കൂട്ടത്തില്‍ ഉപ്പയും വന്നു നിപ്പുണ്ട് .കറി വെന്ത് ചോറുണ്ണാൻ നിൽക്കാണ് കക്ഷി …
ഉപ്പ ഒന്നും മിണ്ടീല്ല …
അടുപ്പിനടുത്തേക്ക് ചെന്നു ..
ചട്ടി പൊക്കി ..
പുറത്തേക്ക് നടന്ന് എല്ലാം കൂടി ഒരൊറ്റ ഏറ് ….
കുട്ടികളടക്കം ശ്വാസം പിടിച്ചു നിൽപ്പാണ് …
ഉപ്പ വീണ്ടും അകത്തേക്ക് നടന്നു ടിവിയില്‍ നോക്കി ഇരുന്നു … പിന്നെ ഉച്ചത്തില്‍ വിളിച്ചു ….
“സൈനൂ….”
അനുസരണ ഉള്ള പൂച്ച പോലെ അവള്‍ ചെന്നു
“മോളിവിടിരി ..”
അവളിരുന്നു
“ഈ ബോബൻ്റെ സിനിമ കാണ് ….””
വിറച്ചു വിറച്ചു ഇരിപ്പാണ് സൈനൂ ….
ഉപ്പയുടെ ഈ മുഖം ആദ്യം ആണ്
അവള്‍ സിനിമ കണ്ടോ എന്ന് അറിയില്ല ..
സിനിമ തീർന്നിട്ടും വൈകുന്നേരം വരെ ഉപ്പ അവിടെ ഇരുന്നു
അവളും ….
വീട്ടില്‍ എല്ലാവരും ഉച്ചപട്ടിണി …
എന്തായാലും അതോടെ നമ്മുടെ സൈനുൻ്റെ പിരാന്ത് മാറി …
ഓണവും വിഷുവും പെരുന്നാളും മാറി മാറി വന്നു
ടിവിയില്‍ ചാനലില്‍ സിനിമകള്‍ മാറി മാറി വന്നു …
സൈനുന് നൊ പ്രോബ്ളം ..
പണ്ടേ കിട്ടണ്ടതായിരുന്നു
വൈകിപോയി
ഇടയ്ക്ക് പ്രേമം മൂക്കുമ്പോ അവളോട് ചോദിക്കും ..
എന്റെ തല ഇപ്പോഴും ബോബനെ പോലെ ആണോ മുത്തേ ?”
നാണിച്ച് അവൾ പറയും” ബോബനല്ല
ഇങ്ങളാ സുന്ദരൻ!”