തിരികെ ഫ്ലാറ്റിൽ എത്തിയപ്പോൾ വല്ലാത്തൊരു ക്ഷീണം. കടുപ്പത്തിലൊരു ചായ ഉണ്ടാക്കി ആവിപറക്കുന്ന ചായ കുടിക്കുമ്പോഴും നാടും, ഇല്ലവും, പ്രിയപ്പെട്ടവരും മാത്രമായിരുന്നു മനസ്സിൽ…….. സമയത്തേക്കാൾ മുൻപേ മനസ്സ് പറയുകയാണ്ല്ലോ? കടിഞ്ഞാണില്ലാത്ത ഒരു കുതിരയെപോലെ……
രണ്ടു മൂന്നു സുഹൃത്തുക്കൾ കൂടി പെട്ടി എല്ലാം ഒതുക്കി പോകാനുള്ള തയ്യാറെടുപ്പും കഴിഞ്ഞു. അത്താഴം കഴിഞ്ഞു കുറച്ചു നേരം ടിവി കാണാൻ കിടന്നു.
കണ്ണടച്ച് കിടന്നപ്പോൾ മനസ്സിലൂടെ ഓർമ്മയുടെ നനുത്ത സ്പർശം മിന്നി മാഞ്ഞു…. യഥാർത്ഥത്തിന്റെ മുഴക്കം!!!…..
ഫോൺ എടുത്തപ്പോൾ അവിടെനിന്ന്…
“കുട്ടൻ മാമാ………… ഉണ്ണിക്കുട്ടനാ, ഈ ഓണത്തിന് അതിഥിയായി ഒരാളും കൂടെ ഉണ്ടേ …….. മാമി പ്രസവിച്ചു….. പെൺകുട്ടിയാണ്……. സുഖപ്രസവം……. ലക്ഷ്മി ദേവിയുടെ കടാക്ഷം കൊണ്ട് എല്ലാം ഭംഗിയായി അവസാനിച്ചു.
“മാമൻ എപ്പോഴാ എത്തുന്നത്.? അമ്മയും കുഞ്ഞോളും എല്ലാവരും ഇവിടെ മാമൻ വരുന്നതും കാത്തിരിപ്പാണ്”…
“ഉണ്ണിക്കുട്ടാ……. തിരുവോണനാളിന്റെ തലേന്നാൾ അതിരാവിലെ മാമൻ നാട്ടിലെത്തും. ടിക്കറ്റ് എല്ലാം ഒക്കെ ആണ്. ഓപ്പോളോടും മറ്റും പറഞ്ഞേക്ക് “……
ഫോൺ താഴെ വെക്കുമ്പോൾ അച്ഛൻ ആയതിന്റെ നിർവൃതി….. ഒരു ദീർഘമായ നെടുവീർപ്പ്, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയും.
ലോക്ക്ഡൗണ്ണിന്റെ ഇളവുകൾ പ്രഖ്യാപിച്ചതോടെ വൈകിട്ട് സൂര്യാസ്തമയവും കണ്ടു കടൽതീരത്ത് കൂടെ നടന്ന് അകലുമ്പോഴും എന്റെ മനസ്സിൽ കഴിഞ്ഞുപോയ ഭൂതകാലത്തിന്റെ ഓർമ്മകൾ മാത്രം.
“ബ്രേക്കിംഗ് ന്യൂസ്” “31 രാജ്യങ്ങളിലെയും വിമാനങ്ങൾ റദ്ദാക്കി കൊണ്ട് ഗവൺമെന്റ് പുതിയ ഉത്തരവിറക്കി.”
ഞെട്ടലോടെയാണ് ഞാൻ ആ വാർത്ത വായിച്ചത്. തല പെരുക്കുന്നത് പോലെ……….. ഫ്ളാറ്റു മുഴുവനായി കറങ്ങുന്നതായി തോന്നി. പിന്നെ ഒന്നും ഓർമ്മയില്ല…………
പിന്നീട് ഞാൻ കണ്ണ് തുറന്നത് ഒരു ഫോൺ ബെല്ലടി കേട്ടതോടെയാണ്.
“ഏട്ടാ………. അമ്മുക്കുട്ടിയാ……… ഞാനും മോളും സുഖമായി ഇരിക്കണ്. ഒന്നുകൊണ്ടും വിഷമിക്കണ്ട. പ്രവാസ ജീവിതം ഇതൊക്കെയാണന്നല്ലേ ഏട്ടൻ എന്നോട് എപ്പോഴും പറയണത്. കാത്തിരിപ്പിന്റെ സുഖം നമുക്കല്ലേ അറിയൂ………ഇടറിയ സ്വരത്തോടെ കണ്ണീരിന്റെ തെങ്ങലോടെ അവൾ ഫോൺ വച്ചു.
ചുടു കണ്ണീരിനാൽ മനസ്സ് കത്തിയമരുന്ന വേദനയിലും ബാൽക്കണിയിലെ ചില്ലിലൂടെ ഞാൻ ഒന്നു കണ്ണു പായിച്ചു. ഇല്ലത്തേക്ക്, പ്രിയപ്പെട്ടവരുടെ അരികിലേക്ക്…… എന്റെ കുഞ്ഞിന്റെ മുഖം കാണാൻ പാഞ്ഞെത്തിയ മനസ്സ്. ശരീരത്തെ കൊണ്ടുപോകാൻ മറന്നതെന്തേ?
ഉത്തരമില്ലാത്ത ചോദ്യചിഹ്നമായി തിങ്ങിവിങ്ങി കിടക്കുകയാണ് ഈ തിരുവോണനാളിലും….
പ്രവാസമേ……….. കാത്തിരിപ്പിന്റെ നൊമ്പരം അതൊരു സുഖം തന്നെയല്ലേ….
ഇല്ലാത്ത ജനലിലൂടെ പ്രിയതമയെ കാത്തിരിക്കുന്ന അമ്മാളു വിന്റെ മടിയിൽ പാൽ പുഞ്ചിരിയുമായി ആ കുഞ്ഞു കിടക്കുന്നു……… കാലത്തിന്റെ വ്യതിയാനങ്ങൾ ഒന്നുമറിയാതെ……..
????
❤❤❤❤❤❤❤❤❤❤❤❤❤?????
എത്ര മനോഹരമായി എഴുതിയിരിക്കുന്നു..
താങ്കൾ ഒരു പ്രവാസി ആണോ എന്നറിയില്ല..അതെന്തുതന്നെയായാലും ആ വാക്കുകളിൽ പലരുടെയും ജീവിതത്തെ കാണാൻ കഴിഞ്ഞു..
മനോഹരമായ രചന..!!
വീണ്ടും കഥകൾ എഴുതുക❤️
പ്രവാസിയുടെ വേദന ഹൃദയത്തിൽ തൊട്ട് അറിയുന്നവളാണ്..
ഒരുപാട് നന്ദി..
???????
എല്ലാം കാലത്തിന്റെ വ്യതിയാനങ്ങൾ
നല്ല വരികൾ ഇഷ്ടപ്പെട്ടു ഇനിയും നല്ല കഥകൾ മായി വരിക???
പ്രവാസികളാണ് യഥാർത്ഥ വിരഹവേദന അറിയുന്നത്.! എത്ര കാലേത്തേക്കാണെന്ന്
പോലും നിശ്ചയമില്ലാെതെ…….
ഇത്രയും ചുരുങ്ങിയ വാക്കുകളിൽ ഇത്ര മിഴിവോടെ എഴുതാനുള്ള കഴിവിനെ നമിച്ചു?♂️?♂️?♂️
നല്ല എഴുത്ത്.. ഇഷ്ടമായി.???
???
കൊള്ളാട്ടോ ഇഷ്ടപ്പെട്ടു ♥️
നീതു…
കഥ വായിച്ചു… ജീവിതാനുഭവം പോലെ…
നന്നായി തന്നെ അവതരിപ്പിച്ചു.. ❣️
നന്ദി
ലെ ,,,,,,,,,,കുഞ്ഞുണ്ടായി നാലരമാസം ആയിട്ടും കുഞ്ഞിനെ കാണാൻ സാധിക്കാത്ത ഞാൻ…
Oh…. മനസ്സിന് വേദനിപ്പിച്ചോ…
നന്നായിട്ടുണ്ട്… എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാ ???
നന്ദി….
ഹായ് neethu… കഥ വളരെ അധികം ഇഷ്ടപ്പെട്ടു… ഒരു പ്രവാസിയുടെ ഈ സമയത്തെ ബുദ്ധിമുട്ടുകൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു… ഇനിയും ഒരുപാട് കഥകൾ അവതരിപ്പിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു…
ഒരുപാട് നന്ദി ചേട്ടാ … thank u so much
ഞാനും കാത്തിരിക്കുന്നു എല്ലാവരെയും കാണാന്‍..പക്ഷേ ഈ തവണ കാത്തിരിപ്പിന്റെ നൊമ്പരം സുഖമായി തോന്നുന്നില്ല….
കഥ നന്നായിരുന്നു
That’s reality… thank u so much..
നീതു ഇത് കഥയല്ല, ജീവിതം തന്നെ ഇതേ അനുഭവം ഉള്ള ആളെ എനിക്കറിയാം എങ്കിലും ഇത് ഒരു കഥാരൂപത്തിൽ അവതരിപ്പിച്ചതിന് അഭിനന്ദനം അർഹിക്കുന്നു, നന്നായി എഴുതുകയും ചെയ്തു, ആശംസകൾ…
അനുഭവങ്ങൾ പിന്നീട് ഓർക്കുമ്പോൾ രസകരമായ കഥകളായി മാറും..
ഒരുപാട് നന്ദി
നീതു ചെറിയൊരു കഥ നന്നായി എഴുതി…ഒരുപാട് പ്രവാസിയുടെ ജീവിതത്തിന്റെ നേർക്കാഴ്ച തന്നെയാണ് വരികളിൽ കണ്ടത് ?
എന്റെ ജീവിതത്തിന്റെ ചില ഏടുകൾ മാത്രം