കരച്ചിലിൻെറ വക്കോളമെത്തിയപ്പോ അകത്തു നിന്നും അമ്മേടെ വിളി കേട്ടു.എന്നെ ആഞ്ഞൂതിയിട്ടവൻ അകത്തേയ്ക്കോടി.
കുഞ്ഞേ..നിൻറച്ഛ പോയത് ആകാശത്തിലാണെങ്കിൽ എനിയ്ക്കു പോകാനുള്ളത് മണ്ണിലേയ്ക്കാണെന്ന് അവനോടു പറയാനെനിക്കു കഴിയാഞ്ഞതു നന്നായി.അവൻ വെറുതേ വിശ്വാസിച്ചോട്ടെ അപ്പൂപ്പന്താടി അവൻറച്ഛയെ കാണുമെന്ന്.
ഈ കാഴ്ചകളെല്ലാം കണ്ട് സങ്കടപ്പെടാനൊരു ഹൃദയവും പ്രതികരിക്കാനൊരു നാവും എനിയ്ക്കില്ലാതെ പോയത് എത്ര നന്നായി.
മാനം കറുത്തു തുടങ്ങി.നല്ല മഴ വരുന്ന ലക്ഷണമുണ്ട്.എനിയ്ക്കും എൻെറ കടമ പൂർത്തിയാക്കണം.ഗർഭത്തിലുറങ്ങുന്ന കുഞ്ഞിനെ മറ്റൊരു ചെടിയായി പുറംലോകത്തെ കാഴ്ചകൾ കാണിയ്ക്കണം.അതിനായി ഏതെങ്കിലും സുരക്ഷിതസ്ഥലം ഞാനും കണ്ടുപിടിയ്ക്കട്ടെ.
Sukhakaramaya vaayana… Nostalgic..
നല്ല കഥ