ഓർമ്മയിൽ ഒരു മഴക്കാലം [Deva devzz] 36

ഓർമ്മയിൽ ഒരു മഴക്കാലം
Ormayil Oru Mazhakkalam | Author : Deva devzz

സമയം സന്ധ്യയോടടുക്കുന്നു,
മഴ കനത്തുപെയ്യുന്നുണ്ട് .വീട്ടിലേക്കു പോകാനുള്ള ബസ് സ്റ്റാൻഡിന്റെ ഒരു വശത്തു നിർത്തിയത്‌ കണ്ടെങ്കിലും ആദി ഉടൻ വരുമെന്ന പ്രതീക്ഷയോടെ ദിയ കാത്തുനിന്നു .
പത്താം ക്ലാസ്സ്‌ കഴിഞ്ഞതിൽ പിന്നെ തമ്മിൽ കാണുന്നത് പോലും അപൂർവം , നേരെചൊവ്വേ ഒന്നു സംസാരിക്കാനുള്ള അവസരം കിട്ടുന്നില്ല . ഇന്ന് എന്തായാലും തമ്മിൽ സംസാരിക്കുമെന്ന ഉറപ്പോടെ ആൾക്കൂട്ടത്തിൽ അവൾ അവനെ തിരഞ്ഞു .
അതാ ..തനിക്കെതിരായി ആദി കുടയും ചൂടി നടന്നുവരുന്നത് അവൾ കണ്ടു . ഇങ്ങോട്ട് വരേണ്ടെന്നും സ്റ്റാൻഡിന്റെ അങ്ങേ അറ്റത്തു പോകാമെന്നും ദിയ കണ്ണുകൾ കൊണ്ട് മൊഴിഞ്ഞു . അവർ ഒരുമിച്ച് അങ്ങോട്ടേക്ക് നടന്നു .
“ഇന്ന് കാണാൻ പറ്റുമെന്ന് ഉറപ്പുണ്ടായിരുന്നോ ?”
ആദി ചോദിച്ചു , അവൾ ചിരിച്ചുകൊണ്ട് മൂളി, കഴിഞ്ഞ ദിവസം കാണാമെന്നു പറഞ്ഞിട്ട് വരാത്തതിൽ പരിഭവം പറഞ്ഞു .
പ്രണയം തുറന്നു പറഞ്ഞിട്ട് രണ്ടുവർഷമായെങ്കിലും അവർ തമ്മിൽ ഇതുവരെ മനസ്സുതുറന്ന് സംസാരിച്ചിരുന്നില്ല .
ദിയക്ക് നെഞ്ചിടിപ്പ് കൂടി …
മഴ ആസ്വദിച്ചു ഒരു ചോക്ലേറ്റ് നുണഞ്ഞുകൊണ്ട് അവർ സംസാരിച്ചുതുടങ്ങി .ആദി അധികം സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു , ദിയ പതുക്കെ വാചാലയായിതുടങ്ങി .മനസ്സിൽ തികട്ടി വന്നതെല്ലാം അവൾ പറഞ്ഞു . അതെല്ലാം അവൻ മൂളിക്കേട്ടു . പതിയെ അവനും മനസുതുറന്നു . ആദ്യമായിട്ടായിരുന്നു അതിനൊരവസരം കിട്ടിയത് . “ഇതൊക്കെ എത്ര നാളായി പറയാനാഗ്രഹിക്കുന്നതാണെന്നോ !” അവൾ നെടുവീർപ്പിട്ടു.
” ഇപ്പോ നിനക്ക് ആശ്വാസം കിട്ടിയോ ?”അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു ,നാണം കൊണ്ടവൾ തലകുനിച്ചു .
സമയം പോയതറിഞ്ഞില്ല,ആറുമണി കഴിഞ്ഞിരിക്കുന്നു അവളോർത്തു ! “ഞാൻ പോട്ടെ ” യാത്ര പറഞ്ഞവൾ ബസിൽ കയറി , നടന്നുനീങ്ങുന്ന ആദിയെ നോക്കിനിന്നു …
എന്തെന്നില്ലാത്തൊരനുഭൂതി ,പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം !!
അവൾ ആർത്തലച്ചു പെയ്യുന്ന മഴയെ നോക്കിനിന്നു !

“ദിയാ…ദിയാ…..നീയെന്താ സിറ്റ്ഔട്ടിൽ വന്നിരുന്ന് പകൽസ്വപ്നം കാണുകയാണോ ?”
അവളൊന്നു ഞെട്ടി ! ഞാൻ …മഴ ……
“മഴയെന്താ ആദ്യമായിട്ടാണോടി പെണ്ണെ നീ കാണുന്നെ ?”
“അരുണേട്ടനെപ്പോ വന്നു ?”
” കുറച്ചു നേരമായി ”
“ഞാനറിഞ്ഞില്ല ”
“ഉം ”
ബോധമില്ലാതെ മഴയും നോക്കി നിന്ന് സ്വപ്നം കണ്ടു …ഛെ …..
സ്വപ്നമല്ല !! യാഥാർഥ്യം !
ഓർമ്മകളിൽ എന്നും സുഗന്ധം പടർത്തി നിൽക്കുന്ന ആ ദിനം !!!
മഴ തന്ന സമ്മാനം !
ഒരു നെടുവീർപ്പോടെ അവളോർത്തു .

കുറച്ചുനേരത്തേക്കെങ്കിലും ആ പഴയകാലത്തിലേക്കും പ്രണയത്തിന്റെ മധുരമൂറുന്ന സ്മൃതികളിലേക്കും മഴ അവളെ കൂട്ടികൊണ്ടുപോയി ………
തിരക്കുപിടിച്ച വർത്തമാനത്തിൽ ഓർക്കുന്തോറും കുളിരണിയിക്കുന്ന, നിത്യയൗവനം കാത്തുസൂക്ഷിക്കുന്ന ഒരുപിടി ഓർമ്മകൾ .

Deva..
…………………………………

Updated: August 24, 2020 — 1:54 am

7 Comments

  1. ശെടാ.. ദിയക്ക് വേണ്ടി ഞാൻ തിന്ന ചോക്കലേറ്റ് വെറുതെ ആയല്ലോ?
    നന്നായിരുന്നു ബ്രോ.. വാക്കുകൾ ചുരുങ്ങുമ്പോൾ ഫീലിംഗ് അതിനു വിപരീതമായി കൂടണം എന്നാണ് ഒരിത്.. അതേതായാലും ഉണ്ട്? ചുരുങ്ങിയ വാക്കുകൾ..നല്ല ഫീൽ..❤️❤️ എങ്കിലും നമുക്ക് അടുത്ത കഥകളിൽ ഒന്നുകൂടെ സെറ്റപ്പ് ആക്കണം..??

  2. നഷ്ട പ്രണയത്തിന്റെ അലയൊലികൾ എഴുത്തിൽ പ്രകടമായിരുന്നു പക്ഷെ ഒരു അപൂർണത ഫീൽ ചെയ്തു, എഴുത്തിന്റെ ശൈലി മനോഹരം, ആശംസകൾ…

  3. എഴുത്തിന്റെ ശൈലി നല്ലതായിരിന്നു ട്ടോ…..

  4. എന്ത് പറയണം എങ്ങനെ പറയണം എന്നൊന്നും അറിയില്ല
    എങ്കിലും പറയാം വായിച്ചിട്ടുള്ള ഒരുപിടി നല്ല പ്രണയ കഥകളിൽ ഇപ്പോൾ തങ്ങളുടേതും ഉണ്ട്
    നഷ്ടപെട്ട പ്രണയം എത്രയോ ഓർമകൾ സമ്മാനിച്ചു മറയുന്നു
    ചിലർ വേദനോയോടെ, മറ്റ് ചിലർ ആ നല്ല നിമിഷങ്ങളെ ഒരിക്കലും മറക്കാതെ ഒരു ചെറു ചിരിയോടെ എന്നാൽ നഷ്ടബോധത്തോടെ എന്നെന്നും നെഞ്ചോട് ചേർത്ത് വയ്ക്കുന്നു

    ഈ കഥയിലും ആ പ്രണയം ഞങ്ങളോടും പറയാതെ പറഞ്ഞു അതിൽ നല്ല നിമിഷങ്ങൾ ഉണ്ട് സന്ദോഷം ഉണ്ട് നഷ്ടപ്പെടൽ ഉണ്ട് എന്നൊക്കെ പറഞ്ഞു തന്നിരിക്കുന്നു

    ഇനിയും ഇനിയും വേണമായിരുന്നു എന്ന തോന്നൽ ഉണ്ട്

    താങ്കൾ ഒരു നല്ല എഴുത്തുക്കാരൻ ആണ്
    തുടർച്ച പ്രതീക്ഷിക്കാമോ അറിയില്ല എങ്കിലും കാത്തിരിക്കാം ഇത് അല്ലെങ്കിൽ ഇതുപോലെ മറ്റൊന്ന് താങ്കളുടെ തൂലികയിൽ നിന്ന് ലഭിക്കും എന്ന പ്രതീക്ഷയോടെ

    എന്ന്
    അജയ്

  5. Ente ormakalilekkm chelapol okke oodi veraarund ente nashtaprenayam …. ?!! Njn onn payed okke orth poyi ?
    Endaaayalaam .. vellaathoru ishtm tonni … eee kadhaa … ❤

  6. കൊള്ളാം ബ്രോ… നന്നായിട്ടുണ്ട്… ഇത്തിരി കൂടെ പേജുകൾ എഴുതാമായിരുന്നു

  7. Nannayitund..valare churukkiya pole thonni

Comments are closed.