ഒരു വേശ്യയുടെ കഥ – 11 3887

വാതിൽ പാളി വലിച്ചുനീക്കിനോക്കിയപ്പോഴാണ് അതിൻറെ മറവിൽ നിന്നും കൊണ്ടു ചുമരിനോടു പിണച്ചുവെച്ച കൈകളിൽ നെറ്റിചായ്ച്ചു കൊണ്ടു കൊച്ചുകുട്ടികളെപ്പോലെ ഏങ്ങിയേങ്ങി കരയുന്ന അവളെ കണ്ടത് …..!

“എന്തുപറ്റി മായേ…..”
വേവലാതിയോടെ ചോദിച്ചുകൊണ്ടു അവളുടെ ചുമലിൽ തട്ടി വിളിച്ചതും കരച്ചിന്റെ് ശബ്ദം ഉച്ചത്തിലായി …..!
ഡോക്ടർമാരോ നേഴ്സുമാരെ വരുന്നുണ്ടോയെന്ന് പരിഭ്രമത്തോടെ പുറത്തേക്കു നോക്കിയ ശേഷം അയാൾ രണ്ടും കൽപ്പിച്ചുകൊണ്ട് അവളുടെ കൈവണ്ണയിൽ പിടിച്ചുവലിച്ചു നോക്കിയെങ്കിലും അവൾ ബലം പിടിക്കുകയാണ് …..!
മുഖത്തുനിന്നും കൈകൾ മാറ്റുകയോ കരച്ചിൽ നിർത്തുകയോ ചെയ്യുന്നുമില്ല …..!
അതോടെ ഫോണിലൂടെ അവളുടെ മാനേജർ എന്തോ കാര്യമായി പറഞ്ഞു പേടിപ്പിച്ചിട്ടുണ്ടെന്ന് അയാൾക്ക് മനസ്സിലായി.

അതു നോക്കിനിൽക്കെ അയാളുടെ ഹൃദയം തരളിതമായികൊണ്ടേയിരുന്നു…..!
ഇനിയും അവളുടെ കരച്ചിൽ കണ്ടു സഹിക്കുവാൻ അയാൾക്ക് വയ്യായിരുന്നു അതുകൊണ്ട് മറ്റൊന്നുമാലോചിക്കാതെ അവളുടെ കൈത്തണ്ടയിൽ പിടിച്ചു വലിച്ചു തിരിച്ചുനിർത്തിയശേഷം തൻറെ ഇടനെഞ്ചോടു ചേർത്തുപിടിച്ചു

ഒരു കൈകൊണ്ടു ചേർത്തു പിടിച്ചശേഷം മറുകൈകൊണ്ടു മുതുകിലും തലയിലും പതുക്കെ തലോടി ആശ്വസിപ്പിക്കുമ്പോൾ അവൾ അയാളുടെ നെഞ്ചിൽ തലയുരുട്ടികൊണ്ട് അവൾ പിന്നെയും കരയുകയായിരുന്നു…..!

സ്നേഹത്തോടെയും അനുകമ്പയോടെയും ഒരിക്കൽക്കൂടി ചേർത്തുപിടിച്ച് അവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തുമ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞുതുളുമ്പി തുടങ്ങിയിരുന്നു…..!

പതിയെപ്പതിയെ അവളുടെ കരച്ചിൽ അവസാനിച്ചു …..!
നനഞ്ഞ പക്ഷിയെപ്പോലെ ഇടനെഞ്ചിൽ ഒട്ടിനിൽക്കുന്ന അവളെയും പിടിച്ചുകൊണ്ട് എത്രനേരം അങ്ങനെ നിന്നിരുന്നെന്നു അയാൾപോലും അറിഞ്ഞില്ല ……

അങ്ങനെ അവളെയും ചേർത്തുപിടിച്ചു നിൽക്കുമ്പോൾ തന്റെ ഹൃദയത്തിനുള്ളിൽ വല്ലാത്തൊരു തണുപ്പ് അനുഭവപ്പെടുന്നതും അനിർവചനീയമായ ഒരു അനുഭൂതിയിലേക്ക് മനസുവഴുതി വീഴുന്നതും് അത്ഭുതത്തോടെ അയാൾ തിരിച്ചറിഞ്ഞു …!

കരച്ചിലും തേങ്ങലും കെട്ടടങ്ങിയപ്പോൾ അവളുടെ ശരീരത്തിലാകെ വല്ലാതൊരു വിറയൽ പടർന്നിരിക്കുന്നു എന്ന സത്യം ഞെട്ടലോടെയാണ് അയാൾ മനസിലാക്കിയത്…..!

2 Comments

Comments are closed.