ഒപ്പം 29

Oppam by Arun Karthik

അതിരാവിലെ ബ്രഹ്മമുഹൂർത്തത്തിൽ നിദ്ര വിട്ടുണരുമ്പോൾ എന്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു. നാലു വർഷമായി സ്വപ്നം കണ്ട സർക്കാർ ജോലിയ്ക്കു ജോയിൻ ചെയ്യേണ്ട ദിവസമാണ് ഇന്ന്..

ഉള്ളിലെ സന്തോഷം അലതല്ലുന്നതു കൊണ്ടാവാം കുളിക്കാനായി തലയിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴും ആ വൃശ്ചികത്തിലെ തണുപ്പ് എനിക്ക് അനുഭവപ്പെടാതെ പോയത്..

കുളി കഴിഞ്ഞു വന്നു ഈശ്വരനെ സ്മരിച്ചപ്പോഴേക്കും അമ്മ ചായയുമായി അരികിൽ വന്നു നില്പുണ്ടായിരുന്നു.

അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ ഞാൻ കൂടെ വരണോ നിന്റെയൊപ്പം എന്ന് അമ്മ ചോദിക്കുന്നുണ്ടായിരുന്നു.

കൂടെ സുഹൃത്ത് വരുമെന്ന് പറഞ്ഞപ്പോൾ പാടത്തെ പണി കളയണ്ടല്ലോ എന്നോർത്താണ് വരാത്തത് എന്ന് അമ്മ പരിഭവം പറയുന്നുണ്ടായിരുന്നു.

എന്റെ ഷർട്ടിലെ ചുളിവ് മാറ്റി നേരെയിട്ട് അമ്മ കുറച്ചു പണം എന്റെ പോക്കറ്റിൽ വച്ചു തരുമ്പോൾ എന്റെ സുഹൃത്ത് ബൈക്കുമായി ആ വീടിനു മുൻപിൽ വന്നു നില്പുണ്ടായിരുന്നു..

അമ്മയോട് യാത്ര പറഞ്ഞു ഓഫീസിലേക്ക് പോകുമ്പോൾ സീനിയർ ഫോൺ വിളിച്ചു പറയുന്നുണ്ടായിരുന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി മേടിച്ചു കൊണ്ടുവരണമെന്നു.

മെഡിക്കൽ സിർട്ടിഫിക്കറ്റ് മേടിക്കാനായി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ ക്യു നിൽക്കുമ്പോഴും മനസ്സ് നിറയെ ജോലിക്കാരൻ ആവാൻ പോകുന്നതിന്റെ ആശ്ചര്യം വിട്ടുമാറിയിരുന്നില്ല.

പേപ്പറിൽ ഒപ്പിടുന്നതിനു തൊട്ടുമുൻപ് വനിതാഡോക്ടർ എനിക്ക് ജോലി ലഭിക്കുന്നതിന് കോൺഗ്രാജുലഷൻസ് പറയുമ്പോൾ എനിക്ക് കിട്ടിയ ആദ്യഅംഗീകാരം ആയിരുന്നു അത്.

മരുന്ന് മേടിക്കാൻ വന്ന ഒരു കൊച്ചുകുട്ടിയെ നോക്കി ഞാൻ കണ്ണിറുക്കിയപ്പോഴാണ് ഡോക്ടർ എന്നോട് ചോദിച്ചത് ജോലിക്ക് ജോയിൻ ചെയ്യാൻ കൂടെ വന്നിരിക്കുന്നതാരാണെന്ന്.

കൂടെ ഫ്രണ്ട് ഉണ്ടെന്നു പറഞ്ഞപ്പോൾ ഡോക്ടർ അല്പം ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് വീട്ടിൽ ആരെല്ലാമുണ്ടെന്ന് എന്നോട് ചോദിച്ചു.

കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് അമ്മ മാത്രമേയുള്ളൂവെന്ന് പറഞ്ഞത് കേട്ടു ഓഫീസിൽ പോയി ഇരുന്നോളു ഞാൻ എത്താമെന്ന് പറഞ്ഞത് എന്തിനാണെന്ന് അപ്പോൾ എനിക്ക് മനസിലായിരുന്നില്ല.

2 Comments

  1. Well narrated… Plot iniyum nallathu kondu varu… Your way of narration is so good.

  2. അവസാന ഭാഗത്ത് കഥാപാത്രങ്ങളുടെ മാത്രമല്ല വായനക്കാരുടെം കണ്ണ് നിറയിച്ച് കളഞ്ഞു.

Comments are closed.