ഒരു പെണ്ണിന്റെ കഥ 22

നിഴലിച്ചിരുന്നു. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ദുർഗ്ഗ. നല്ല പേര് ഞാൻ പറഞ്ഞു. ഞാൻ വീണ്ടും ചോദിച്ചു വീട്? എന്തിനാ സാർ എന്റെ അഡ്രസ്സൊക്കെ? വെറുതേ അറിയാൻ എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ സ്ഥലപ്പേര് പറ‌ഞ്ഞു. നീ എന്തിനാ ഈ ജോലി ചെയ്യുന്നത്? എന്ന് ചോദിച്ചപ്പോൾ അവളുടെ ഭാവം മാറി. സാറിനേ പോലെ ഉള്ളവർ എന്തിനാ ഞങ്ങളേ തേടി വരുന്നത്? എനിക്ക് സഹതാപ കഥകൾ പറയാൻ ഒന്നും ഇല്ല. ഞാൻ ഇങ്ങനെയായി പോയി. പതിനേഴാം വയസിൽ ഏട്ടന്റെ കൂട്ടുകാരൻ എന്നെ അനുഭവിച്ചു പിന്നീട് പലരും. ആരും ഒരു ജോലി പോലും തന്നില്ല. തരാൻ മനസായവർക്കും ആവശ്യം എന്റെ ശരീരം. എന്നാൽ പിന്നെ ഇത് ഒരു ജോലിയാക്കിയാൽ അതല്ലേ നല്ലത്? അവളുടെ ചോദ്യം എല്ലാ സദാചാരവാദികളുടേയും കപട സദാചാരത്തിന്റെ മുഖത്തേക്കായിരുന്നു. ഞാൻ ഒരു നിനിഷം അവളുടെ കണ്ണിലേ അഗ്നിയിൽ വെന്ത് ഉരുകുന്നത് പോലെ തോന്നി.

ഇനി സാർ സാറിന്റെ കഥ പറ. ഇന്ന് ഒന്നും നടക്കില്ല എന്ന് എനിക്കറിയാം. അവൾ ചിരിയോടെ പറഞ്ഞു.ഞാൻ പറഞ്ഞു നമുക്ക് ഒന്ന് നടന്നാലോ വെറുതേ. അവൾ ബാഗിൽ നിന്ന് ചീപ്പ് എടുത്ത് മുടി ചീകി. കണ്ണാടി എടുത്തു മുഖം ഒന്ന് നോക്കി തൃപ്തിയായ പോലെ ഒന്ന് ചിരിച്ചു. എനിക്ക് അവളുടെ ചിരി വല്ലാതെ ഇഷ്ടപെട്ടു.

ഞങ്ങൾ മെല്ലെ നടക്കാൻ തുടങ്ങി. തണുപ്പ്കാലം തുടങ്ങിയിട്ടില്ല.നഗരം ഉറക്കം പിടിക്കാൻ തുടങ്ങിയിരിക്കുന്നു. വാഹനങ്ങളുടെ തിരക്ക് കുറഞ്ഞിരിക്കുന്നു. അവൾ ഒരു രാജകുമാരിയേ പോലെ തോന്നി. ദുർഗ്ഗാ ഞാൻ ഒരു എഴുത്തുകാരനാണ്. എന്റെ പേര് വിഷ്ണു ദാസ്. ഞാൻ കേട്ടിട്ടുണ്ട് അവൾ പറഞ്ഞു. ഇപ്പോഴും ഞാൻ കൈവിടാത്ത ഒരു ഹോബി വായനയാണ്.

ഞാൻ പറഞ്ഞു എന്റെ കഥ ഇഷ്ടപെട്ട ഒരു സംവിധായകൻ എന്റെ ഒരു കഥ സിനിമയാക്കണം എന്ന് പറഞ്ഞ് വന്നിട്ടുണ്ട്. അപ്പോൾ തോന്നിയ ഒരു ആശയമാണ് ഒരു രാത്രി ഒരു പെണ്ണിന്റെ കൂടെ അവളുടെ കഥ കേട്ട് ഉറങ്ങുക എന്നത്. അവൾ അമ്പരപ്പോടെ എന്നെ നോക്കി.

പിറ്റേന്ന് ഞാൻ അവൾക്ക് എന്റെ നമ്പർ കൊടുക്കുമ്പോൾ എന്തന് എന്നൊരു ചോദ്യം അവളുടെ മഷി എഴുതിയ കണ്ണിൽ ഉണ്ടായിരുന്നു.

ആവശ്യം വരും. ഞാൻ വിളിക്കും. കാരണം എന്റെ ഈ കഥയിലേ നായിക ഈ ദുർഗ്ഗയാണ്. അവൾ വീണ്ടും അമ്പരന്നു പോയി.

സാർ എന്നെ ആളുകൾ തിരിച്ചറിഞ്ഞാൽ സാറിനു നാണകേടാവും അവൾ പറഞ്ഞു. എന്ത് നാണകേട് നീ ഒന്ന് മെയ്ക്കോവർ ചെയ്ത് വന്നാൽ മതി. പിന്നെ ആരും നിന്നെ അറിയില്ല. ഈ പേരും മാറ്റണം. നീ ഇനി മുതൽ ലക്ഷ്മി ഗൗരിയാണ്. ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങി.