അകത്തു നിന്നുള്ള ശബ്ദം അടുത്തേക്കെത്തി.
നോക്കിയേ ഏട്ടാ..ഒരപ്പൂപ്പൻതാടി.
ടീ പൊട്ടിക്കാളീ.. നീയെന്താ ചെറിയ കുട്ട്യാ.
കുട്ടിത്തംമാറാത്ത ഒന്നിനെയാണല്ലോ ഈശ്വരാ..എനിക്ക് കിട്ടിയെ.
ഏട്ടാ, ചെറിയ കുട്ട്യോൾക്കുമാത്രേ അപ്പൂപ്പൻതാടിയോടിഷ്ടോള്ളോ.
എനിക്കേ ഈ അപ്പൂപ്പൻതാടിയും മയിൽപ്പീലിയും കുപ്പിവളത്തുണ്ടുകളും മഞ്ചാടീം മുല്ലപ്പൂവുമൊക്കെ കുട്ടിക്കാല ഓർമ്മകളാ.
ഏട്ടാ,എല്ലാർടെ ഉള്ളിലും കളിച്ചു മതിയാവാത്തൊരു ബാല്യം ഒളിച്ചു കിടക്കണുണ്ടാവും.
ഓഹ്! സമ്മതിച്ചു.വേഗം വന്നേ,എനിക്ക് പോകാൻ സമയമാകുന്നു.
ഒന്നു പുഞ്ചിരിച്ച് എന്നെ പറത്തിവിട്ട് നിതയും വീടിനകത്തേയ്ക്ക്.
കുറച്ചകലെ എത്തിയ ഞാനൊരു വീടിൻെറ മുന്നിലെ ബന്ദിച്ചെടിയിൽ അവിടുത്തെ കാഴ്ച കണ്ടു മതിമറന്നിരുന്നു പോയി.മുറ്റത്ത് പലതരത്തിലുള്ള ചെടികൾ പൂത്തു നിൽക്കുന്നു.തൊടിയിലെ കിണറിനു കുറച്ചു മാറി ഒരു കുഞ്ഞുമാവ് നിറയെ മാങ്ങകൾ.കുറച്ചപ്പുറത്തായി ഒരു പേരമരം കായ്ച്ചു നിൽക്കുന്നുണ്ട്.പിന്നെയും പലതരം വൃക്ഷങ്ങൾ.മണ്ണിൽ നന്നായി അദ്ധ്വാനിക്കുന്ന ആരുടെയോ സാന്നിദ്ധ്യമറിയിക്കുന്ന കാഴ്ചകൾ.
‘എട്യേ.ലീലാമ്മേ ഇച്ചിരി മോരും വെള്ളമിങ്ങെടുക്കെടീ.എന്തോരു ഉഷ്ണവാ.സഹിക്കാമ്മേല”.
”എന്തിനാ ഇത്രേം നേരോം പറമ്പിൽ നിന്നേ.വെയിലു മൂക്കുന്നേനു മുന്നേ വരാമ്പാടില്യേ”.
ഇച്ചരി പണീം കൂടെ ബാക്കിയുണ്ടായിരുന്നെടീ.കപ്പയൊക്കെ തുരപ്പൻ കൊണ്ടു പോകുവാ.കെണി വച്ചിട്ടൊന്നും ഒരു കാര്യോല്ല.മനുഷ്യമ്മാരേക്കാളും കൂടുതൽ അവറ്റോളല്ലേ ഇപ്പോ.
എന്താ ചെയ്യാ.എല്ലാരും മാലിന്യം വഴീ തള്ളുവല്ലേ.അതൊക്കെ തിന്ന് അവറ്റോളും പെറ്റു പെരുകുകാ.ലീലച്ചേടത്തീടെ മറുപടി.
പിന്നേ, അനുമോളും കുട്ട്യോളും വരുംന്നു വിളിച്ചു പറഞ്ഞിട്ടുണ്ട്.
എന്നാലേ നീയാ സഞ്ചിയിങ്ങെടുത്തോ ചന്തേലു നല്ല മീനുണ്ടേൽ വാങ്ങി വരാം.കപ്പയുണ്ടല്ലോ.അതും കൂട്ടി കഴിക്കാം.ഞാനൊന്നു വേഷം മാറി വരാം.
പുറത്തേക്കു വന്നപ്പോഴാണദ്ദേഹം എന്നെ കണ്ടത്.
Sukhakaramaya vaayana… Nostalgic..
നല്ല കഥ