ആ അമ്മയും വല്യമ്മയും വീടിൻെറ ഉമ്മറപ്പടിയിലിരുന്നു സംസാരിയ്ക്കുന്നതെനിക്കു കേൾക്കാം.
”അവനോട് എത്ര തവണ പറഞ്ഞതാ പാർട്ടിയ്ക്കുവേണ്ടിയിങ്ങനെ കുടുംബത്തെ മറന്നു ഒന്നിനും പോകരുതെന്ന്.ഇപ്പോ കണ്ടില്ലേ”.
”പാർട്ടീലൊക്കെ പോയാലും എന്നോടും മോനോടും വല്യ സ്നേഹാരുന്നല്ലോ ചേച്ചീ”.
”സ്നേഹമെന്ന് ഇനി പറഞ്ഞിട്ടെന്താ.കഴിഞ്ഞില്ലേ എല്ലാം.എന്തോരം വെട്ടാ ശരീരത്തിലുണ്ടാരുന്നേ.കാണാൻ പോലും പറ്റാതെ.എന്നിട്ടു പാർട്ടിക്കാരെന്താ അവൻെറ കുടുബത്തിനു തന്നേ.അവർക്കൊരു രക്തസാക്ഷിയെക്കൂടി കിട്ടി.അത്രതന്നെ.പോട്ടെ ഇനി നീയതൊന്നും ഓർക്കണ്ട.നിൻെറാപ്പം ഞങ്ങളൊക്കെയുണ്ട്.നീ നല്ലൊരു തയ്യക്കാരിയല്ലേ.അതിൽ നിന്നും തൽക്കാല കുറച്ചു വരുമാനം കിട്ടുന്നുണ്ടല്ലോ.ഒരു എംബ്രോയിഡറി മെഷീനുംകൂടെ ലോണിൽ നമുക്ക് വാങ്ങാം.പതിയെ പതിയെ എല്ലാം ശരിയാകും.നിൻെറ മനസ്സാന്നിദ്ധ്യം കൈവിട്ടുപോകരുത്.അപ്പൂനെ നല്ലോണ്ണം വളർത്തണം നമുക്ക്”.
പാവം,അപ്പൂൻറമ്മ.എല്ലാം മൂളലോടെ കേൾക്കുന്നുണ്ട്.ഒപ്പം കണ്ണും തുടക്കുന്നു.ഒടുവിൽ ഒരു ദീർഘനിശ്വാസം.
അപ്പൂന് എന്നെ എത്ര നോക്കിയിട്ടും മതിവരാത്തപോലെ.
”എന്തു മിനുസ്സവാ ഈ അപ്പൂപ്പന്താടി.ല്ലേ അമ്മേ”.
”ശരിയാ.മോൻ കളിച്ചിട്ടു വേഗം വരൂ.അമ്മ ചായ തരാട്ടോ”.
അമ്മയവൻെറ കവിളത്ത് അരുമയോടെ തൊട്ടു പറഞ്ഞിട്ട് അകത്തേയ്ക്ക് പോയി.ഒപ്പം വല്യമ്മയും.
‘അപ്പൂപ്പന്താട്യേ നിനക്കിങ്ങനെ പറന്നു നടക്കാല്ലേ.നീയെൻെറ അച്ഛയെ കാണുവോ.
ൻെറ അച്ഛയേ കുറച്ചു ദിവസായി വന്നിട്ട്.മരിച്ചു പോയീന്നാ നഴ്സറീലെ കൂട്ടുകാരു പറയണേ.മരിച്ചോർക്ക് തിരിച്ചു വരാമ്പറ്റൂലാന്നാ ൻെറ കൂട്ടുകാരി മിന്നു പറഞ്ഞേ.ഒരൂസം ഇവിടുന്ന് എല്ലാരൂടെ അച്ഛയെ എടുത്തോണ്ടാ പോയേ.പിന്നെയിവിടേക്ക് വന്നിട്ടേയില്ല.ആകാശത്തു നക്ഷത്രമായീന്നാ അമ്മ പറഞ്ഞെ.നീയ് ആകാശത്തൂടെ പറന്നു പോകുമ്പഴേ ൻെറ അച്ഛയെ കാണുവാണേൽ പറയണേേ.അപ്പൂന് അച്ഛേ കാണാൻ കൊതിയായീന്നു.വേഗം വരാനും പറയോ.അവൻ
Sukhakaramaya vaayana… Nostalgic..
നല്ല കഥ