ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ] 227

 

 

 

 

പെൺകുട്ടി 1: അതെ അടുത്ത ബസ് എപ്പോഴാ വരുക എന്നറിയാമോ

 

അമൽ : അത് ഒരു 10 മിനിട്ടിൽ വരും. എന്തുപറ്റി മറ്റേ ബസ് കിട്ടിയില്ലേ?

 

പെൺകുട്ടി 1: ഇല്ല അതിൽ ഭയങ്കര തിരക്ക്. നിങ്ങൾ സ്ഥിരം ഈ ബസ് ലാണോ പോകാറ്?

 

അമൽ : ആ… മറ്റേതിൽ കയറിവലിഞ്ഞു പോകാൻ ഒന്നും വയ്യ. ശ്വാസം വിടാൻ പോലും പറ്റില്ല.

 

പെൺകുട്ടി 1 : ഹ്മ്മ്…. നിങ്ങളുടെ പേരെന്താ?

 

അമൽ : ഞാൻ അമൽ

 

ഞാൻ : സച്ചിൻ, നിങ്ങളുടെ?

 

പെൺകുട്ടി 1: ഞാൻ മീനാക്ഷി, ഇവൾ റീനു.

 

ഞാൻ റീനു എന്ന് പറഞ്ഞപ്പോഴാണ് അവളെ നോക്കുന്നത്. എന്റെ ഭഗവാനെ ആ കണ്ണുകൾ. എന്തൊരു ഭംഗിയാണ്. അതിൽ തന്നെ നോക്കിനിൽക്കാൻ തോന്നുകയാണ് അത്രയ്ക്കും ഭംഗിയുള്ള കണ്ണ് ഞാൻ ഇതുവരെ കണ്ടിട്ടില്ല.

 

അമൽ : അല്ല ഈ കുട്ടി ഭയങ്കര ജാട ആണല്ലോ ഒന്നും മിണ്ടില്ലേ?

 

 

 

 

അത് കേട്ടതും റീനു എന്തോ ഇഷ്ടമില്ലാത്തത് കേട്ടത് പോലെ അവനെയും എന്നെയും നോക്കിയിട്ട് അങ്ങനെ ഒന്നും ഇല്ല എന്ന് ആർക്കോ വേണ്ടി പറയും പോലെ പറഞ്ഞു.

 

 

 

 

മീനാക്ഷി : ഇവൾ ഒരു പാവം ആണ്. നിങ്ങള്ക്ക് തോന്നുന്നത.

 

അമൽ : ഹ്മ്മ്

 

മീനാക്ഷി : നിങ്ങളുടെ വീട് ഒക്കെ എവിടെയാ?

 

അമൽ : എന്റെ ഒരു കൃഷ്ണന്റെ അമ്പലം ഇല്ലേ? അതിന്റെ അടുത്താണ്

 

ഞാൻ : എന്റെ അത് കഴിഞ്ഞിട്ടുള്ള സ്റ്റോപ്പ്‌ ലാണ്. അവിടെ ഒരു ഹോസ്സിങ് വില്ല ഇണ്ട് അതിന്റെ അകത്താ..

 

 

അത് പറഞ്ഞതും റീനു എന്നെ ഒന്ന് നോക്കി. എന്തോ അവളുടെ കണ്ണ് കാണുമ്പോ അതിലേക്ക് മയങ്ങിവീഴും പോലെ ആണ്. ഒന്നേ അവൾ നോക്കിയുള്ളു പിന്നെ നോട്ടം മാറ്റി.

 

 

 

 

മീനാക്ഷി : അവിടെ തന്നെ ആണെല്ലോ അവളുടെയും വീട്. എന്നിട്ട് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലേ?

 

ഞാൻ ഇല്ലെന്ന് തലയാട്ടി. അപ്പോഴേക്കും ബസ് വന്നു. അവർ രണ്ടും പെട്ടെന്ന് മുന്നിലേക്ക് ചാടി കയറി ഞങ്ങൾ രണ്ടും പുറകിലേക്കും.

 

അമൽ : മീനാക്ഷി എന്ത് പാവം കൊച്ചാണല്ലേ 😍

 

ഞാൻ ഒന്നവനെ ഇരുത്തി നോക്കി

 

അമൽ : നീ ഇങ്ങനെ നോക്കുവൊന്നും വേണ്ട. എനിക് ഇവൾ മതി. ഞാൻ ഒറപ്പിച്ചു.

 

ഞാൻ : 🤒 എടാ നീ ഇപ്പൊ ഇവളെ കണ്ടല്ലേ ഉള്ളു അപ്പോൾത്തേക്കും..

 

അമൽ : ഓ നീ കൂടുതൽ പറയണ്ട. ആ റീനുവിന്റെ മുഖത്തും നോക്കി വെള്ളം ഒലിപ്പിക്കുന്നത് ഞാൻ ശ്രേദിച്ചായിരുന്നു.

 

ഞാൻ (ചമ്മിയ മുഖവും ആയി) : കണ്ടായിരുന്നു അല്ലെ 😊

 

അമൽ : അയ്യേ നാണിക്കല്ലേ നാണിക്കല്ലേ…..

 

ഞാൻ : 😊

 

അമൽ : ഭയങ്കര ജാട ആണ് അവൾക്കു… സംസാരിക്കാൻ കൂടി മടിയാണല്ലോ നീ എങ്ങനെ വളക്കും അവളെ. പോരാഞ്ഞിട്ട് പെൺപിള്ളേരോട് സംസാരിക്കാൻ നിനക്ക് പേടിയും ആണ്.

7 Comments

  1. bro next part vegam thanne idille 👀

  2. bro next part vegam thanne idille

  3. Bro അപരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻഎന്തേലും വഴി ഒണ്ടോ plzz replay 😒

  4. Bro അപരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻഎന്തേലും വഴി ഒണ്ടോ plzz replay 😒

  5. E part enik ishttapettilla sorry

  6. നിധീഷ്

    കഥ നന്നായിട്ടുണ്ട്… ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്… അത്കൊണ്ട് തന്നെ ഈ സൈറ്റിൽ ഞാൻ ആഴ്ചയിൽ ഒരിക്കൽ വന്ന് നോക്കും പുതിയ കഥ വല്ലതും വന്നിട്ടുണ്ടോ എന്ന്ഇതിൽ വരുന്നത് തന്നെ അപരാജിതന്റെ അപ്ഡേറ്റ് അറിയാൻ ആണ്.. കൂട്ടത്തിൽ പുതിയ കഥ വന്നാൽ അതും വായിക്കും..പിന്നെ ലൈക്കും കമന്റും കിട്ടിയാൽ കിട്ടിയെന്ന്പറയാം.. ഏതായാലും അടുത്ത പാർട്ട്‌ അധികം വൈകാതെ ഇടും എന്ന് പ്രധീക്ഷിക്കുന്നു.. ♥️

  7. മിസ്റ്റർ,. ബ്രോ മച്ചാനെ,.. ഈ siteൽ കഥയിട്ട് ‘like & coment’ കിട്ടും/വരും എന്ന് നിങ്ങൾ നോക്കണ്ട, ഒന്ന് രണ്ട് വർഷം മുൻപ് വരെ ഈ siteൽ ഒരു കഥയിട്ടാൽ നല്ല like/coment കിട്ടുമായിരുന്നു, ഇപ്പോൾ ഇവിടെ viewers കുറവാണ്, അതുകൊണ്ട് ഈ കഥതന്നെ താങ്കൾ kkstoriesൽ പബ്ലിഷ് ചെയ്ത് നോക്ക് അപ്പോൾ മനസ്സിലാവും മാറ്റം, എല്ലാവർക്കും ഒരു വിചാരമുണ്ട് ആ siteൽ ‘sex stories’ മാത്രമേ ഹിറ്റ്‌ ആകുകയുള്ളു എന്ന്, എന്നാൽ അത് തെറ്റായ ചിന്തയാണ് ഇങ്ങനെയുള്ള love സ്റ്റോറീസും അവിടെ വമ്പൻ ഹിറ്റുകളാണ്.. അതുകൊണ്ട് kk യിൽ post ചെയ്യൂ..

Comments are closed.