ഒരു വേശ്യയുടെ കഥ – 11 3887

“ചെറുപ്പക്കാരനൊന്നുമല്ല അയാൾക്ക് നാൽപ്പതു വയസിലധികം പ്രായമുണ്ടാകും കോളേജിൽ പഠിക്കുന്ന ഒരാൺകുട്ടിയും സ്കൂളിൽ പെൺകുട്ടിയുമുണ്ടു…..”

ശിരസുയർത്താതെയാണ് മറുപടി കൊടുത്തത്.

“എന്നാൽപ്പിന്നെ ഒട്ടും പേടിക്കാനില്ല

“ഫോട്ടോകളും വീഡിയോകളും ഉണ്ടെന്നു പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടു മായയെ എപ്പോഴും അവന്റെ വരുതിയിൽ തന്നെ നിർത്തണം അതാണ് അവന്റെ ലക്ഷ്യം…..

എന്നാൽ അങ്ങനെയൊരു വീഡിയോ ഉണ്ടാകുവാൻ ഒരു സാധ്യതയുമില്ലതാനും….
അഥവാ അവൻ പറഞ്ഞതുപോലെ രഹസ്യക്യാമറയിൽ പിടിച്ച വീഡിയോ ഉണ്ടെങ്കിൽ പോലും ആ വീഡിയോയിൽ അവനും ഉണ്ടാകില്ലേ….
അത്തരമൊരു വീഡിയോ പുറത്തിറക്കിയാൽ കോളേജിൽ പഠിക്കുന്ന മകന്റെ കയ്യിൽതന്നെ ആയിരിക്കും ആ വീഡിയോ ആദ്യമെത്തുന്നതെന്ന് അവനു നല്ല പോലെ അറിയാം ……
അങ്ങനെയെങ്കിൽ അതോടെ അവന്റെ ജീവിതവും തകരുമെന്ന് …..
ആരെങ്കിലും അവനവനുവേണ്ടി ശവക്കുഴി തോണ്ടുമോ……?
അതുകൊണ്ടു പേടിക്കാതിരിക്കൂ…..
ഞാനല്ലേ പറയുന്നത് ..
ഒരുകാര്യം ഉറപ്പിച്ചു പറയാം ഇതിൻറെ പേരിൽ എന്തു സംഭവിച്ചാലും നേരിടുവാൻ മായയുടെ കൂടെ ഞാനുമുണ്ടാകും പോരെ……
മായ വെറുതെ ആലോചിച്ചുനോക്കൂ ഭാര്യയും വലിയ മക്കളുമുള്ള സമൂഹത്തിൽ മാന്യനായി നടക്കുന്ന ഒരാൾ ആരോടുള്ള ദേഷ്യം തീർക്കുവാനാണെങ്കിലും താനടങ്ങിയ ഇതുപോലുള്ള ഒരു വീഡിയോയോ ഫോട്ടോയോ പുറത്തുവിടുമോ…..”

” അങ്ങനെയൊന്നും ഉണ്ടാകില്ല അല്ലേ …..
നിങ്ങൾ പറയുന്നതുപോലെ എന്നെ പറഞ്ഞു പറ്റിക്കുക ആയിരിക്കുമല്ലേ …….”

ഇടതുകൈയിലെ കുപ്പിവള വലതുകൈകൊണ്ടു തിരിച്ചു മുകളിലേക്കു് കയട്ടുകയും താഴോട്ട് വലിച്ചിറക്കുകയും ചെയ്തുകൊണ്ടാണ് മുഖത്തുനോക്കാതെയുള്ള അവളുടെ ചോദ്യം….!

” ഞാൻ പറഞ്ഞില്ലേ സമാധാനിക്കും മായേ….
അങ്ങനെയൊന്നും ഉണ്ടാകില്ല… “

2 Comments

Comments are closed.