കിനിർത്തിയ തേങ്ങലുകൾ പുറത്തേക്ക് തികട്ടി വരുന്നുണ്ടായിരുന്നു…..!

കുറച്ചുനേരം കഴിയട്ടെ അവൾ ശാന്തയായ ശേഷം കാര്യങ്ങൾ ചോദിച്ചറിയാം എന്നുകരുതി അയാൾ മൊബൈൽ ഫോൺ കയ്യിലെടുത്തു കുത്തികളിക്കുന്നതിനിടയിൽ അവൾ ഇടയ്ക്കിടെ കണ്ണുകൾ തുടിക്കുന്നതും മൂക്കു ചീറ്റുന്നതും കാണുന്നുണ്ടായിരുന്നു …..

“ഇത്രയും വിഷമിക്കുവാനും കരയുവാനും മാത്രം അയാലെന്താ മായയോട് പറഞ്ഞത് ……”

കുറേ നേരത്തെ നിശബ്ദതയ്ക്ക് ശേഷമാണ് അയാൾ ചോദിച്ചത് .

“ഞാൻ നിങ്ങൾ പറഞ്ഞിരിക്കുന്ന ജോലിക്കു പോകുന്നില്ല…….”

എന്തോ ഗഹനമായ ചിന്തയിലാണ്ടുകൊണ്ട് സാരിയുടെ തുമ്പെടുത്ത് വിരലുകളിൽ തീരുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനിടയിൽ പെട്ടെന്നവൾ അങ്ങനെ പറയുന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയി…..!

“അതെന്താ പെട്ടെന്ന് അങ്ങനെയൊരു തീരുമാനം…..”

മനസ്സിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി.

” എനിക്കതിനുള്ള വിധിയും ഭാഗ്യവുമില്ലെന്നു കൂട്ടിക്കോ……”

“ശരി ഞാൻ പറഞ്ഞുവച്ചിരിക്കുന്ന ജോലിക്കു പോകുന്നതും പോകാതിരിക്കുന്നതും മായയുടെ് ഇഷ്ടം ……
പക്ഷേ അതിനും വിധിയെ കുറ്റം പറയരുത്….. ആരോ പറയുന്നത് കേട്ടിട്ടില്ലേ നമ്മുടെ തീരുമാനങ്ങളാണ് നമ്മുടെ വിധി നിശ്ചയിക്കുന്നതെന്നു എനിക്ക് മായയോട് ഒന്നേ പറയാനുള്ളൂ ……
ഇപ്പോൾ ഒരുമാസക്കാലമായി മറ്റുള്ളവർ മായയുടെ വിധി നിശ്ചയിച്ചതുപോലെ ഇനിയും മറ്റുള്ളവർക്കു അവസരം കൊടുകജരുത്……”

“ജോലിക്ക് പോകുന്നതും പോകാതിരിക്കുന്നതുമൊക്കെ മായയുടെ വ്യക്തിപരമായ ഇഷ്ടമാണെങ്കിലും …..
പക്ഷേ മായയെ ഊരാക്കുടുക്കിൽ നിന്നും രക്ഷിക്കുന്നതിനുവേണ്ടി ഇത്തിരിയെങ്കിലും കഷ്ടപ്പെട്ട ഒരാളെന്ന നിലയിൽ അതിനുള്ള കാരണം എനിക്ക് അറിഞ്ഞേ പറ്റൂ ……

2 Comments

Comments are closed.