ഒരു വേശ്യയുടെ കഥ – 11 3887

വീണ്ടും കുരുക്കിടുക അഴിക്കുക….!

ഇതൊരു ആശുപത്രിയാണ് രോഗിയെ ശുശ്രൂഷിക്കാനാണ് വന്നത്….!
സംഭവം ഫ്രീ സർവീസ് ആണെങ്കിലും രോഗിക്കു ഇത്തിരിയെങ്കിലും സമാധാനം കൊടുക്കേണ്ടെ മായേ……”

പ്രത്യേക ഈണത്തിലുള്ള അയാളുടെ കളിയാക്കൽ കേട്ടപ്പോൾ അവൾ നിറകണ്ണുകളുയർത്തി നിറഞ്ഞു ചിരിച്ചു പോയി….!

വാഷ്ബേസിനിൽ ഉണ്ടായിരുന്ന അയാൾ പ്രാതൽ കഴിച്ചിരുന്ന പാത്രങ്ങളൊക്കെ കഴുകി വയ്ക്കുമ്പോഴും ഡോക്ടർമാർ റൗണ്ടസിന് വരുന്നതിനു മുന്നോടിയായുള്ള കിടക്കവിരികൾ മാറ്റി വിരിക്കുന്നതിനും മരുന്നുകൾ നൽകുന്നതിനുമായി നേഴ്സുമാർ എത്തിയിരുന്നു.

“ഓ….ചേച്ചി വന്നോ …..
എൻറെ ചേച്ചി ഇന്നലെ ചേച്ചി പോയതിൽ പിന്നെ ചേട്ടനും മിണ്ടാട്ടവുമില്ല ഉരിയാട്ടവുമില്ല…..!! ചോദിച്ചതിനൊക്കെ മൂളലിലും ആംഗ്യത്തിലും മാത്രമാണ് മറുപടി ……!
113 പേഷ്യൻറ് സംസാരിക്കില്ലെയെന്നു് നൈറ്റ് ഡ്യൂട്ടിയിലുള്ള സിസ്റ്റർമാർ ഇപ്പോൾ ചോദിച്ചതേയുള്ളൂ ……!”

അവളെ കണ്ടതും ചിരിയോടെ നേഴ്സുമാർ പറയുന്നത് കേട്ടപ്പോൾ അയാൾ വേഗത്തിൽ കട്ടിലിൽ കിടന്നു പുതപ്പിനുള്ളിലേക്ക് മുഖംപൂഴ്ത്തിയെങ്കിലും അവൾ നിറഞ്ഞ ചിരിയോടെ നില്ക്കയാണ് ചെയ്തത് .

“പനി കുറഞ്ഞു ….
ഷുഗറും ബിപിയും നോർമലായി …..
തലവേദന എങ്ങനെയുണ്ട് കുറഞ്ഞോ……”

എല്ലാം പരിശോധിച്ച ശേഷമാണ് നഴ്‌സുമാർ ചോദിച്ചത് .

“ങാ…..കുറവുണ്ട് ….
ഇപ്പോൾ തലക്‌നിക്കുമ്പോഴും അങ്ങോട്ടുമിങ്ങോട്ടും തിരിക്കുമ്പോഴുമൊക്കെയെ പ്രശ്നങ്ങൾ ഉള്ളൂ….”

ചിരിയോടെ അയാൾ പറഞ്ഞു.

” സാരമില്ല ഇന്നുകൂടെ ഒബ്സർവേഷനിൽ കിടത്തിയശേഷം നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്…..”

“അപ്പോൾ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലേ….”

പുറകിൽ നിന്നിരുന്ന അവളാണ് ചോദിച്ചത്.

2 Comments

Comments are closed.