ഒരു വേശ്യയുടെ കഥ – 11 3805

” നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത് നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ ചോദിച്ചുനോക്കൂ ഡോക്ടർ തീയേറ്ററിലാണ് വരുവാൻ വൈകും…..”

ചിരിയോടെ തന്നെയാണ് നഴ്സുമാരുടെ മറുപടി .

കേട്ടപ്പോൾ അവളുടെ മുഖം വാടി …..!

“കേട്ടോ ചേച്ചി…..
ചേട്ടനെ ഇന്നു ഡിസ്ചാർജ് ചെയ്യുന്നില്ലെങ്കിൽ ചേച്ചിയും പോകരുത് കേട്ടോ …..!
ചേട്ടൻറെ പരവേശം കാണുവാൻ ഞങ്ങൾക്ക് വയ്യ ……!

വീണ്ടും കളിയാക്കിയശേഷമാണ് നേഴ്സുമാർ പുറത്തേക്കിറങ്ങിയത്.

“ഇങ്ങനെ ചിരിച്ചുകൊണ്ട് ആളെ മയക്കിയശേഷം കഴുത്തറക്കുകയാണ് ഇവരുടെ സ്ഥിരം പരിപാടി ….”

നഴ്സുമാർ പുറത്തേക്കിറങ്ങിയ ഉടനെ അവൾ ദേഷ്യത്തോടെ പിറുപിറുക്കുന്നത് കേട്ടു .

“എൻറ മായേ….
എന്നെയിവിടെ ഒരുകൊല്ലം അഡ്മിറ്റു ചെയ്താലും ആ പാവങ്ങൾക്ക് അവരുടെ സാലറിയല്ലാതെ ഒരുരൂപപോലും അധികം കിട്ടില്ല….
ഒരുപാട് പൈസ ചെലവാക്കി പഠിച്ചിട്ടും പാവങ്ങളുടെ ശമ്പളം വളരെ കുറവാണ് …..
ജോലിയാണെങ്കിൽ കൂടുതലും…..
മായയ്ക്ക് ഇപ്പോൾ തരാമെന്നു പറഞ്ഞിരിക്കുന്ന സലറിയില്ലേ അതുപോലും ചില സ്ഥലങ്ങളിൽ അവർക്ക് കിട്ടുന്നില്ല…..
എന്നിട്ടും അവരതിന്റെ പരിഭവമോ പരാതിയോ ഡോഷ്യമോ നമ്മളോട് കാണിക്കുന്നുണ്ടോ…?

എന്നെയും മായയെയുംപോലെ അവർക്കും ഓരോ പ്രശ്നങ്ങളുണ്ടാവും അതൊക്കെ ഇവിടെ വന്നു ഇങ്ങനെ കളിച്ചും ചിരിച്ചും തമാശ പറഞ്ഞു മറക്കാൻ ശ്രമിക്കുകയായിരിക്കും ……’

” ഓ….. ചെറിയ ശമ്പളമേയുള്ളൂ അല്ലെ……
ഇവരുടെയൊക്കെ നല്ല സ്വഭാവമാണ് പക്ഷെ എന്റെ നാട്ടിലെ ഹെൽത്തുസെന്ററിൽ ഒരൊന്നുണ്ട് എന്തെങ്കിലും ചോദിച്ചാൽ കടിച്ചു കീറുവാൻ വരും അപ്പോൾ കുത്തിച്ചീക്കുവാൻ തോന്നും…….”

2 Comments

Comments are closed.