ഒരു വേശ്യയുടെ കഥ – 11 3805

അമർഷത്തോടെ പറയുമ്പോൾ അവളുടെ മുഖഭാവം കാണുവാൻ കൂടുതൽ ഭംഗിയുണ്ടെന്നു അയാൾക്ക് ഒരിക്കൽ കൂടെ തോന്നി.

“അതൊക്കെപ്പോട്ടെ പിന്നെ നേഴ്സുമാർ പറഞ്ഞതു കെട്ടിരിക്കുമല്ലോ….
രാത്രിയും മായതന്നെ കൂടെ നിൽക്കണമെന്ന്…. അതും ഒരു മെഡിസിൻ ആണത്രേ…….”

തമാശരീതിയിലാണ് അയാൾ ചോദിച്ചത്.

‘ അതിനെന്താ ഇന്നു വേണമെങ്കിൽ ഞാൻ നിൽക്കാമല്ലോ……”

യാതൊരു സമ്മർദ്ദവും കൂടാതെയുള്ള അവളുടെ മറുപടി അയാളെ ഞെട്ടിച്ചുകളഞ്ഞു……!

“അതെന്താ മായയ്ക്ക് ഇന്നു വീട്ടിൽ പോകേണ്ടേ…”

സ്വാഭാവികമായ രീതിയിലാണ് ചോദിച്ചത്.

” എല്ലാദിവസവും പോകണം പക്ഷേ ഇന്നു കടയിൽതിരക്കായിരിക്കും വീട്ടിലേക്കു പോകില്ല കടയിലെ മറ്റുള്ളവരുടെ കൂടെ താമസിക്കുമെന്നു അമ്മയോട് പറഞ്ഞിരുന്നു….”
തല താഴ്ത്തി ഒരു കുറ്റവാളിയെ പോലെയാണ് അവൾ പറഞ്ഞത് .

“റൂംബോയി വിളിച്ചു കാണും അല്ലേ …..’

മുഖം കറുപ്പിച്ചുകൊണ്ടാണ് അയാൾ ചോദിച്ചത്.

“ങും….വിളിച്ചിരുന്നു ഇതൊന്നും ഞാൻ അറിയില്ലല്ലോ അതുകൊണ്ടു പോകാമെന്ന് സമ്മതിച്ചു ….”

തല കുനിച്ചുള്ള അവളുടെ നിലനിൽപ്പും കുറ്റസമ്മതവും കണ്ടപ്പോൾ ഏതാനും നിമിഷമെങ്കിലും അവളോട് തോന്നിയിരുന്ന അനിഷ്ടം അതിൻറെ ആയിരം മടങ്ങുള്ള ഇഷ്ടമായി മാറുന്നത് അയാളറിഞ്ഞു ….!

അവൾ തീർത്തും സത്യസന്ധയാണ് അല്ലെങ്കിൽ തന്നെ ഒന്നുമറിയിക്കാതെ നാട്ടിലേക്ക് പോകുന്നതുപോലെ അവൾക്ക് വൈകുന്നേരം ഹോട്ടൽ മുറിയിലേക്ക് പോകാമായിരുന്നു… ഒരുനിമിഷത്തേക്കെങ്കിലും അവളോട്‌ അനിഷ്ടം തോന്നിയത്തിൽ അയാൾക്കും കുറ്റബോധം തോന്നി.

“അതേതായാലും നന്നായി മായതന്നെ എനിക്കു രാത്രിയിലും കൂട്ടിനുണ്ടാകുമല്ലോ……’

അയാൾ ചിരിച്ചു.

” പക്ഷേ ഞാൻ നിൽക്കുന്നതെല്ലാം ശരി തന്നെ പക്ഷെ ഒരു കാര്യമുണ്ട് ……”

മുഖത്തേക്കു തന്നെ നോക്കിയാണ് അവർ പറഞ്ഞത് എന്താണ് അർത്ഥത്തിൽ കണ്ണുകളിലേക്കു നോക്കിയപ്പോഴാണ് ബാക്കിപറഞ്ഞത്.

” നിങ്ങൾക്കെന്നോട് വേറെ ഒന്നും തോന്നരുത് മറ്റൊരു രീതിയിൽ പെരുമാറാനും പാടില്ല …..”

ആ തുറന്നുപറയൽ കേട്ടപ്പോൾ അയാൾ അന്ധാളിച്ചുപോയി.

തുടരും

2 Comments

Comments are closed.