? ഓർമ്മത്താളുകൾ ? [༻™തമ്പുരാൻ™༺] 1960

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു ശേഷം കുളിക്കാൻ പോയി.,.., ഏകദേശം ഒരു പതിനഞ്ച് മിനിറ്റിനുശേഷം ഞാൻ തിരിച്ചു വരുമ്പോൾ കാണുന്നത് എൻറെ ബെഡ്ഡിൽ കിടക്കുന്ന ഫോൺ റിങ് ചെയ്യുന്നതാണ്.,.,.,

ഞാനത് എടുക്കാനായി ചെന്നപ്പോഴേക്കും കോൾ കട്ടായി.,.,., നോക്കുമ്പോൾ നാല് മിസ്ഡ് കോൾസ്.,.,. ഞാൻ വേഗം തന്നെ ഫോൺ എടുത്തു തിരിച്ചു അച്ഛനെ വിളിച്ചു.,.,.,

ഉടൻതന്നെ അച്ഛൻ ഫോൺ അറ്റൻഡ് ചെയ്തു.,.,. അച്ഛൻറെ സ്വരത്തിൽ ആകെ ഒരു പതർച്ച ഉണ്ടായിരുന്നു.,…

” എന്താ അച്ഛാ വിളിച്ചേ.,.,.,

” മോനെ പ്രഭി.,… അമ്മ ഇപ്പോൾ തന്നെ കുറെ ശർദ്ദിച്ചു.,.,., അതുമാത്രമല്ല അമ്മയുടെ ബോധം എല്ലാം പെട്ടെന്ന് മറയുന്നതു പോലെയായി,.,… എന്നെ ഒന്നും കണ്ടിട്ട് തിരിച്ചറിയാത്തത് പോലെ.,.,

” അച്ഛൻ എന്താണ് ഈ പറയുന്നത്.,..,, വേഗം ഡോക്ടറെ വിളിക്ക്,,..

” ആ ഞാൻ നഴ്‌സിനോട് പറഞ്ഞിട്ടുണ്ട്,.,., നഴ്‌സ് ഡോക്ടറെ വിളിക്കാനായി പോയിരിക്കുകയാണ്.,.,.

അപ്പോഴേക്കും ഡോക്ടർ അങ്ങോട്ടേക്ക് വന്നു.,. അച്ഛൻ കാൾ കട്ട് ചെയ്യാതെ ഫോൺ നേരെ പോക്കറ്റിലിട്ടു.,.,.

ഡോക്ടർ അച്ഛനോട് പറയുന്നതെല്ലാം എനിക്ക് വളരെ വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു.,.,

” പെഷ്യന്റിന്റെ നില ഇപ്പോൾ കുറച്ച് വഷളായി കൊണ്ടിരിക്കുകയാണ്.,.,.,

” എന്താണ് ഡോക്ടർ.,.,., എന്താണ് പറ്റിയത്.,.,.,

” ഇത് ഇനി നമ്മളെക്കൊണ്ട് കൈകാര്യം ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല നിങ്ങൾ അമൃതയിലേക്ക് മാറ്റുന്നതായിരിക്കും നല്ലത്.,.., വളരെ പെട്ടെന്നാണ് കണ്ടീഷൻ ഇങ്ങനെ മാറിയത്.,.,.,. ഞങ്ങൾ ഇപ്പോൾ തൽക്കാലം പ്ലാസ്മ കയറ്റാം.,.,,. എന്നിട്ട് നാളെ രാവിലെ  അമൃത ഹോസ്പിറ്റലിലേക്ക് മാറ്റിക്കോളു.,,.

” ഡോക്ടർ പറഞ്ഞുവരുന്നത്.,.,.,

” ഞാനിപ്പോൾ തൽക്കാലം ഒരു ഇൻജക്ഷൻ ചെയ്യാം.,., അത് കഴിയുമ്പോഴേക്കും നമുക്ക് പ്ലാസ്മ കയറ്റാനുള്ള ഏർപ്പാടുണ്ടാക്കാം.,.,.,

അത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ പുറത്തേക്ക് പോയി,.,.,. അച്ഛൻ ഉടൻ തന്നെ ഫോൺ എടുത്തു എന്നോട് സംസാരിച്ചു.,.,.,.,

140 Comments

  1. എന്ത് പറയണം… ഒന്നും പറയാൻ കഴിയുന്നില്ല… കണ്ണു നിറഞ്ഞു… ഇത് എഴുതുമ്പോഴുള്ള താങ്കളുടെ അവസ്ഥ ഊഹിക്കാൻ പോലും ആകുന്നില്ല സഹോദരാ… അത്രയേറെ നെഞ്ച് വിങ്ങിപ്പോയി… അവസാന വരികൾ… ?

    1. ഇത് എഴുതി തീർത്തപ്പോൾ കണ്ണിൽ നിന്നും നീർച്ചാലുകൾ പുറപ്പെട്ടിരുന്നു..,
      സ്നേഹം.,.,??

  2. കൈലാസനാഥൻ

    തമ്പുരാൻ, എന്താ പറയേണ്ടത് എന്നറിയില്ല കണ്ണ് നനയിപ്പിച്ചു കളഞ്ഞു. സ്നേഹ നിധിയായ അമ്മയുടെ അവസാന ദിനരാത്രങ്ങൾ എഴുതി പിടിപ്പിക്കുക, വായനക്കാരനായ എന്റെ മനസ് ആകെ കലുഷിതമായി അപ്പോൾ താങ്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നന്നായി ബോധ്യമുണ്ട്. ഇതേ സമാന അവസ്ഥ എന്റെ അച്ഛന്റെ ആശുപത്രിവാസം വെറും 6 ദിവസം മാത്രം പിന്നീട് സംസ്കാരവും കഴിഞ് സഞ്ചയനവും കഴിഞ്ഞാണ് ഞാൻ ഒന്ന് പൊട്ടിക്കരഞ്ഞ് എന്റെ സങ്കടം അല്പം ഇറക്കിവെച്ചത്. അമ്മയേക്കാൾ എനിക്ക് ഏറ്റവും പ്രിയം കർക്കശക്കാരനായ പിതാവായിരുന്നു. ഇവിടെ അച്ഛന്റെ വ്യഥ എന്റെ അമ്മ അനുഭവിക്കുന്നു. 76 വയസായി അല്ലലുകൾ ഇല്ലാതെ ഞാൻ നോക്കുന്നുണ്ട് പക്ഷേ അച്ഛന്റെ ചിതയെരിഞ്ഞ വീട് വിട്ട് കൂടെ വരില്ല അതാണ് ഏറ്റവും എന്നെ കുഴക്കുന്ന പശ്നം. ഇത് ഇന്നലെ രാത്രി വായിച്ചതാണ് പക്ഷേ എന്ത് കുറിക്കും അത്രയ്ക്കും മനസ്സ് അങ്ങ് മരവിച്ചു പോയി. ഇഷ്ടമായി എന്നോ ഇഷ്ടപ്പെടുന്നോ പറയാൻ പറ്റില്ലല്ലോ . ആ മാതാവിന്റെ തൃപ്പാദത്തിൽ ഒരു പിടി പനിനീർപ്പൂക്കൾ അർപ്പിക്കുന്നു. സ്നേഹാദരങ്ങളോടെ കൈലാസനാഥൻ

    1. ഇതേ അവസ്ഥ തന്നെയാണ് എനിക്കും.,.,
      ഈ കഥയ്ക്ക് ആളുകൾ എഴുതുന്ന കമൻറ്ന് ഞാൻ എന്തു മറുപടി പറയും എന്ന് എനിക്ക് തന്നെ അറിയില്ല.,., ഒത്തിരി സ്നേഹത്തോടെ.,.??

  3. D€ADL¥ CAPTAIN

    Thambu maama love u maama

  4. രണ്ടു തലമുറകളേയും കുടുംബങ്ങളേയും കൂട്ടിയിണക്കുന്ന അമൂല്യമായ രണ്ടു സ്നേഹസാഗരങ്ങളാണ് അമ്മയും അച്ഛനും. അതിലൊന്ന് നഷ്ടപ്പെടുമ്പോള്‍ മുന്‍തലമുറയിലേക്കുള്ള ചങ്ങലകണ്ണിയാണ് അറ്റ് പോകുന്നത്. അമൂല്യമായത് നഷ്ടപ്പെട്ടു പോയവര്‍ക്കറിയാം അതിന്റെ വില. പെറ്റമ്മയ്ക്ക് പകരമാവില്ലെങ്കിലും അത് പോലെ സ്നേഹിക്കുന്ന ഒരു അമ്മയെ ഉടനെ തന്നെ തമ്പുരാന് ലഭിക്കട്ടെ … ???

    തമ്പുരാന്‍റെ ലൈഫിലെ ബിഗ്ഗെസ്റ്റ് ആന്‍ഡ് ഹാര്‍ഡെസ്റ്റ് ചാലെഞ്ചായിരുന്നിരിക്കും 7 പേജുള്ള ഈ ഓര്‍മക്കുറിപ്പ് ഇങ്ങനെ എഴുതിത്തീര്‍ത്തത്. ഈ വിഷമഘട്ടം നമ്മളോട് ഇത്ര നന്നായി പങ്കുവെച്ച സ്ഥിതിക്ക് ഇതിനേക്കാള്‍ കൂടിയ ഒരു വെല്ലുവിളിയും ഇനി വരില്ല അല്ലെങ്കില്‍ ഇനിയുള്ളതൊക്കെ ഒരു വെല്ലുവിളി പോലുമല്ല. ??????

    മൂന്നാം കക്ഷിയുടെ വിഷമഘട്ടം എഴുതി ഫലിപ്പിക്കാന്‍ എളുപ്പമാണ്. എഴുതിയത് എത്ര വേണേലും വായിച്ചു തിരുത്താം. പക്ഷേ സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരാളെ അകാലത്തില്‍ നഷ്ടപ്പെട്ട നിമിഷങ്ങള്‍ എഴുതുന്നത് അതികഠിനമാണെന്ന് ഇപ്പൊഴും ഒരമ്മക്കുട്ടിയായി ജീവിക്കുന്നത്കൊണ്ട് നല്ലോണമറിയാം. ?‍??‍??‍?

    ഒരുപാട് ദിവസത്തെ അധ്വാനഫലമായിട്ടാണ് ഇങ്ങനെയെങ്കിലും എഴുതി തീര്‍ക്കാന്‍ കഴിഞ്ഞതെന്നും അതിനായി അനുഭവിച്ച കടുത്ത മാനസിക വിഷമങ്ങളും സംഘര്‍ഷങ്ങളും എനിക്കു മനസിലാക്കാവുന്നതേയുള്ളൂ. ??? തമ്പുരാന്‍റെ ഹൃദയത്തില്‍ ഇപ്പൊഴും തുടിക്കുന്ന ഈ നിമിഷങ്ങള്‍ ഞാനും എന്‍റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു. ???


    [ Note: പഴയ കമന്‍റ് വീണ്ടും കണ്ടു ഞെട്ടണ്ട. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് ഇന്നത്തെ കുറച്ചു കമന്റുകള്‍ നീക്കം ചെയ്യിക്കേണ്ടി വന്നു. അങ്ങിനെ പോയ കൂട്ടത്തില്‍ ഇവിടേയിട്ടതുമുണ്ടായിരുന്നു. അതുകൊണ്ട് വീണ്ടും ഇടേണ്ടി വന്നതാണ്, കൂടെ ചില കൂട്ടിച്ചേര്‍ക്കലും ഉണ്ട്]

    1. ഞാൻ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു ബോറടിപ്പിക്കുന്നില്ല.,.,.
      വായിച്ചതിനും അതിന്റെ സത്ത പൂര്ണ്ണമായും ഉൾക്കൊണ്ടതിനും ഒത്തിരി സന്തോഷം.,.,.
      പിന്നെ ആ കമന്റ് ബോക്‌സിൽ നടന്ന പരിപാടി ഞാനും കണ്ടിരുന്നു.,.,.
      വന്ന് ഡയലോഗ് അടിക്കാം എന്ന് കരുതിയതാണ്.,.,
      പിന്നെ മുനി തന്നെ കൊടുക്കും എന്ന് കരുതി.,..,
      പിന്നെ നോക്കിയപ്പോൾ ഡിലീറ്റ് ആക്കാൻ പോണു എന്ന് കണ്ടു.,..,
      പിന്നെ ഞാനും കൂടി വന്നു അലമ്പാക്കണ്ട എന്ന് കരുതി.,.,??

  5. എന്റെ ഉള്ളിലെ വിഷമം ഇത്ര നന്നായി മനസ്സിലാക്കിയതിന് ആദ്യം തന്നെ ❤️.,.,
    ഇപ്പോഴും.,.,.എപ്പോഴും ഞാൻ അങ്ങനെ തന്നെയായിരിക്കും.,,അമ്മ., അച്ഛൻ.., അവരാണ് എല്ലാം.,.,.,.,.കണ്ണുനീർ പൊഴിച്ചുകൊണ്ടാണ് ഇതെഴുതി തീർത്തത്.,.
    സ്നേഹം.,.,
    ??

  6. തുമ്പി?

    Ashane❤ matram

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    NJAN PATHIYE VAYIKKILLAYIRUNNO CHETTA
    ULLA URAKKAVUM POOYI ???

  8. Saho last enik manasilayilla ithu enthaaa

    പക്ഷെ.,.,.,അച്ഛനോ.,.,.,ആരുമില്ല.,.,. ഈ ഞാൻ പോലും,.,..,

    Sambhavam feeling Story heart touching one marakilla

    Ipo athre oke varunnullu

    1. അച്ഛന്റെ കൂടെ കഴിഞ്ഞ 30 വർഷം ഉണ്ടായിരുന്ന നല്ല പാതിയാണ് കൊഴിഞ്ഞു പോയത്.,.,..
      അത് പറഞ്ഞതാണ്.,.,.,
      ??

  9. karayippich kalanjallo?

  10. ❤️❤️

Comments are closed.