ഒരു വേശ്യയുടെ കഥ – 11 3805

ഗൗരവത്തോടെ പറഞ്ഞുകൊണ്ട് ഫോണെടുക്കില്ലയെന്ന അർത്ഥത്തിൽ അയാൾ കൈകൾ മാറോടുചേർത്തു കെട്ടി……!

അയാളുടെ മുഖത്തേക്ക് ദയനീയമായി ഒരിക്കൽ കൂടി നോക്കിയശേഷമാണ് അവൾ വിറയ്ക്കുന്ന വിരലുകൾകൊണ്ട് വേവലാതിയോടെയും പരിഭ്രമത്തോടെയും ഡിസ്പ്ലേയിൽ തെളിയുന്ന പച്ച ബട്ടണിൽ വിരലമർത്തി തുടങ്ങിയത്…..!

പക്ഷെ ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ കോൾ അറ്റൻഡ് ചെയ്യുവാൻ പറ്റുന്നില്ല……!
ഒന്നുരണ്ടു തവണ ശ്രമിച്ച ശേഷം ചൂണ്ടുവിരലും തള്ളവിരലും സാരിത്തുമ്പിൽ തുടച്ചുകൊണ്ട് അവൾ വീണ്ടും ശ്രമിച്ചുതുടങ്ങി …..!
പക്ഷേ എന്നിട്ടും കോൾ എടുക്കുവാൻ പറ്റുന്നില്ല….!
പിന്നെയവൾ സാരിത്തുമ്പിൽ വിരലുകൾ ചേർത്തുപിടിച്ചുകൊണ്ടു ഫോണിലിട്ടുവലിച്ചു നോക്കി …..!
അപ്പോഴും പറ്റിയില്ല …..!
വീണ്ടുമൊരിക്കൽക്കൂടി ശ്രമിക്കുമ്പോഴേക്കും കോൾ കട്ടായി.

അതോടെ അതുവരെ മങ്ങിയിരിക്കുകയായിരുന്ന അവളുടെ മുഖത്തെക്കു ആശ്വാസത്തിന് നിലാവു പരക്കുന്നതൊക്കെ അയാൾ കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു .

“അതിൻറെ ടച്ച് സ്ക്രീൻ തകരാറാണെന്ന് തോന്നുന്നു ……”

അവൾ ഫോൺ കോൾ കാട്ടായതിന്റെ ആശ്വാസത്തിൽ ദീർഘനിശ്വാസമുതിർത്തു നിൽക്കുന്നതിനിടയിലാണ് അയാൾ പറഞ്ഞത്.

” അതിനൊന്നും തകരാറൊന്നുമില്ല വാങ്ങുമ്പോൾ നല്ല ഫോൺ ആയിരുന്നു …..”

അയാളുടെ നേരെ മൂർച്ചയോടെ നോക്കിയശേഷം ദേഷ്യത്തിലാണ് യാതൊരു അഹങ്കാരവുമില്ലാതെ അവൾ പറഞ്ഞത് ……!

“ശരിയാണ് വാങ്ങുമ്പോൾ പുതിയ ഫോണായിരിക്കും അവളുടെ മുഖത്തേക്കും കയ്യിലുള്ള ആൻഡ്രോയിഡ് ഫോണുകൾ ഇറങ്ങിയ കാലത്തെ് മോഡലായ ചൈനീസ്മെയ്ഡ് ഫോണിലേക്കും മാറിമാറി നോക്കികൊണ്ടാണ് അയാൾ മറുപടി പറഞ്ഞത്….!

“മനുഷ്യൻ തീയിൽ ചവിട്ടിനിൽക്കുമ്പോൾ വെറുതെ കളിയാക്കല്ലേ എനിക്കു ദേഷ്യം വരുന്നുണ്ട്…..”

രൗദ്രഭാവത്തിൽ അയാളോട് പറഞ്ഞശേഷം ദേഷ്യത്തോടെ തലയൊന്നു വെട്ടിച്ചതെയുള്ളൂ അപ്പോഴേക്കും ഫോൺ വീണ്ടും ബെല്ലടിച്ചു തുടങ്ങി ……!

“ഓ….. ഈ പിശാചിന്….. ഇനിയും എന്നെ ദ്രോഹിച്ചതു മതിയായില്ലേ …..
ഈ കാലൻ എൻറെ ശവവും കൊണ്ടേപോകൂ എന്നാണ് തോന്നുന്നത് ……”

അങ്ങനെ പ്രാകികൊണ്ടാണ് വീണ്ടും ഫോൺ അറ്റൻഡ് ചെയ്യാനുള്ള ശ്രമം തുടങ്ങിയത് …..!

2 Comments

Comments are closed.