എന്താ സംഭവം, കല്ല് ഉയർത്തിക്കെട്ടിയ കിണറ്റിന്റെ കരയിൽ ഒളിച്ചിരിക്കുവാരുന്നു ഞാൻ.എല്ലാരും ആശ്വാസത്തോടെ ഓടി വന്നപ്പോ പിതാവ് ഓടി വന്നത് കൈയ്യിൽ നല്ല ഒരു
വടിയുമായിട്ടായിരുന്നു. ഒരു അടി ദൂരെ നിന്ന് തന്നെ ഞാൻ മണത്തു. ശരീരത്തിന് റിഫ്ലക്സ് പവർ കുറവായതു കൊണ്ട് തന്നെ, അമ്മേന്റെ പുറകിൽ ഒളിക്കുന്നതിനു മുൻപേ തന്നെ അടി ചന്തിക്കു വീണിരുന്നു (ചന്തി അശ്ലീലം ആയവർക്ക് കുണ്ടി എന്ന് വായിക്കാം). അതും പോരാഞ്ഞു എന്നെ തൂക്കിയെടുത്തു നേരെ റിക്ഷ ലക്ഷ്യമാക്കി അച്ഛൻ നടന്നു…
ഞാൻ നന്നായിട്ടു തന്നെ കുതറി മാറിക്കൊണ്ടിരുന്നു. എവിടെ, പിതാശ്രീ വിടാൻ യാതൊരു ഉദ്ദേശവും ഇല്ല. പക്ഷേ എന്റെ തടിയും പിന്നെ കിടന്നുള്ള ഈ കുതറലും ഒക്കെ കൂടി അച്ഛൻ ഒന്ന് ക്ഷീണിച്ചു പോയി. അപ്പൊ ദാ സപ്പോർട്ടിനായി ബിജു ഏട്ടൻ വരുന്നു, അച്ഛൻ പിടുത്തം ഒന്ന് അയച്ചു എന്ന് തോന്നിയ ആ നിമിഷം തന്നെ കാല് ശക്തിയിൽ ഞാനൊന്ന് കുടഞ്ഞു. കാല് എവിടെയോ പോയി തട്ടി എന്തോ വീഴുന്ന ശബ്ദം ഞാൻകേട്ടു…..
പക്ഷെ രക്ഷയില്ല, എന്നെ എങ്ങനെയൊക്കെയോ
റിക്ഷക്കകത്തു കേറ്റിക്കളഞ്ഞു. ഇനി രക്ഷയില്ല, അനുസരിക്കുക തന്നെ. പോട്ട് പുല്ല് എന്ന ഭാവത്തിൽ ഞാൻ ഓട്ടോയിലിരുന്നു. നഴ്സറി എങ്കിൽ നഴ്സറി. ഇനി സീൻ ആക്കീട്ടു നോ യൂസ്. അങ്ങട് പോവുക തന്നെ.
അല്ല ഇതെന്താ കഥ, കുറേനേരമായിട്ടും ഓട്ടോ എടുക്കുന്നില്ല. ഞാൻ തല പുറത്തേക്കിട്ടു ഒന്ന് നോക്കി. ദാ ഇരിക്കുന്നു ബിജു ഏട്ടൻ വീട്ടിന്റെ മുറ്റത്ത്. നോക്കുമ്പോ ബിജു ഏട്ടന്റെ ഇടത്തെ കൈ അച്ഛൻ സപ്പോർട്ട് ചെയ്തു പിടിച്ചിരിക്കുന്നതാണ്….
Recap:
കൈയ്യും കാലുമിട്ടടിക്കുമ്പോ ‘എവിടെയോ’ കൊണ്ടെത് അങ്ങനെ എവിടെയോ ആയിരുന്നില്ല. ബിജു ഏട്ടന്റെ കൈയ്യിലായിരുന്നു ആ കനപ്പെട്ട ചവിട്ടു വീണത്…
എന്നിട്ടെന്തായി, ആ ചവിട്ടിൽ ബിജു ഏട്ടൻ താഴെ വീണു. ചവിട്ടിലും വീഴ്ചയിലും കൈക്ക് നല്ല പണി കിട്ടി. അവസാനം ബിജു ഏട്ടനെ ആശുപത്രീൽ കൊണ്ടാവാൻ വേറെ ഒരു റിക്ഷ വരേണ്ടി വന്നൂന്ന്. ശ്ശോ, എന്താല്ലേ…..
ഞാൻ
പെരുത്ത് ഹാപ്പി,
അന്ന് നഴ്സസറീൽ പോവേണ്ടി
വന്നില്ലാന്ന്…
written by
Angel………
(a spiritual being in some religions who is believed to be a messenger of God,
usually represented as having
a human form with wings)
ഹഹഹ… വേണ്ടല്ലേ, ഹിഹിഹി.. അത് മതി..
പൊട്ടിചിരിയല്ല, മനസ്സറിഞ്ഞ പുഞ്ചിരിയായിരുന്നു വായിക്കുമ്പോഴും വായിച്ചു തീർന്നപ്പോഴും…
ഭംഗിയുള്ള വിതരണം- അന്നത്തെ കുട്ടിക്കാലം പോലെത്തന്നെ…
കമന്റുകളിൽ നിന്നും പലർക്കും അറിയാവുന്ന ആളാണെന്നു മനസിലായി..
നമ്മൾ പരിചയപ്പെട്ടിട്ടില്ലല്ലേ… ഞാൻ ഞാൻ തന്നെ !
ഇനിയും കഥകളുമായി വരുമ്പോൾ വീണ്ടും കാണാം..
വിതരണമോ??? എന്തോന്ന് വിതരണം 😛
അവതരണം എന്ന് മാറ്റിവായിക്കുവാൻ അപേക്ഷ 😀
ഹി ഹി….?
എഴുത്തിന്റെ ശെൈലി കണ്ടേപ്പോൾ
‘അപ്പുറെത്തെ’ കൂട്ടുകാരി പരുന്ത്
‘സിമോ….യെ’ ഓർമവന്നു…!!!
എവിടെ പോയോ…
ഇപ്പം കാണാനേ ഇല്ല…!?
അങ്ങനെ തോന്നിയോ??
എവിടെ പോവാൻ, എന്നെങ്കിലും തിരിച്ചു വരും…
തോന്നി ? ശതമാനം..
രസകരമായ ആ ശൈലി.
അവിടെ പലരും അന്വേഷിച്ചിട്ടും
ആളിതു വരെ വന്നിട്ടില്ല..
എന്തുപറ്റിയോ…
Nalla rasam undarnnu too vayikkam
Narmathil chalichu oru cherkadha
Nice ❤️
With love
Sja
Thankyou…
Adipoli aayittund ഏയ്ഞ്ചലേ????????
Thankyou…
നർമത്തിൽ ചാലിച്ച് ഒരു കൊച്ചു നല്ല കഥ..വായിച്ചു കഴിഞ്ഞപ്പോ ചുണ്ടിലൊരു പുഞ്ചിരി, മനസിനൊരു റിലാക്‌സെഷൻ..!!
കമെന്റുകളിലൂടെ ഇവിടേം അവിടേം ഒക്കെ ഉള്ള ആ മാലാഖ തന്നെയാണോ ഇത്..അതോ നമ്മൾ ആദ്യമായാണോ കാണുന്നത്..എന്തായാലും ഇനിയും എഴുതുക..കാത്തിരിക്കുന്നു❤️
എല്ലാം ഒന്ന് തന്നെയാണ് നീൽ… കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒരുപാട് നന്ദി..
ങേ….?
ന്റെ മാലാഖേ, ഇത് എത്ര വട്ടം വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല… പക്ഷെ എത്ര വട്ടം വായിച്ചിട്ടും ഒരു മടുപ്പും തോന്നുന്നില്ല …..
ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളവും ഏറ്റവും വലിയ വെല്ലുവിളിയാണ് നര്‍മ്മം എഴുതുകയെന്നത്…
പാകത്തിനല്ലെങ്കിൽ പാളിപ്പോകാനിടയുള്ള ഒന്നാണ് നർമ്മം… പാളിപ്പോയാൽ അതിനോളം അരുചി മറ്റൊന്നിനുമുണ്ടാവുകയുമില്ല….
പക്ഷേ ഇവിടെ നര്‍മ്മം അതിന്റെ മര്‍മ്മം നോക്കി പ്രയോഗിച്ചിരിക്കുന്നു? ….
വെറുതെ ഇരിന്നപ്പോ ഒരു തോന്നലിന് ഇവിടെ എടുത്തിട്ടതാ… എന്റെ കൈമുദ്ര ഇവിടെയും ഒന്ന് പതിപ്പിക്കാമെന്ന് കരുതി…