? ഓർമ്മത്താളുകൾ ? [༻™തമ്പുരാൻ™༺] 1960

” ആഹ്..,. അതിനെന്താ.,.,. കണ്ടോളു.,.,.,.

ഞാനും അച്ഛനും കൂടി അമ്മയുടെ അടുത്തേക്ക് നടന്നു.,.,.. അവസാനമായി അമ്മയുടെ നെറ്റിയിൽ ഞാൻ എന്റെ ചുണ്ടുകൾ അമർത്തി.,..,, പിന്നെ അച്ഛനെയും കൂട്ടി പുറത്തിറങ്ങി..,,..,

ഞങ്ങളുടെ രണ്ടുപേരുടെയും അവസ്ഥകൾ തമ്മിൽ യാതൊരുവിധ വ്യത്യാസവും ഉണ്ടായിരുന്നില്ല.,.,. ഞാൻ തകർന്നു പോകാതെ ഇരിക്കാൻ അച്ഛൻ.,.,അച്ഛൻറെ ദുഃഖം എല്ലാം മനസ്സിൽ അടക്കി പിടിച്ചു.,.,.,

തിരിച്ച്.,., എനിക്ക് ഇനി അച്ഛൻ മാത്രമേയുള്ളൂ.,.,., ഞാൻ അച്ഛൻറെ മുന്നിൽവച്ച് കരഞ്ഞാൽ അത് അച്ഛന് താങ്ങാൻ പോലും കഴിയില്ല എന്നതുകൊണ്ട് ഞാനും എന്റെ ദുഃഖം ഉള്ളിൽ അടക്കിപ്പിടിച്ചു,.,..,

പിറ്റേ ദിവസം വെളുപ്പിന് നാലേകാൽ ആയപ്പോൾ എൻറെ ഫോണിലേക്ക് ഒരു കോൾ വന്നു..,., ഹോസ്പിറ്റലിൽ നിന്നും നഴ്സ് ആയിരുന്നു വിളിച്ചത്..,,.,.,

******************

ഞാൻ ഇപ്പോൾ എൻറെ വീടിൻറെ ഉമ്മറത്ത് ഇരിക്കുന്നു.,..,.,, ആളുകൾ എല്ലാം പിരിഞ്ഞു പോയി പോയി.,.,. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം ഇപ്പോഴും വീട്ടിൽ ഉണ്ട്.,..,,.

അച്ഛൻ ഇത്രയും നേരം എൻറെ കൂടെ ഇവിടെ ഇരിക്കുന്നുണ്ടായിരുന്നു.,.,.,. ഞാനൊരുപാട് നിർബന്ധിച്ചിട്ടാണ് കിടക്കാൻ ആയി അകത്തുപോയത്.,.,.,.

കഴിഞ്ഞ മുപ്പത് വർഷം കൂടെയുണ്ടായിരുന്ന ആളാണ് ഇന്ന് തെക്കേ മുറ്റത്ത് ഒരു പിടി ചാരമായി കിടക്കുന്നത്.,.,, ആ മനസ്സിൻറെ സങ്കടം വേറെ ആർക്കു മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാകും.,.,.,

ഇതുവരെ ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും അച്ഛൻ അമ്മയെ വേദനിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല , , ,. അമ്മ ചെറുപ്പംമുതലേ ആസ്മ രോഗിയാണ്.,.,., ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടു പോലും ഒരിക്കൽപോലും അമ്മയുടെ ചികിത്സ അച്ഛൻ മുടക്കിയിട്ടില്ല , ,, .

അച്ഛൻ ആകെ അമ്മയെ വഴക്ക് പറയുന്നത് കണ്ടിട്ടുള്ളത് സമയത്തിന് ഭക്ഷണം കഴിക്കാത്തതും ഭക്ഷണം കഴിക്കാതെ മരുന്ന് എടുത്തു കഴിക്കുന്നതിനും മാത്രമാണ്.,.,.,

അങ്ങനെ കൂടെ ജീവിച്ച ആൾ ഇന്ന് ഈ ലോകത്തിൽ ഇല്ല.,.,.,

എൻറെ അമ്മ മരിച്ചു പക്ഷേ എനിക്ക് അച്ഛൻ ഉണ്ട്.,.,., പക്ഷെ.,.,.,അച്ഛനോ.,.,.,ആരുമില്ല.,.,. ഈ ഞാൻ പോലും,.,..,

*********?*********

ക്ഷമിക്കണം കൂട്ടുകാരെ ,.,,.

ഇത് ഒരു കഥയല്ല,..,., ഒന്നര വർഷം മുൻപ് എൻറെ ജീവിതത്തിൽ നടന്ന ഒരു ഏടാണ്.,., (എൻറെ പേര് ഞാൻ മാറ്റിയിട്ടുണ്ട്.,.,) ഞാൻ എൻറെ കൂട്ടുകാർ അവരുടെ അച്ഛനമ്മമാരെ വഴക്ക് പറയുന്നത് കാണുമ്പോൾ അവരോട് പറയുന്നത് ഒരേയൊരു കാര്യമാണ് കണ്ണുള്ളപ്പോൾ കണ്ണിൻറെ വിലയറിയില്ല.,.,.,.

അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ അപ്പോൾ ഒരിക്കലും നമ്മുടെ വില മനസ്സിലാക്കാൻ സാധിക്കില്ല,.,.പക്ഷെ അവർ ഈ ലോകത്തിൽ നിന്നും പോയി കഴിഞ്ഞാൽ.,. പിന്നെ അവർ ഉണ്ടാക്കുന്ന ആ വിടവ് നികത്താൻ ഒന്നിനും സാധിക്കില്ല , , ,

ഇത് എഴുതുന്നതിന് ഒരു ദിവസം മുൻപ് എൻറെ ഒരു സുഹൃത്ത് വീട്ടിലേക്ക് ഫോൺ വിളിച്ച് അവൻറെ അമ്മയെ വഴക്കു പറയുന്നത് കണ്ടു.,, അത് കണ്ടപ്പോൾ എനിക്ക് ആകെ വിഷമമായി..,,,

ഞാൻ ഇതുവരെ എൻറെ അച്ഛനെയും അമ്മയെയും വഴക്കു പറഞ്ഞിട്ടില്ല.,., അവരുടെ ഒരു ആഗ്രഹം പോലും ഞാൻ സാധിച്ചു കൊടുക്കാതെ ഇരുന്നില്ല,..,..

അച്ഛനമ്മമാരെ സ്നേഹിക്കുക.,.,.അവരെ വിഷമിപ്പിക്കാതെ ഇരിക്കുക.,.,.

സ്നേഹപൂർവ്വം.,.,
തമ്പുരാൻ.,.,.,

140 Comments

  1. എന്ത് പറയണം… ഒന്നും പറയാൻ കഴിയുന്നില്ല… കണ്ണു നിറഞ്ഞു… ഇത് എഴുതുമ്പോഴുള്ള താങ്കളുടെ അവസ്ഥ ഊഹിക്കാൻ പോലും ആകുന്നില്ല സഹോദരാ… അത്രയേറെ നെഞ്ച് വിങ്ങിപ്പോയി… അവസാന വരികൾ… ?

    1. ഇത് എഴുതി തീർത്തപ്പോൾ കണ്ണിൽ നിന്നും നീർച്ചാലുകൾ പുറപ്പെട്ടിരുന്നു..,
      സ്നേഹം.,.,??

  2. കൈലാസനാഥൻ

    തമ്പുരാൻ, എന്താ പറയേണ്ടത് എന്നറിയില്ല കണ്ണ് നനയിപ്പിച്ചു കളഞ്ഞു. സ്നേഹ നിധിയായ അമ്മയുടെ അവസാന ദിനരാത്രങ്ങൾ എഴുതി പിടിപ്പിക്കുക, വായനക്കാരനായ എന്റെ മനസ് ആകെ കലുഷിതമായി അപ്പോൾ താങ്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നന്നായി ബോധ്യമുണ്ട്. ഇതേ സമാന അവസ്ഥ എന്റെ അച്ഛന്റെ ആശുപത്രിവാസം വെറും 6 ദിവസം മാത്രം പിന്നീട് സംസ്കാരവും കഴിഞ് സഞ്ചയനവും കഴിഞ്ഞാണ് ഞാൻ ഒന്ന് പൊട്ടിക്കരഞ്ഞ് എന്റെ സങ്കടം അല്പം ഇറക്കിവെച്ചത്. അമ്മയേക്കാൾ എനിക്ക് ഏറ്റവും പ്രിയം കർക്കശക്കാരനായ പിതാവായിരുന്നു. ഇവിടെ അച്ഛന്റെ വ്യഥ എന്റെ അമ്മ അനുഭവിക്കുന്നു. 76 വയസായി അല്ലലുകൾ ഇല്ലാതെ ഞാൻ നോക്കുന്നുണ്ട് പക്ഷേ അച്ഛന്റെ ചിതയെരിഞ്ഞ വീട് വിട്ട് കൂടെ വരില്ല അതാണ് ഏറ്റവും എന്നെ കുഴക്കുന്ന പശ്നം. ഇത് ഇന്നലെ രാത്രി വായിച്ചതാണ് പക്ഷേ എന്ത് കുറിക്കും അത്രയ്ക്കും മനസ്സ് അങ്ങ് മരവിച്ചു പോയി. ഇഷ്ടമായി എന്നോ ഇഷ്ടപ്പെടുന്നോ പറയാൻ പറ്റില്ലല്ലോ . ആ മാതാവിന്റെ തൃപ്പാദത്തിൽ ഒരു പിടി പനിനീർപ്പൂക്കൾ അർപ്പിക്കുന്നു. സ്നേഹാദരങ്ങളോടെ കൈലാസനാഥൻ

    1. ഇതേ അവസ്ഥ തന്നെയാണ് എനിക്കും.,.,
      ഈ കഥയ്ക്ക് ആളുകൾ എഴുതുന്ന കമൻറ്ന് ഞാൻ എന്തു മറുപടി പറയും എന്ന് എനിക്ക് തന്നെ അറിയില്ല.,., ഒത്തിരി സ്നേഹത്തോടെ.,.??

  3. D€ADL¥ CAPTAIN

    Thambu maama love u maama

  4. രണ്ടു തലമുറകളേയും കുടുംബങ്ങളേയും കൂട്ടിയിണക്കുന്ന അമൂല്യമായ രണ്ടു സ്നേഹസാഗരങ്ങളാണ് അമ്മയും അച്ഛനും. അതിലൊന്ന് നഷ്ടപ്പെടുമ്പോള്‍ മുന്‍തലമുറയിലേക്കുള്ള ചങ്ങലകണ്ണിയാണ് അറ്റ് പോകുന്നത്. അമൂല്യമായത് നഷ്ടപ്പെട്ടു പോയവര്‍ക്കറിയാം അതിന്റെ വില. പെറ്റമ്മയ്ക്ക് പകരമാവില്ലെങ്കിലും അത് പോലെ സ്നേഹിക്കുന്ന ഒരു അമ്മയെ ഉടനെ തന്നെ തമ്പുരാന് ലഭിക്കട്ടെ … ???

    തമ്പുരാന്‍റെ ലൈഫിലെ ബിഗ്ഗെസ്റ്റ് ആന്‍ഡ് ഹാര്‍ഡെസ്റ്റ് ചാലെഞ്ചായിരുന്നിരിക്കും 7 പേജുള്ള ഈ ഓര്‍മക്കുറിപ്പ് ഇങ്ങനെ എഴുതിത്തീര്‍ത്തത്. ഈ വിഷമഘട്ടം നമ്മളോട് ഇത്ര നന്നായി പങ്കുവെച്ച സ്ഥിതിക്ക് ഇതിനേക്കാള്‍ കൂടിയ ഒരു വെല്ലുവിളിയും ഇനി വരില്ല അല്ലെങ്കില്‍ ഇനിയുള്ളതൊക്കെ ഒരു വെല്ലുവിളി പോലുമല്ല. ??????

    മൂന്നാം കക്ഷിയുടെ വിഷമഘട്ടം എഴുതി ഫലിപ്പിക്കാന്‍ എളുപ്പമാണ്. എഴുതിയത് എത്ര വേണേലും വായിച്ചു തിരുത്താം. പക്ഷേ സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരാളെ അകാലത്തില്‍ നഷ്ടപ്പെട്ട നിമിഷങ്ങള്‍ എഴുതുന്നത് അതികഠിനമാണെന്ന് ഇപ്പൊഴും ഒരമ്മക്കുട്ടിയായി ജീവിക്കുന്നത്കൊണ്ട് നല്ലോണമറിയാം. ?‍??‍??‍?

    ഒരുപാട് ദിവസത്തെ അധ്വാനഫലമായിട്ടാണ് ഇങ്ങനെയെങ്കിലും എഴുതി തീര്‍ക്കാന്‍ കഴിഞ്ഞതെന്നും അതിനായി അനുഭവിച്ച കടുത്ത മാനസിക വിഷമങ്ങളും സംഘര്‍ഷങ്ങളും എനിക്കു മനസിലാക്കാവുന്നതേയുള്ളൂ. ??? തമ്പുരാന്‍റെ ഹൃദയത്തില്‍ ഇപ്പൊഴും തുടിക്കുന്ന ഈ നിമിഷങ്ങള്‍ ഞാനും എന്‍റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു. ???


    [ Note: പഴയ കമന്‍റ് വീണ്ടും കണ്ടു ഞെട്ടണ്ട. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് ഇന്നത്തെ കുറച്ചു കമന്റുകള്‍ നീക്കം ചെയ്യിക്കേണ്ടി വന്നു. അങ്ങിനെ പോയ കൂട്ടത്തില്‍ ഇവിടേയിട്ടതുമുണ്ടായിരുന്നു. അതുകൊണ്ട് വീണ്ടും ഇടേണ്ടി വന്നതാണ്, കൂടെ ചില കൂട്ടിച്ചേര്‍ക്കലും ഉണ്ട്]

    1. ഞാൻ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു ബോറടിപ്പിക്കുന്നില്ല.,.,.
      വായിച്ചതിനും അതിന്റെ സത്ത പൂര്ണ്ണമായും ഉൾക്കൊണ്ടതിനും ഒത്തിരി സന്തോഷം.,.,.
      പിന്നെ ആ കമന്റ് ബോക്‌സിൽ നടന്ന പരിപാടി ഞാനും കണ്ടിരുന്നു.,.,.
      വന്ന് ഡയലോഗ് അടിക്കാം എന്ന് കരുതിയതാണ്.,.,
      പിന്നെ മുനി തന്നെ കൊടുക്കും എന്ന് കരുതി.,..,
      പിന്നെ നോക്കിയപ്പോൾ ഡിലീറ്റ് ആക്കാൻ പോണു എന്ന് കണ്ടു.,..,
      പിന്നെ ഞാനും കൂടി വന്നു അലമ്പാക്കണ്ട എന്ന് കരുതി.,.,??

  5. എന്റെ ഉള്ളിലെ വിഷമം ഇത്ര നന്നായി മനസ്സിലാക്കിയതിന് ആദ്യം തന്നെ ❤️.,.,
    ഇപ്പോഴും.,.,.എപ്പോഴും ഞാൻ അങ്ങനെ തന്നെയായിരിക്കും.,,അമ്മ., അച്ഛൻ.., അവരാണ് എല്ലാം.,.,.,.,.കണ്ണുനീർ പൊഴിച്ചുകൊണ്ടാണ് ഇതെഴുതി തീർത്തത്.,.
    സ്നേഹം.,.,
    ??

  6. തുമ്പി?

    Ashane❤ matram

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    NJAN PATHIYE VAYIKKILLAYIRUNNO CHETTA
    ULLA URAKKAVUM POOYI ???

  8. Saho last enik manasilayilla ithu enthaaa

    പക്ഷെ.,.,.,അച്ഛനോ.,.,.,ആരുമില്ല.,.,. ഈ ഞാൻ പോലും,.,..,

    Sambhavam feeling Story heart touching one marakilla

    Ipo athre oke varunnullu

    1. അച്ഛന്റെ കൂടെ കഴിഞ്ഞ 30 വർഷം ഉണ്ടായിരുന്ന നല്ല പാതിയാണ് കൊഴിഞ്ഞു പോയത്.,.,..
      അത് പറഞ്ഞതാണ്.,.,.,
      ??

  9. karayippich kalanjallo?

  10. ❤️❤️

Comments are closed.