ഒരു വേശ്യയുടെ കഥ – 11 3887

Oru Veshyayude Kadha Part 11 by Chathoth Pradeep Vengara Kannur

Previous Parts

അയാൾ പ്രാതൽ കഴിച്ചിരുന്ന പാത്രങ്ങൾ കഴുകുന്നതിനിടയിലാണ് അവളുടെ ബാഗിൽ നിന്നും മൊബൈൽഫോൺ കരയുവാൻ തുടങ്ങിയത് …..
പാത്രങ്ങളെല്ലാം വാഷ്ബേസിനിൽ തന്നെ തിരികെവച്ചശേഷം സാരിത്തുമ്പിൽ കൈതുടച്ചുകൊണ്ടവൾ വേഗത്തിൽ വന്നു ഫോണെടുക്കുന്നത് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നുകൊണ്ട് അയാൾ കാണുന്നുണ്ടായിരുന്നു.

ഫോണെടുത്തു നമ്പർ നോക്കിയതും പെട്ടെന്നുതന്നെ അവളുടെ മുഖത്തു പേടിയും ഒരുതരം വിളർച്ചയുമുണ്ടാകുന്നത് അയാൾ ശ്രദ്ധിച്ചു.

ഫോണിന്റെ ഡിസ്‌പ്ലൈയിലേക്ക് ഒരുതവണ കൂടെ പേടിയോടെ നോക്കിയശേഷം അയാളുടെ മുഖത്തേക്ക് നോക്കി ….!

“എന്തേ ഫോണെടുക്കുന്നില്ലെ…..”

ഫോണിലേക്കും അവളുടെ മുഖത്തേക്കും മാറിമാറി നോക്കിയാണ് അയാൾ ചോദിച്ചത്.

“വിളിക്കുന്നത് അയാളാണ് …..!”

പേടികൊണ്ടാകണം ശബ്ദത്തിൽ വിറയൽ ബാധിച്ചിരുന്നു…..!

അതുകേട്ടതും അയാൾ പെട്ടെന്നു ജാഗരൂകനായി .

ആരാണ്….അവനാണോ ആ മാനേജർ ചെറ്റ….”

ചോദിച്ചുകൊണ്ട് ശരീരത്തിന്റെ വയ്യായ്കകൾ മറന്നുകൊണ്ട് അയാൾ ചാടിയെഴുന്നേറ്റു .

അതേയെന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ടു ഫോൺ അറ്റൻഡ് ചെയ്യണോയെന്നു ചോദിക്കുന്നതുപോലെ അവൾ ദയനീയമായി അയാളുടെ മുഖത്തേക്ക് നോക്കി …..

“ഫോണെടുക്കൂ മായേ ….”

കർശനമായ സ്വരത്തിൽ ശബ്ദമുയർത്തിയാണ് പറഞ്ഞത് .

അയാളുടെ ശബ്ദം മാറിയത് മനസിലായതും.

“പ്ലീസ് നിങ്ങൾ സംസാരിക്കുമോ എനിക്കു പേടിയാവുന്നു……”
ദയനീയമായി മുഖത്തേക്ക്‌നോക്കിക്കൊണ്ടു കെഞ്ചുന്നതുപോലെ ചോദിച്ചുകൊണ്ടാണ് ഫോൺ അയാൾക്ക് നേരെ നീട്ടിയത്….!

“ഞാനല്ലല്ലോ മായയല്ലേ സംസാരിക്കേണ്ടത്….
അതുപോലെ അയാൾക്ക് എന്നോടല്ലല്ലോ മായയോടല്ലേ സംസാരിക്കേണ്ടത് ……
അതുകൊണ്ട് അയാളോട് സംസാരിക്കേണ്ടതും മായതന്നെയാണ്……
ആരോടായാലും പറയാനുള്ളത് എപ്പോഴായാലും പറയണം ……!

2 Comments

Comments are closed.