ഓർമ്മകളിലെ മധുരം നുണഞ്ഞ് [നീതു ലിന്റോ] 119

ഓർമ്മകളിലെ മധുരം നുണഞ്ഞ്

Ormakalile Madhuram Nunanju | Author : Neethu Linto

 

കുഞ്ഞോളേ……. എന്ന അകത്തളത്തിൽ നിന്നുള്ള വിളി കേട്ടാണ് ഞാൻ അന്ന് ഉണർന്നത്. ഓപ്പോൾ അടുക്കളയിൽ ഭക്ഷണം കാലമാകുന്നതിന്റെ ധൃതിയിൽ ആണ്. കരിയും പൊടിയും നിറഞ്ഞ ഓപ്പോളിന്റെ  സാരിത്തുമ്പിൻ  മേൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന ഉണ്ണിക്കുട്ടനും ഉണ്ടായിരുന്നു.ഉമ്മറത്തെ കോലായിൽ ചാരു കസേരയിൽ ഇരുന്ന് ഞാൻ എന്തൊക്കെയോ ഓർത്തു കിടന്നു. അപ്പോൾ ആവി പറക്കുന്ന കട്ടൻ ചായയുമായി ഓപ്പോള് വന്നു.

“കുട്ടാ എന്താലോചിച്ചുള്ള ഇരിപ്പാണിത്?  നിനക്ക് കുളിച്ച് അമ്പലത്തിൽ ഒക്കെ ഒന്ന് പോയി കൂടെ?

തിരുവോണനാളിൽ അച്ഛനും ഓപ്പോളും കുട്ട്യോളും  ഒക്കെയായി —- അന്നൊക്കെ ഒരു ഉത്സവമായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതി അതൊന്നും അല്ലല്ലോ? ക്ഷയിച്ച ഇല്ലവും,  വിധവയായ ഓപ്പോളും,  രണ്ടുകുട്ടികളും,  ജീവിതത്തിൽ ഇരുട്ടിന്റെ അലകൾ വീശിയപ്പോൾ അച്ഛൻ ഞങ്ങളിൽ നിന്നു അകന്നതും കുടുംബത്തിൽ വല്ലാത്ത ഒരു ഉലച്ചിൽ സൃഷ്ടിച്ചു.

ഒരുകാലത്ത് പൊൻകതിർ നിറഞ്ഞ പാടവരമ്പിലൂടെ നടക്കുമ്പോൾ മനസ്സിൽ നിർവൃതിയായിരുന്നു. ഇന്ന് ഒരു നേരത്തെ അന്നത്തിനായി മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടേണ്ടി വരുന്ന ഒരു അവസ്ഥ. എന്താല്ലേ കാലചക്രത്തെ വേഗത. കുടുംബത്തിന്റെ ആ ഉലച്ചിൽ ബാധിച്ചത് ഇല്ലത്തെ മാത്രമല്ല എന്റെ മനസ്സിനെയും കൂടിയാണ്……

പത്തായങ്ങൾ നിറഞ്ഞുകവിയുന്ന ഇല്ലത്തിന്റെ  ഐശ്വര്യവും നന്മയും സമ്പത്തും എല്ലാം ഇന്ന് ഓർമ്മയായി നീറ്റലായി വിങ്ങുകയാണ്. എവിടേക്കെങ്കിലും ഓടി പോയാലോ എന്ന് വരെ ചിന്തിച്ചു. എന്നാൽ ഭീരുവിനെപ്പോലെ ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നതിൽ  എന്താണർത്ഥം സ്നേഹിച്ചു  കാത്തിരിക്കുന്ന മുറപെണ്ണിന്റെ മുഖം തെളിഞ്ഞു വന്നു.

“കുട്ടാ…..” ഓപ്പോളിന്റെ   വിളിയിൽ നിന്നും ദയനീയത ചെവിയിൽ അലതല്ലിയിരുന്നു.

‘ഇതാ കുട്ടാ,  ഇത് കയ്യിൽ വെച്ചേക്ക്. ഓണമൊക്കെ അല്ലേ? ‘

അടുക്കളയിലെ അരിപാത്രത്തിൽ ആരും കാണാതെ മാറ്റിവെച്ച കുറച്ചു ചില്ലറ തുട്ടും നോട്ടുകളും ആയിരുന്നു അത്. ഓപ്പോളിന്റെ വിയർപ്പിന്റെ  ഗന്ധവും അധ്വാനത്തിന്റെ  വിലയും! നിറഞ്ഞ കലങ്ങിയ കണ്ണിലൂടെ എനിക്ക് കാണാമായിരുന്നു.

പെട്ടെന്നാണ് ഫോണിന്റെ ബെല്ലടി കാതിൽ പതിഞ്ഞത്. ലോക്ക് ഡൗണിൽ പുറത്തിറങ്ങാനാവാതെ ഒരു ഫ്ലാറ്റിന്റെ  മുറിയിൽ ഓർമ്മകൾ മിന്നിമറഞ്ഞു.

പിന്നീട് നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് എന്തൊക്കെയോ വാങ്ങിക്കൂട്ടുന്ന തിരക്കിലായി. “പ്ലീസ് സർ, വാഷ്  യുവർ ഹാൻഡ്, എന്ന് പറഞ്ഞുകൊണ്ട് ഒരു സ്റ്റാഫ് എന്റെ അരികിലേക്ക് വന്നു.

ഒരു വൈറസ് മൂലം ലോകം മുഴുവൻ ഭീകരതയിൽ ആണ്ടു പോയപ്പോൾ മനുഷ്യൻ ശുചിത്വത്തിന്റെ  കവചം എടുത്തു അണിഞ്ഞു. മനസ്സിൽ ഇപ്പോഴും പിടികിട്ടാൻ ആവാത്ത നിഗൂഢത ഒളിപ്പിച്ചു വെക്കുന്ന മനുഷ്യനു  ഇതും ഒരു മൂടുപടം ആണല്ലോ?…..

23 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤?????

  2. എത്ര മനോഹരമായി എഴുതിയിരിക്കുന്നു..
    താങ്കൾ ഒരു പ്രവാസി ആണോ എന്നറിയില്ല..അതെന്തുതന്നെയായാലും ആ വാക്കുകളിൽ പലരുടെയും ജീവിതത്തെ കാണാൻ കഴിഞ്ഞു..
    മനോഹരമായ രചന..!!

    വീണ്ടും കഥകൾ എഴുതുക❤️

    1. പ്രവാസിയുടെ വേദന ഹൃദയത്തിൽ തൊട്ട് അറിയുന്നവളാണ്..
      ഒരുപാട് നന്ദി..

  3. ഒറ്റപ്പാലം കാരൻ

    എല്ലാം കാലത്തിന്റെ വ്യതിയാനങ്ങൾ

    നല്ല വരികൾ ഇഷ്ടപ്പെട്ടു ഇനിയും നല്ല കഥകൾ മായി വരിക???

  4. പ്രവാസികളാണ് യഥാർത്ഥ വിരഹവേദന അറിയുന്നത്.! എത്ര കാലേത്തേക്കാണെന്ന്
    പോലും നിശ്ചയമില്ലാെതെ…….

  5. ഋഷി മൂന്നാമൻ

    ഇത്രയും ചുരുങ്ങിയ വാക്കുകളിൽ ഇത്ര മിഴിവോടെ എഴുതാനുള്ള കഴിവിനെ നമിച്ചു?‍♂️?‍♂️?‍♂️
    നല്ല എഴുത്ത്.. ഇഷ്ടമായി.???

    ???

  6. കൊള്ളാട്ടോ ഇഷ്ടപ്പെട്ടു ♥️

  7. ꧁༺അഖിൽ ༻꧂

    നീതു…
    കഥ വായിച്ചു… ജീവിതാനുഭവം പോലെ…
    നന്നായി തന്നെ അവതരിപ്പിച്ചു.. ❣️

    1. നന്ദി

  8. ലെ ,,,,,,,,,,കുഞ്ഞുണ്ടായി നാലരമാസം ആയിട്ടും കുഞ്ഞിനെ കാണാൻ സാധിക്കാത്ത ഞാൻ…

    1. Oh…. മനസ്സിന് വേദനിപ്പിച്ചോ…

  9. നന്നായിട്ടുണ്ട്… എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാ ???

    1. നന്ദി….

  10. സുജീഷ് ശിവരാമൻ

    ഹായ് neethu… കഥ വളരെ അധികം ഇഷ്ടപ്പെട്ടു… ഒരു പ്രവാസിയുടെ ഈ സമയത്തെ ബുദ്ധിമുട്ടുകൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു… ഇനിയും ഒരുപാട് കഥകൾ അവതരിപ്പിക്കാൻ സാധിക്കട്ടെ എന്ന്‌ ആശംസിക്കുന്നു…

    1. ഒരുപാട് നന്ദി ചേട്ടാ … thank u so much

  11. ഞാനും കാത്തിരിക്കുന്നു എല്ലാവരെയും കാണാന്‍..പക്ഷേ ഈ തവണ കാത്തിരിപ്പിന്റെ നൊമ്പരം സുഖമായി തോന്നുന്നില്ല….

    കഥ നന്നായിരുന്നു

    1. That’s reality… thank u so much..

  12. നീതു ഇത് കഥയല്ല, ജീവിതം തന്നെ ഇതേ അനുഭവം ഉള്ള ആളെ എനിക്കറിയാം എങ്കിലും ഇത് ഒരു കഥാരൂപത്തിൽ അവതരിപ്പിച്ചതിന് അഭിനന്ദനം അർഹിക്കുന്നു, നന്നായി എഴുതുകയും ചെയ്തു, ആശംസകൾ…

    1. അനുഭവങ്ങൾ പിന്നീട് ഓർക്കുമ്പോൾ രസകരമായ കഥകളായി മാറും..
      ഒരുപാട് നന്ദി

  13. നീതു ചെറിയൊരു കഥ നന്നായി എഴുതി…ഒരുപാട് പ്രവാസിയുടെ ജീവിതത്തിന്റെ നേർക്കാഴ്ച തന്നെയാണ് വരികളിൽ കണ്ടത് ?

    1. എന്റെ ജീവിതത്തിന്റെ ചില ഏടുകൾ മാത്രം

Comments are closed.