ഒന്നുമില്ലാത്തവർ 2129

വളവുകല്ക്കപ്പുരം നീണ്ട ഹോണ് മുഴങ്ങി കേള്ക്കുന്നുണ്ട്. ബസ് ഓടികിതച്ചു വന്നു. എന്നെപോലെ തന്നെ അര്ക്കൊക്കെയോ വേണ്ടി ഓടിതീരാൻ ഒരു സൃഷ്ടി. സീറ്റുകൾ മിക്കതും ഒഴിഞ്ഞു കിടക്കുന്നു. ഒരു ചെറിയ ഞരക്കത്തോടെ അത് മുന്നോട്ടാഞ്ഞു. ജീവിതവും ഈ ബസും തമ്മിൽ എവിടെയൊക്കെയോ സാമ്യം ഉള്ളതായി തോന്നുന്നു. ചിലപ്പോള വര്ധിത വീര്യത്തോടെ മലയും കുന്നും മഴയും വെയിലും കുണ്ടും കുഴിയും ഒക്കെ മറികടന്നു ഓടും. ചിലപ്പോ ആരോടും മിണ്ടാണ്ടെ ഇരിക്കും. ചിലപ്പോ ആരെയും ഗൌനിക്കാതെ അഹങ്കാരത്തോടെ ഓടും. മറ്റു ചിലപ്പോൾ മറ്റുള്ളവരുടെ കരുണക്ക് വേണ്ടി യാചിക്കും.

ബസ് റയിൽവേ സ്റ്റേഷൻ അടുക്കാറായി. പാസഞ്ചർ വണ്ടിയിൽ ഓടിക്കയരാനുള്ള ആൾക്കാർ തിരക്ക് കൂട്ടുന്നു. ജീവിതം അത്രമേൽ തിരക്ക് പിടിച്ചു കഴിഞ്ഞു. ആര്ക്കും ആരെയും ശ്രദ്ധിക്കാനില്ല. ആര്ക്കും ആരോടും ബാധ്യതയില്ല. ഏറ്റവും വേഗത്തിൽ ജീവിത ലക്ഷ്യം നിറവേറ്റാനുള്ള ഓട്ടത്തിലാണവർ. പാവം മനുഷ്യർ.

ബസിറങ്ങി മുന്നോട്ടു നടന്നു. മുന്നേ പോയവർ പിറുപിറുത്തു കൊണ്ട് പ്ലറ്റ്ഫൊർമിൽ അക്ഷമരായി ഇരിപ്പുണ്ടാവും. പിച്ചക്കാരികൾ അവരുടെ ഉത്തരവാദിത്തം വെടിപ്പായി ചെയ്യുന്നുണ്ട്. പാവപ്പെട്ടവനും പണക്കാരനും രോഗിയും കൂടിരുപ്പുകാരനും ഒക്കെ അവര്ക്ക്   ഒരേ പോലെയാണ്. അവരുടെ മുഖത്ത് കാണുന്ന ഊർജസ്വലത, പണക്കാരുടെയും മധ്യവര്ഗതിന്റെയും മുഖത്ത് കാണുന്നില്ല. എല്ലമുണ്ടായിട്ടും ഒന്നുമില്ലാത്തവർ. എന്തൊരു വിരോധാഭാസം.

പച്ചക്കൊടിയുമേന്തി മാസ്റ്ററും അക്ഷമയോടെ ഉലാത്തുന്നു. വണ്ടി ശകലം വൈകിയിട്ടുണ്ടാവും. എല്ലാവരും അക്ഷമരാണ്. ഈ ലോകത്ത് ഞാൻ മാത്രം ക്ഷമയോടെ ഇനിയും കാത്തിരിക്കുന്നു. കരി പുരണ്ട ജീവിതമാണെങ്കിലും ഓടി കിതച്ചു കുതിച്ചു വരുന്ന വണ്ടി അനേകായിരങ്ങളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നുണ്ട്. അതിന്റെ നന്ദി ആരേലും തിരിച്ചു കാണിക്കാരുണ്ടോ? അറിയില്ല. കുറഞ്ഞ സമയം കൊണ്ട് എല്ലാവരെയും ഉൾകൊണ്ട വണ്ടി ചെറിയ ഞെട്ടലോടെ മുന്നോട്ടു നീങ്ങി. സ്റ്റേഷൻ പിന്നിടുകയാണ്. പ്ലാറ്റ്ഫോമും പിന്നിടും. ഈ നാടും പിന്നിട്ടു ഒരുപാടു മുന്നോട്ടു പോകാനുണ്ട്. വണ്ടിക്കു എന്നെങ്കിലും ഗൃഹാതുരത്വം തോന്നിക്കനുമൊ?

ചിന്തകൾക്ക് താത്കാലിക വിരാമമിട്ടു ചായ വിൽപനക്കാരൻ ജോലി ആരംഭിചിരിക്കുന്നു. വിശപ്പുന്ടെങ്കിലും വേണ്ട. ചിന്തകൾ തുടരട്ടെ. ആൾക്കാർ മുഖാമുഖം ഇരുന്നു യാത്ര ചെയ്യുന്ന യാത്ര യായിട്ടു പോലും ആരും ആരോടും ഒന്നും മിണ്ടുന്നില്ല. സ്വന്തം ലോകം ശ്രിഷ്ടിച്ചു അതിൽ ജീവിക്കുകയനവർ. അടുത്ത കമ്പാർട്ട്മെന്റിൽ സംഗീതം ആരംഭിച്ചിരിക്കുന്നു. വിദ്യാർതികൾ, അധ്യാപകർ, വക്കീലന്മാർ, സ്വർണപണിക്കാർ അങ്ങനെ ലോകത്തിന്റെ നാനാ തുറയിൽ പെട്ടവരും ഒരു മണിക്കൂർ യാത്രയിൽ എല്ലാം മറന്നു സംഗീതത്തിൽ ലയിക്കുന്നു. നാണയത്തിന്റെ രണ്ടു വശങ്ങളായി   രണ്ടു കമ്പാർട്ട്മെന്റുകൾ.

മയക്കം കണ്ണുകളിൽ ഓടിക്കളിക്കുന്നു. ഒന്നു മയങ്ങാൻ പറ്റുമോ? ചിന്തകൾ തേരു തളിച്ച് കൊണ്ട് എവിടെയൊക്കെയോ അലയുന്നു. എല്ലായിടത്തും അമ്മയുടെ മുഖം മിന്നിമറയുന്നുണ്ട്. എത്രയും വേഗം അമ്മയുടെ അടുത്ത് എത്തിച്ചേരാൻ വെമ്പൽ കൊള്ളുന്ന മനസ്സിനെ അടക്കി നിരത്താൻ പറ്റുന്നില്ല.