ഒരു വേശ്യയുടെ കഥ – 11 3887

അയാൾ വീണ്ടും ധൈര്യം നൽകി .

അങ്ങിനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ പിന്നെ…….”

” ഞാൻ മരിക്കും എന്നല്ലേ മായ പറയുവാൻ പോകുന്നത് ……’

അവൾ പറഞ്ഞു തീരുന്നതിനു മുന്നേ ഇടയിൽ കയറി ചിരിയോടെ അയാളങ്ങനെ പറയുന്നതു കേട്ടപ്പോൾ വിഷാദം തളംകെട്ടി കെട്ടിനിൽക്കുന്ന അവളുടെ മുഖത്തും മിന്നാമിന്നി പോലെ ഒരു ചിരി മിന്നി മറഞ്ഞു

ഇന്നലെയാണെങ്കിൽ പത്തുമിനുട്ട് സംസാരം…..!
ഇരുപതു മിനിട്ടു കരച്ചിൽ ……!
പതിനഞ്ചു മിനിട്ടു അതിന്റെ ഭാഗമായ മൗനം…..! ബാക്കിയുള്ള പതിനഞ്ചു മിനിട്ടു സാരിയുടെ അറ്റം പിരിക്കലും മെടയലും കടിച്ചുപിടിക്കലും…
മൂക്കുചീറ്റലും കണ്ണുതുടയ്ക്കലും
അങ്ങനെയാണ് ഓരോ മണിക്കൂറും ചെലവഴിച്ചത്…..!
ഇന്നു വന്നപ്പോഴുള്ള സന്തോഷം കണ്ടപ്പോൾ എനിക്കു തോന്നി ഇന്നെങ്കിലും ശരിയാകുമെന്ന്….!
പക്ഷേ എവിടെ ……!
എന്റെ അമ്മയെപ്പോഴും പറയാറുണ്ട് അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അതു മെത്തയിൽ കിടക്കില്ലെന്നു……!
ഏതാണ്ട് അതുപോലെതന്നെയാണ് മായയുടെ കാര്യവും …..!
എത്ര സന്തോഷമുള്ള കാര്യം പറഞ്ഞാലും അവസാനം കണ്ണുകൾ തുടയ്ക്കുകയും താഴോട്ടുനോക്കി സാരിയുടെ തുമ്പുപിരിക്കലും….!

ദാ…..ഇന്നിപ്പോൾ ഇന്നാലെയില്ലാത്ത രണ്ടു പുതിയ ഐറ്റസ് കൂടെ തുടങ്ങിയിട്ടുണ്ട് നാറാണത്തുഭ്രാന്തൻ കല്ലുരുട്ടുന്നതുപോലെ കയ്യിലുള്ള കുപ്പിവള തിരിച്ചു മുകളിലേക്ക് വലിച്ചു കയറ്റുക…….!
താഴെക്കു വലിച്ചിറക്കുക…..!
വേരണ്ടും വീണ്ടും മുകളിലേക്ക് വലിക്കുക താഴേക്കു താഴ്ത്തുക…..!
സാരി തുമ്പിന്റെ അറ്റത്ത് ഒരു കുരുക്കിടുക….!
അഴിക്കുക……!

2 Comments

Comments are closed.