ഓർമ്മക്കുറിപ്പുകൾ [Angel] 103

ഓർമ്മക്കുറിപ്പുകൾ

Ormakkurippukal | Author : Angel

 

നമ്മുടെ ഈ കഥ നടക്കുന്നത് 90കളുടെ തുടക്കത്തിലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല, നല്ല അസ്സല് കളർ തന്നെയാണ്, അല്ല അത്രയും കളർ ഇല്ലെങ്കിലും കുറച്ചു കളർ ഇണ്ട്ട്ടാ.നമ്മുടെ കഥാനായകൻ ആണ് ഈ കഥയിലെ ഹീറോ….വയസ്സോ? അതിപ്പോ പറയുകയാണേൽ ഒരു മൂന്നു മൂന്നര മൂന്നേമുക്കാൽ ആയിക്കാണും എന്നാണെന്റെ ഒരു ഓർമ. അല്ല ഇനിയിപ്പോ ആരാണീ ഞാൻ എന്നാണോ?

വെറുതെ വിട്ടാൽ വീടെടുത്തു തിരിച്ചു വെക്കും എന്നാണു കുട്ടിക്കാലത്തു കഥാനായകനെ വിശേഷിപ്പിച്ചിരുന്നത്.

കഥാനായകൻ ആരാ മൊതല് (ഇടയ്ക്കിടയ്ക്ക് കഥാ നായകൻ എന്ന് പറയണ്ടാല്ലേ, ‘ഞാൻ’ അതുമതി, കൂടെ അതിന്റെ കുറച്ചു സർവ്വനാമങ്ങളും).
ഗജപോക്കിരി, അസ്സത്തു, കുരിപ്പ്, ജന്തു, മുടിയൻ, ഇത്യാദി വിശേഷാൽ പേരുകൾ ഒക്കെ കുട്ടിക്കാലത്തു എനിക്ക് മാത്രം
അവകാശപ്പെട്ടതായിരുന്നു. നമ്മടെ സ്വന്തം അമ്മയാണ് പ്രസ്തുത നാമകരണങ്ങളുടെ ചുക്കാൻ പിടിച്ചത്. ഓടിയും ചാടിയും നടന്നും കിടന്നും അടിവാങ്ങുന്നതു ഒരു ഹോബി
ആയി നടന്ന കാലം. ഹോ ഓർക്കുമ്പോ തന്നെ കുളിരു കോരി രോമാഞ്ചം വരുന്നു,
ദാ കണ്ടോ കണ്ടോ….

അങ്ങനെ അടിവാങ്ങിച്ചു നാണവും മാനവും ഇല്ലാണ്ട് വീട്ടിൽ കുരുത്തക്കേടും കാണിച്ചു
നടക്കുന്ന കാലത്തു പെട്ടന്നാണ് ഒരു ട്വിസ്റ്റ്, സീൻ കോണ്ട്രാ, വല്യ കോണ്ട്രാ….. അടിയും തെറിയും കൊള്ളുന്ന എനിക്കോ നാണമില്ല…..
പക്ഷെ അനർഗള നിർഗളം നിർലോഭമായ ഇതൊക്കെ തരുന്ന നമ്മുടെ പിതാ-മാതാശ്രീക്കും പിന്നെ വീട്ടുകാർക്കും വേണ്ടേ മേൽ പറഞ്ഞ സാധനം.

വൈകിയാണേലും അവരതു തിരിച്ചറിഞ്ഞു. വലുതാണൽ പെണ്ണുകെട്ടിക്കാരുന്നു എന്ന്
പറയും, ചെറുതാണെലോ? പിടിച്ചു നഴ്സസറീൽ ചേർക്കും അത്രയെന്നെ. അതെ നഴ്സസറീൽ തന്നെ പിടിച്ചു ചേർത്ത് കളഞ്ഞു.

പോയില്ലേ, എല്ലാം പോയി. എന്റെ ചെറിയ മനസ്സ് വലുതായിട്ടു തന്നെ തകർന്നു. നല്ലൊരു അസ്സൽ നഴ്സറി ദുരന്തം കേറിപ്പോയതിന്റെ ക്ഷീണം മാറിയില്ല, അപ്പോഴേക്കും ദാ വരുന്നു അടുത്തത്(ആ ദുരന്ത കഥ പിന്നെ പറയാട്ടാ).

ഇത്തവണ വീട്ടിലാകെ കരഞ്ഞു നിലവിളിച്ചു ഓടിനടന്നു, ഇനി ഞാൻ ഒരു കുരുത്തക്കേടും ഉണ്ടാക്കില്ലാന്നും നല്ല കുട്ടിയായി ഇരുന്നോളാന്നും പറഞ്ഞു അമ്മേന്റെ കാലു വരെ പിടിച്ചു കരഞ്ഞു. അനുഭവം “കുരു” എന്നത് അമ്മാജിക്ക് നല്ലപോലെ പഴയ എന്റെ നഴ്സറി അനുഭവത്തിൽ നിന്ന് മനസ്സിലായി. അത് കൊണ്ട് തന്നെ ഇത്തവണ മനസ്സലിവിന് ഒരു ചാൻസും

Updated: September 12, 2020 — 12:31 am

13 Comments

  1. ഹഹഹ… വേണ്ടല്ലേ, ഹിഹിഹി.. അത് മതി..
    പൊട്ടിചിരിയല്ല, മനസ്സറിഞ്ഞ പുഞ്ചിരിയായിരുന്നു വായിക്കുമ്പോഴും വായിച്ചു തീർന്നപ്പോഴും…
    ഭംഗിയുള്ള വിതരണം- അന്നത്തെ കുട്ടിക്കാലം പോലെത്തന്നെ…
    കമന്റുകളിൽ നിന്നും പലർക്കും അറിയാവുന്ന ആളാണെന്നു മനസിലായി..
    നമ്മൾ പരിചയപ്പെട്ടിട്ടില്ലല്ലേ… ഞാൻ ഞാൻ തന്നെ !
    ഇനിയും കഥകളുമായി വരുമ്പോൾ വീണ്ടും കാണാം..

    1. വിതരണമോ??? എന്തോന്ന് വിതരണം 😛
      അവതരണം എന്ന് മാറ്റിവായിക്കുവാൻ അപേക്ഷ 😀

  2. ഹി ഹി….?

    എഴുത്തിന്റെ ശെൈലി കണ്ടേപ്പോൾ
    ‘അപ്പുറെത്തെ’ കൂട്ടുകാരി പരുന്ത്
    ‘സിമോ….യെ’ ഓർമവന്നു…!!!

    എവിടെ പോയോ…
    ഇപ്പം കാണാനേ ഇല്ല…!?

    1. അങ്ങനെ തോന്നിയോ??

      എവിടെ പോവാൻ, എന്നെങ്കിലും തിരിച്ചു വരും…

      1. തോന്നി ? ശതമാനം..
        രസകരമായ ആ ശൈലി.

        അവിടെ പലരും അന്വേഷിച്ചിട്ടും
        ആളിതു വരെ വന്നിട്ടില്ല..
        എന്തുപറ്റിയോ…

  3. Nalla rasam undarnnu too vayikkam
    Narmathil chalichu oru cherkadha
    Nice ❤️

    With love
    Sja

  4. Adipoli aayittund ഏയ്ഞ്ചലേ????????

  5. നർമത്തിൽ ചാലിച്ച് ഒരു കൊച്ചു നല്ല കഥ..വായിച്ചു കഴിഞ്ഞപ്പോ ചുണ്ടിലൊരു പുഞ്ചിരി, മനസിനൊരു റിലാക്‌സെഷൻ..!!

    കമെന്റുകളിലൂടെ ഇവിടേം അവിടേം ഒക്കെ ഉള്ള ആ മാലാഖ തന്നെയാണോ ഇത്..അതോ നമ്മൾ ആദ്യമായാണോ കാണുന്നത്..എന്തായാലും ഇനിയും എഴുതുക..കാത്തിരിക്കുന്നു❤️

    1. എല്ലാം ഒന്ന് തന്നെയാണ് നീൽ… കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒരുപാട് നന്ദി..

  6. v̸a̸m̸p̸i̸r̸e̸

    ങേ….?

    ന്റെ മാലാഖേ, ഇത് എത്ര വട്ടം വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല… പക്ഷെ എത്ര വട്ടം വായിച്ചിട്ടും ഒരു മടുപ്പും തോന്നുന്നില്ല …..

    ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളവും ഏറ്റവും വലിയ വെല്ലുവിളിയാണ് നര്‍മ്മം എഴുതുകയെന്നത്…

    പാകത്തിനല്ലെങ്കിൽ പാളിപ്പോകാനിടയുള്ള ഒന്നാണ് നർമ്മം… പാളിപ്പോയാൽ അതിനോളം അരുചി മറ്റൊന്നിനുമുണ്ടാവുകയുമില്ല….
    പക്ഷേ ഇവിടെ നര്‍മ്മം അതിന്റെ മര്‍മ്മം നോക്കി പ്രയോഗിച്ചിരിക്കുന്നു? ….

    1. വെറുതെ ഇരിന്നപ്പോ ഒരു തോന്നലിന് ഇവിടെ എടുത്തിട്ടതാ… എന്റെ കൈമുദ്ര ഇവിടെയും ഒന്ന് പതിപ്പിക്കാമെന്ന് കരുതി…

Comments are closed.