രണ്ടുമൂന്നു തവണ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ അയാൾ ശ്രദ്ധിക്കുന്നുണ്ടോയെന്ന് നോക്കിയശേഷം ഒരുനിമിഷം തിരിഞ്ഞുനിന്നുകൊണ്ട് വിരലുകൾ ഉമിനീരിൽ മുട്ടിച്ചു നനച്ചശേഷം വീണ്ടും ശ്രമിച്ചു തുടങ്ങി….!
അത്ഭുതമെന്നേ പറയേണ്ടൂ രണ്ടാമത്തെ ശ്രമത്തിൽ തന്നെ കോൾ അറ്റൻഡ് ചെയ്യുവാൻ സാധിച്ചു…..!
“എന്റമ്മോ….
ഇതെന്താ ആൻഡ്രോയിഡ് ഫോണിന്റെ ടച്ച് സ്ക്രീൻ ശരിയാക്കുന്ന തുപ്പൽ ഓയിലോ…..”
അയാൾ ചിരിയോടെ പറയുന്നതു കേട്ടപ്പോൾ മൂർച്ചയോടെ അയാളെ നോക്കിയ ശേഷമാണ് അവൾ ഫോൺ ചെവിയോട് ചേർത്തത്.
അവൾ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതും അയാൾ കൂടുതൽ ജാഗരൂകനായി അവളുടെ സംസാരം ശ്രദ്ധിച്ചു തുടങ്ങി ….!
ഫോണെടുത്ത ഉടനെ “ഹലോ ” യെന്നുപോലും പറയാതെ ….
“ഞാൻ ഇനിമുതൽ വരുന്നില്ലെന്നും വേറെ ജോലി കിട്ടിയെന്നും …..”
പറയുന്നതു കേട്ടപ്പോൾ അയാൾക്ക് സന്തോഷമായി…..
പിന്നെ മറുവശത്തു നിന്നുള്ള ചോദ്യങ്ങൾക്കെല്ലാം അവൾ മുക്കുകയും മൂളുകയും ഞരങ്ങുകയും ഇടയ്ക്കിടയ്ക്ക് മൂക്കുചീറ്റുന്നതും ഒന്നുരണ്ട് തവണ കണ്ണുകൾ തുടയ്ക്കുന്നതും ….
അത് …..
വേണ്ട …..
നോക്കാം …..
ദയവുചെയ്തു ചെയ്യരുത്….
ഞാൻ വരാം…
എന്നൊക്കെ പറയുന്നതു കേട്ടപ്പോഴാണ് അയാൾ ഫോണിനുവേണ്ടി അവളുടെ നേരെ കൈനീട്ടിയത്.
നന്ദി സ്പുരിക്കുന്ന നിറഞ്ഞ കണ്ണുകളോടെ അയാളെയൊന്നു നോക്കിയശേഷം യാതൊരു മടിയും കൂടാതെ അവൾ മൊബൈൽ ഫോൺ അയാളുടെ കൈകളിലേക്ക് കൊടുത്തു
മായ തന്നെയാനു ഫോണിലുള്ളതെന്ന ധാരണയിൽ അങ്ങേത്തലയ്ക്കൽ നിന്നുള്ള കന്നട കലർന്ന മലയാളത്തിലുള്ള ആദ്യ പ്രതികരണം കേട്ടപ്പോൾ തന്നെ കേരള-കർണാടക അതിർത്തിയിൽ ഉള്ള ആളായിരിക്കും മറുവശത്തുള്ളതെന്ന് അയാൾക്കു മനസിലായി .
അതുകൊണ്ടുതന്നെ കന്നഡയിലാണ് തിരിച്ച് പ്രതികരിച്ചു തുടങ്ങിയത്.
??
???????