ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ] 188

 

 

 

 

നയന : ഓഹ് പറയുന്ന മഹാൻ ഇന്ന് പല്ലുതേച്ചോ ആവോ 🙄.

 

അമൽ : ഇവിടെ അടുത്ത വന്നു കിസ്സ് അടിച്ചു നോക്കടി അപ്പൊ അറിയാം പല്ല് തേച്ചിട്ടുണ്ടോ എന്ന് 😘

 

 

 

 

ഞാൻ പറഞ്ഞില്ലേ ഇവരുടെ അടുത്ത് എന്ത് വേണേലും ഞങ്ങൾക്ക് പറയാം അത് വേറെയൊന്നുകൊണ്ടല്ല ഞങ്ങളുടെ അടുത്തുള്ള അവരുടെ വിശ്വാസം കൊണ്ടാണ്.

 

 

 

 

മിയ : എടാ നിനക്ക് നാണം ഉണ്ടോ ഇങ്ങനെ പറയാൻ ഒന്നുമില്ലേലും ഞങ്ങൾ രണ്ടു സുന്ദരി പെൺകുട്ടികൾ അല്ലെ?

 

ഞാൻ : എടാ അമലേ? എവടെ?

 

അമൽ : എന്ത്?

 

ഞാൻ : അല്ല ഇവള് പറഞ്ഞായിരുന്നു രണ്ടു സുന്ദരിയായ പെൺകുട്ടികളെ പറ്റി കാണാൻ ഇല്ലേല്ലോ ഇവിടെയൊന്നും 🤭

 

നയന : ഓഹ് ഓവർ ആക്കല്ലേ മോനെ നീ 😠

 

ഞാൻ : ഓഹ് ഞാൻ വെറുതെ തമാശക്ക് പറഞ്ഞേയല്ലേ.നയന ചേച്ചി കൂൾ ഡൌൺ..

 

നയന : അങ്ങനെയാണേൽ നിങ്ങൾക്ക് കൊള്ളാം.

 

അപ്പോൾത്തേക്കും ബെൽ അടിച്ചു.

 

അമൽ : എന്നാ ശെരി ഡീ. ക്ലാസ്സിൽ പോട്ടെ ഇപ്പൊ മറ്റേ തള്ള ആണ് ക്ലാസ്സിൽ കേറാൻ വൈകിയാൽ പിന്നെ അത് മതി.

 

മിയ : എന്നാ ശെരി ഡാ വൈകുന്നേരം കാണാം.

 

 

 

 

രാവിലത്തെ ഇന്റർവെലിനും വൈകുന്നേരം സ്കൂൾ വിടുമ്പോഴേ ഇവരെ കാണുള്ളൂ. ബാക്കി ടൈം ഒക്കെ ഞങ്ങൾ വെറുതെ കറങ്ങി നടന്നു വായിനോക്കാരാണ് പതിവ്. പിന്നേ +2 ലെ ചേട്ടന്മാരെ ഒക്കെ നല്ല കമ്പനി ആണ് ഞങ്ങളും അയ്യിട്ടു അപ്പൊ പിന്നെ അവരുടെ കൂടെ കൂടും.

 

 

 

 

പിന്നെ ഉള്ള ടൈം ഒക്കെ ഭയങ്കര ബോർ ആയിരുന്നു ക്ലാസ്സിൽ കെടന്നു ഉറങ്ങിയും ലഞ്ച് കയ്ച്ചും ഒക്കെ ടൈം പോയി.

 

 

 

 

സ്കൂൾ വിട്ടതും ഞങ്ങൾ നേരെ ബേക്കറിലേക്ക് വിട്ടു. ഇനി 30 മണിക്കൂർ ഇവിടെ ഇരിക്കും. സ്കൂൾ ഇരിക്കുന്നത് ഒരു പട്ടികാടായതിനാൽ 15,20 മിനിറ്റ് കൂടുമ്പോഴാണ് ബസ് ഉള്ളു. അതും ആദ്യത്തെ രണ്ടു ബസിൽ ശ്വാസം വിടാൻ പോലും സമയം കിട്ടൂല. അതുകൊണ്ട് ഞങ്ങൾ 4 ഉം സ്ഥിരം 3 മത്തെ ബസ് ലാണ് പോകാറ്.

 

 

 

 

ബേക്കറിയിൽ കേറിയപ്പോ തന്നെ സഞ്ജു ചേട്ടനെ കണ്ടു. ഞങ്ങളുടെ സീനിയർ ആണ്. പുള്ളിയാണ് ഞങ്ങളെ ബാക്കി സീനിയർസ് ഒക്കെ ആയിട്ട് കമ്പനി ആക്കിയെ. എല്ലാരും നല്ല ക്ലീൻ ആൾകാർ ആണ്. പിന്നെ ഇവരിൽ ചിലർ ഒക്കെ എന്റെ അവിടത്തെ ഗ്രൗണ്ടിൽ ആണ് എല്ലാ ദിവസവും വൈകുന്നേരം ഫുട്ബാൾ കളിക്കാൻ വരാറു.

 

 

 

 

സഞ്ജു : ദേ ചേട്ടാ എന്നാ 2 സർബത്ത് കൂടി അടിച്ചോ..

 

കടയിലെ ചേട്ടൻ : ആ മോനെ ഇപ്പൊ തരാം.

 

ഞങ്ങൾ രണ്ടു സ്റ്റൂൾ വലിച്ചു ആൾടെ അടുത്തിരുന്നു.

3 Comments

Add a Comment
  1. Bro അപരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻഎന്തേലും വഴി ഒണ്ടോ plzz replay 😒

  2. Bro അപരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻഎന്തേലും വഴി ഒണ്ടോ plzz replay 😒

  3. മിസ്റ്റർ,. ബ്രോ മച്ചാനെ,.. ഈ siteൽ കഥയിട്ട് ‘like & coment’ കിട്ടും/വരും എന്ന് നിങ്ങൾ നോക്കണ്ട, ഒന്ന് രണ്ട് വർഷം മുൻപ് വരെ ഈ siteൽ ഒരു കഥയിട്ടാൽ നല്ല like/coment കിട്ടുമായിരുന്നു, ഇപ്പോൾ ഇവിടെ viewers കുറവാണ്, അതുകൊണ്ട് ഈ കഥതന്നെ താങ്കൾ kkstoriesൽ പബ്ലിഷ് ചെയ്ത് നോക്ക് അപ്പോൾ മനസ്സിലാവും മാറ്റം, എല്ലാവർക്കും ഒരു വിചാരമുണ്ട് ആ siteൽ ‘sex stories’ മാത്രമേ ഹിറ്റ്‌ ആകുകയുള്ളു എന്ന്, എന്നാൽ അത് തെറ്റായ ചിന്തയാണ് ഇങ്ങനെയുള്ള love സ്റ്റോറീസും അവിടെ വമ്പൻ ഹിറ്റുകളാണ്.. അതുകൊണ്ട് kk യിൽ post ചെയ്യൂ..

Leave a Reply

Your email address will not be published. Required fields are marked *