അപ്പൊ ഇനി കരഞ്ഞു വെർതെ കണ്ണീരു വേസ്റ്റ് ആക്കണ്ടാന്നു വിചാരിച്ചു കുറച്ചു പിന്നത്തേക്കു റിസർവ് ചെയ്തു. എന്തേലും യൂസ് ആയാലോ, അല്ല ഇനി ശെരിക്കും ബിരിയാണി കൊടുത്താലോ….
എന്തായാലും നാളെ എന്തേലുമൊക്കെ നടക്കും.
അങ്ങനെ സംഭവ ബഹുലമായ നാളെ വന്നുചേർന്നു. റിസേർവ് ചെയ്ത ബാക്കി കണ്ണീരു രാവിലെ തന്നെ അങ്ങ് പുറത്തേക്കു വിട്ടു. ആര് കാണാൻ. ഇനി രക്ഷയില്ല എന്ന് അപ്പോഴത്തേക്കും മനസ്സിലായി. ഇനിയിപ്പോ പോവുന്ന വഴിക്കു തെളിക്കുക തന്നെ. അച്ഛൻ എന്നെ കെട്ടിയെടുക്കാൻ ബിജുവേട്ടന്റെ ഓട്ടോറിക്ഷ വിളിച്ചോണ്ട് വന്നു. നടക്കാനുള്ള ദൂരമേയുള്ളൂ. അങ്ങനെ ഓട്ടോയിൽ കേറി നഴ്സറി സ്കൂളിലേക്ക്.
നഴ്സറി കാണ്ഡം രണ്ടാം അദ്ധ്യായം ഒന്നാം ഭാഗം.
**********************************************
നഴ്സറീടെ മുന്നിൽ ഓട്ടോറിക്ഷ ബ്രേക്ക് ഇട്ടു. ഏതോ ഒരു അന്യഗ്രഹ ലോകത്തിൽ എത്തിച്ചേർന്ന ഒരനുഭവം ആയിരുന്നു
അവിടെ എത്തിയപ്പോ. ഇതെന്താപ്പാ ഇവിടെ നടക്കുന്നെ?
ഓട്ടോ ഇറങ്ങി അച്ഛന്റെ കൈയ്യും പിടിച്ചു നേരെ നഴ്സറി ആപ്പീസിലേക്കു കേറിചെന്നു. പറയാൻ മറന്നുപോയി, ആ നഴ്സറി അച്ഛന്റെ ഫ്രണ്ടിന്റെയായിരുന്നു. ചിരികൊണ്ടാരു വരവേൽപ്പ്, എന്തരാണല്ലേ… ആ ഇതാര്, അച്ചൂസേ എന്നെ മനസ്സിലായോ ആരാന്ന്. സങ്കടഭാവം തൽക്കാലം മാറ്റിവെച്ചു ഒരു വളിച്ച ചിരി അങ്ങ് വെച്ച് കൊടുത്തു. അല്ലാ പിന്നെ.
“ടീച്ചറെ അച്ചൂനെ എൽകെജിയിൽ ഇരുത്തിക്കോ” എന്ന് നീട്ടിയൊരു പറച്ചിലിൽ എന്റെ ചിരി അങ്ങ് കാറ്റ് കൊണ്ടായി. പിന്നേം പണിയായി. എന്ത് തേങ്ങയാണാവോ ഇനി നടക്കാൻ പോണത്. ഞാൻ അച്ഛനെ ദയനീയമായി ഒന്ന് നോക്കി. എവിടെ, കണ്ട ഭാവമില്ല. പിന്നെ ഒരു സീൻ ഉണ്ടാക്കാനൊന്നും പോയില്ല, മര്യാദരാമനെപ്പോലെ വേറെ ഒരു ടീച്ചറിന്റെ പിന്നാലെ പോയി, ഇടയ്ക്ക് അച്ഛനെ തിരിഞ്ഞു നോക്കിക്കൊണ്ട്… അല്ല അതും ഒരു ആശ്വാസം…
അങ്ങനെ എൽ കെ ജിയിൽ കാലെടുത്തു വെച്ചു.
എന്തോന്നെടെ ഇത്, ഒരു പൂരത്തിനുള്ള പിള്ളരുണ്ടല്ലോ ദൈവമേ അതിനകത്തു… ജന്മസഹജമായി ആളെക്കാണുമ്പോഴുള്ള ചമ്മൽ പുറത്തു ചാടാൻ തുടങ്ങി.
എന്റെ തടീം ഉയരവും ഒക്കെ കാൽക്കുലേറ്റ് ചെയ്ത ടീച്ചർ എന്നെ പുറകിൽ തന്നെയിരുത്തി. അവിടുന്ന് നോക്കിയാൽ ആപ്പീസ് കാണാം. ഞാനെത്തിനോക്കി, അയ്യോ അച്ഛനെ കാണാനില്ല, ഒന്നൂടെ നോക്കി. ഇല്ല, അച്ഛൻ എവിടേം ഇല്ല. റിസേർവ്ഡ് കണ്ണീർ വീണ്ടും ചാടാൻ തുടങ്ങി.
ഹഹഹ… വേണ്ടല്ലേ, ഹിഹിഹി.. അത് മതി..
പൊട്ടിചിരിയല്ല, മനസ്സറിഞ്ഞ പുഞ്ചിരിയായിരുന്നു വായിക്കുമ്പോഴും വായിച്ചു തീർന്നപ്പോഴും…
ഭംഗിയുള്ള വിതരണം- അന്നത്തെ കുട്ടിക്കാലം പോലെത്തന്നെ…
കമന്റുകളിൽ നിന്നും പലർക്കും അറിയാവുന്ന ആളാണെന്നു മനസിലായി..
നമ്മൾ പരിചയപ്പെട്ടിട്ടില്ലല്ലേ… ഞാൻ ഞാൻ തന്നെ !
ഇനിയും കഥകളുമായി വരുമ്പോൾ വീണ്ടും കാണാം..
വിതരണമോ??? എന്തോന്ന് വിതരണം 😛
അവതരണം എന്ന് മാറ്റിവായിക്കുവാൻ അപേക്ഷ 😀
ഹി ഹി….?
എഴുത്തിന്റെ ശെൈലി കണ്ടേപ്പോൾ
‘അപ്പുറെത്തെ’ കൂട്ടുകാരി പരുന്ത്
‘സിമോ….യെ’ ഓർമവന്നു…!!!
എവിടെ പോയോ…
ഇപ്പം കാണാനേ ഇല്ല…!?
അങ്ങനെ തോന്നിയോ??
എവിടെ പോവാൻ, എന്നെങ്കിലും തിരിച്ചു വരും…
തോന്നി ? ശതമാനം..
രസകരമായ ആ ശൈലി.
അവിടെ പലരും അന്വേഷിച്ചിട്ടും
ആളിതു വരെ വന്നിട്ടില്ല..
എന്തുപറ്റിയോ…
Nalla rasam undarnnu too vayikkam
Narmathil chalichu oru cherkadha
Nice ❤️
With love
Sja
Thankyou…
Adipoli aayittund ഏയ്ഞ്ചലേ????????
Thankyou…
നർമത്തിൽ ചാലിച്ച് ഒരു കൊച്ചു നല്ല കഥ..വായിച്ചു കഴിഞ്ഞപ്പോ ചുണ്ടിലൊരു പുഞ്ചിരി, മനസിനൊരു റിലാക്‌സെഷൻ..!!
കമെന്റുകളിലൂടെ ഇവിടേം അവിടേം ഒക്കെ ഉള്ള ആ മാലാഖ തന്നെയാണോ ഇത്..അതോ നമ്മൾ ആദ്യമായാണോ കാണുന്നത്..എന്തായാലും ഇനിയും എഴുതുക..കാത്തിരിക്കുന്നു❤️
എല്ലാം ഒന്ന് തന്നെയാണ് നീൽ… കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒരുപാട് നന്ദി..
ങേ….?
ന്റെ മാലാഖേ, ഇത് എത്ര വട്ടം വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല… പക്ഷെ എത്ര വട്ടം വായിച്ചിട്ടും ഒരു മടുപ്പും തോന്നുന്നില്ല …..
ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളവും ഏറ്റവും വലിയ വെല്ലുവിളിയാണ് നര്‍മ്മം എഴുതുകയെന്നത്…
പാകത്തിനല്ലെങ്കിൽ പാളിപ്പോകാനിടയുള്ള ഒന്നാണ് നർമ്മം… പാളിപ്പോയാൽ അതിനോളം അരുചി മറ്റൊന്നിനുമുണ്ടാവുകയുമില്ല….
പക്ഷേ ഇവിടെ നര്‍മ്മം അതിന്റെ മര്‍മ്മം നോക്കി പ്രയോഗിച്ചിരിക്കുന്നു? ….
വെറുതെ ഇരിന്നപ്പോ ഒരു തോന്നലിന് ഇവിടെ എടുത്തിട്ടതാ… എന്റെ കൈമുദ്ര ഇവിടെയും ഒന്ന് പതിപ്പിക്കാമെന്ന് കരുതി…