ഏതാണ്ട് രണ്ടു മണിക്കൂറ് കഴിഞ്ഞു കാണും വാതിലിൽ ഒരു മുട്ട് കേട്ടു. ഞാൻ യസ് എന്ന് അനുവാദം കൊടുത്തപ്പോൾ ഒരു പെണ്ണ് അകത്തേക്ക് കയറി വന്നു.
സാധാരണയിൽ നിന്ന് അവൾക്ക് ഒത്തിരി പ്രത്യേകത ഉണ്ടായിരുന്നു. സാധാരണ ഈ കാര്യത്തിനു വരുന്നവളുമാര് ആവശ്യത്തിലധികം ലിപ്സിക്ക് ഒക്കെ ഇട്ട് തലയിൽ കുറേ മുല്ലപ്പൂവൊക്കെ ചൂടി വില കുറഞ്ഞ പെർഫ്യൂമൊക്കെ അടിച്ച് വിലകുറഞ്ഞ സാരിയോ ചിരിദാറോ ആവും ധരിച്ചിരിക്കുക. അതും വളരേ വൾഗറായിട്ട്. ആ സ്ഥാനത്താണ് ഇവിടെ ഇവൾ ഏതോ വലിയ ഉദ്യോഗസ്ഥയേ പോലെ വെൽ ഡ്രസിൽ. മനോഹരമായ മുടി പട്ട് പോലെ തിളങ്ങുന്നു. കാറ്റിൽ പാറി പറക്കുന്നു. ചുണ്ടിൽ ലിപ്റ്റിക്ക് ഉണ്ടെന്ന് പറയില്ല. അത്രക്ക് മനോഹരിയായി വന്നിരിക്കുന്നു.
അവൾ എന്റെ നോട്ടം കണ്ടിട്ട് ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഞാൻ ഒരു ‘കോഴി’യാണെന്ന് അവൾ വിളിച്ചു പറയുന്നത് പോലെ തോന്നി. ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു.
ഞാൻ ഡ്രസ് ഒന്ന് മാറട്ടേ എന്ന് പറഞ്ഞ് അവൾ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു വരേട്ടേ സമയമുണ്ടല്ലോ.അവൾ എന്നെ ഒന്ന് നോക്കി. ഞാൻ പറഞ്ഞു നീ ഇവിടെ ഇരിക്ക്. അവളുടെ മുഖത്ത ഡ്യൂട്ടി കഴിഞ്ഞ് പോകാനുള്ള തിടുക്കം കാണാമായിരുന്നു.
ഞാൻ ചോദിച്ചു നിന്റെ പേരെന്താണ്? എന്റെ പേര് അറിഞ്ഞിട്ട് എന്തിനാ? അതോ ഇനി സാറിന്റെ അടുത്ത് ഒരു രാത്രിക്ക് വരുന്നവരുടെ ഫുൾ ഡീറ്റയിൽസ് അറിഞ്ഞിട്ടേ സാർ അവരുടെ കൂടെ കിടക്കത്തൊള്ളോ? ഞാൻ ചിരിച്ചു എന്നിട്ട് പറഞ്ഞു നീ പറ എന്താ നിന്റെ പേര്?
അവൾ അസ്വസ്ഥതയോടെ വാച്ച് നോക്കി. ഇന്ന് വേറെയും അപ്പോയിന്റ്മെന്റ് ഉണ്ടോ? അവൾ ഉവ്വെന്ന് തല കുലുക്കി. എന്നാൽ അവരേ വിളിച്ച് പറ ഇന്നും നാളേയും ബിസിയാണെന്ന്. അവൾ എന്നെ നോക്കി പറഞ്ഞു പൈസ കൂടും. അതോർത്ത് നീ വിഷമിക്കേണ്ട അണ പൈസ കുറയാതെ ഞാൻ തന്നിരിക്കും. അവൾ വേഗം ഫോൺ എടുത്ത് ബാക്കിയുള്ള അപ്പോയിന്റ്മെന്റ് ഒഴുവാക്കി.
ഞാൻ വീണ്ടും അവളേ നോക്കി അവൾ നെറ്റിയിലേക്ക് വിണുകിടക്കുന്ന മുടി മെല്ലെ മാടി ഒതുക്കികൊണ്ടിരുന്നു.
ഞാൻ ചോദ്യം ആവർത്തിച്ചു നിന്റെ പേര് എന്താ? അവൾ ചെറു ചിരിയോടെ പറഞ്ഞു ഒരോരുത്തരും എനിക്ക് തരുന്നത് ഓരോ പേരാ .പകൽ വേറൊരു പേര് വേശ്യ. പണത്തിനു വേണ്ടി ശരീരം വിൽക്കുന്നവൾ. ഞാൻ പറഞ്ഞു എന്നിട്ടും നിന്റെ പേര് പറഞ്ഞില്ലല്ലോ? എന്റെ സ്വരത്തിൽ ഒരു പരിഭവം