ഒരു വേശ്യയുടെ കഥ – 11 3887

മൂന്നാലു മിനിട്ടു സംസാരിച്ചപ്പോഴേക്കും സംസാരം ക്ഷോഭത്തോടെ ഇംഗ്ലീഷിലേക്കു് മാറിയിരുന്നു…..!സ്റ്റുപ്പിഡ് ,ബാസ്റ്റാർഡ് എന്നൊക്കെ വിളിക്കുമ്പോഴേക്കും മറുവശത്ത് കോൾ കട്ടായി…..!

അതിനുശേഷമാണയാൾ അവളുടെ ഫോണിലേക്ക് നോക്കിയത്…..!
തീർച്ചയായും ഊഹിച്ചതു പോലെ 2012 മുന്നേ ഇറങ്ങിയ മോഡലാണെന്ന് മനസ്സിലായി….!
കുഞ്ഞിനു കളിപ്പാട്ടമായി നൽകുന്നതുകൊണ്ടാകണം സ്ക്രീൻ മൊത്തത്തിൽ ചെറിയൊരു ചിലന്തിവല പോലെയുണ്ട്….!
ഡിസ്പ്ലേയിൽ കാണുന്ന വെള്ള ഫ്രോക്ക് ധരിച്ച നക്ഷത്രക്കണ്ണുള്ള പെൺകുട്ടി അവളുടെ മോളായിരിക്കണം .

അവളുടെ ഫോണിൽ നിന്നും തൻറെ ഫോണിലേക്കു് വളരെ കഷ്ടപ്പെട്ടുകൊണ്ട് ഒരു മിസ്ഡ് കോൾ കൂടി ചെയ്തശേഷമാണ് അയാൾ മായയെ നോക്കിയത് .
കട്ടിലിലും മുറിയിലാകെയും നോക്കിയപ്പോൾ അവിടെ എവിടെയും ഇല്ല …..!
ആശങ്കയോടെ കുളിമുറിയിലേക്കു നോക്കിയപ്പോൾ അതിൻറെ വാതിലടച്ചതു കണ്ടു ചിലപ്പോൾ കുളിമുറിയിൽ പോയതായിരിക്കുമെന്നു ഊഹിച്ചു .

അവളുടെ ഫോൺ മേശമേൽ തിരികെവെച്ച ശേഷം സ്വന്തം ഫോണെടുത്തു കൂട്ടുകാരനോടു ഹോസ്പിറ്റലിലേക്ക് വരുമ്പോൾ ഒരു ഇടത്തരം മൊബൈൽ ഫോൺ കൂടെ വാങ്ങണമേന്ന് അവൾകേൾക്കാതെ ചട്ടംകെട്ടിയശേഷം അയാൾ കട്ടിലിൽ കൈകൾ വിടർത്തി മലർന്നു കിടന്നു എന്തോ ഓർത്തുകൊണ്ടു ഊറിച്ചിരിച്ചു.

അൽപ്പനേരം കാത്തിരുന്നിട്ടും മായയെ കാണാതായപ്പോഴും കുളിമുറിയിൽ നിന്നും അവളുടെ അനക്കമൊന്നും കേൾക്കാത്തായപ്പോഴും അയാൾ അക്ഷമനായി…. !
കാതോർത്തു……!
ബാത്റൂമിൽ നിന്നും ശബ്ദം ഒന്നുമില്ലല്ലോ…! വീണ്ടും കാതോർത്തു …..!
ഒരു നേർത്തകരച്ചിലിന്റെ ചീളുകൾ ചെവിയിലേക്ക് പതിച്ചോ….!
ഒന്നുകൂടെ കാതോർത്തു നോക്കി …..!
അല്ല തോന്നിയതൊന്നുമല്ല ….!
ബാത്റൂമിനുള്ളിൽനിന്നും അവളുടെ കരച്ചിൽ കേൾക്കുന്നുണ്ടെന്നു മനസ്സിലായതും ഇടിമിന്നലേറ്റതുപോലെ അയാളുടെ ഹൃദയം പുളഞ്ഞുപോയി….!

” മായേ…. മായേ….”
പരിഭ്രമത്തോടെ വിളിച്ചുകൊണ്ട് കുളിമുറിയുടെ വാതിൽ തട്ടിയപ്പോഴാണ് അകത്തുനിന്നും ലോക ചെയ്തില്ലെന്നകാര്യം മനസ്സിലായത്…..! വേവലാതിയോടെ വാതിൽ തള്ളിത്തുറന്നു അകത്തേക്ക് കയറി കണ്ണോടിച്ചു നോക്കിയെങ്കിലും അവിടെയെങ്ങും അവളെ കണ്ടില്ല …..!

2 Comments

Comments are closed.