ഒപ്പം 29

അവിടെ നിന്നും സൈൻ ചെയ്ത സർട്ടിഫിക്കറ്റ് മേടിച്ചു തിരിച്ചു ഇറങ്ങുമ്പോൾ ആ ഡോക്ടറുടെ കാൽതൊട്ട് അനുഗ്രഹം മേടിക്കാനും ഞാൻ മറന്നിരുന്നില്ല. അതു പക്ഷെ എന്റെ മാറാല പിടിച്ചു കിടന്ന മനസ്സിലെ അമ്മ ദൈവമാണെന്ന് കാണിച്ചുതന്ന ഡോക്ടറോടുള്ള ആദരവ് കൂടിയായിരുന്നു.

ജോലിസ്ഥലത്തേക്ക് ജോയിൻ ചെയ്യാൻ ചെന്നപ്പോൾ എല്ലാവർക്കും ഞാൻ ആദ്യം അമ്മയെ പരിചയപ്പെടുത്തിയപ്പോൾ സാരിത്തലപ്പ് കൊണ്ടു അമ്മയാ കണ്ണു തുടയ്ക്കുന്നത് കണ്ടു അറിയാതെ എന്റെ കണ്ണും നിറഞ്ഞു വന്നു.

കൂടെയുള്ളവർ എനിക്ക് ഇരുന്നു ജോലി ചെയ്യാനുള്ള സീറ്റ് കാണിച്ചു തരുമ്പോൾ കൂട്ടത്തിലാരോ കൊണ്ടുകൊടുത്ത ചായകുടിച്ച എന്നെ നോക്കിയിരുന്ന അമ്മയുടെ കൈ കിടന്നു വിറയ്ക്കുന്നുണ്ടായിരുന്നു.

ചുറ്റുമുള്ളവർ ആ സീറ്റിൽ ഇരുന്നോളാൻ എന്നോട് പറയുമ്പോൾ ഞാനെന്റെ അമ്മയെ നിർബന്ധിച്ചു കൊണ്ടുവന്നു ആദ്യം ആ സീറ്റിൽ കൊണ്ടിരുത്തി.

ഈ അമ്മയുടെ വിയർപ്പാണ് എന്റെ ഈ ജോലിയെന്ന് ഞാൻ പറയുമ്പോൾ പാടത്തും പറമ്പിലും മാത്രം ഇരുന്നു ശീലമുള്ള എന്റെ അമ്മ പതിയെ എഴുന്നേറ്റു നിറഞ്ഞു വന്ന കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു.

“എന്റെ മോൻ ഒരു സാധുവാ സാറുമ്മാരെ”ഇവിടെ ഇരുന്നതിന് നിങ്ങൾ ക്ഷെമിക്കണം “” അതുകേട്ടു ഞാൻ എന്റെ കണ്ണീരൊപ്പൊൻ ശ്രെമിക്കുമ്പോൾ ചുറ്റുമുള്ളവരുടെ കണ്ണും നിറഞ്ഞു വരുന്നത് കാണാമായിരുന്നു.

2 Comments

  1. Well narrated… Plot iniyum nallathu kondu varu… Your way of narration is so good.

  2. അവസാന ഭാഗത്ത് കഥാപാത്രങ്ങളുടെ മാത്രമല്ല വായനക്കാരുടെം കണ്ണ് നിറയിച്ച് കളഞ്ഞു.

Comments are closed.