Oh My Kadavule 3 [Ann_azaad] 133

ഗോപു പറഞ്ഞത് കേട്ടപ്പോ കുട്ടീസിനൊക്കെ കുറ്റബോധം കൊണ്ട് ആകെ ബെസ്‌മായി .?

“ഞങ്ങളോട് ക്ഷമിക്ക് ചേച്ചീ ….ഞങ്ങളിനി അങ്ങനൊന്നും ചെയ്യൂല . സോറി ചേച്ചീ …ഞങ്ങൾ കാരണല്ലേ ഇപ്പൊ ചേച്ചിക്ക് ഇങ്ങനൊരവസ്ഥ വന്നേ .”

ഫുൾ  സെന്റി അടിച്ചോണ്ട് പാച്ചു പറഞ്ഞു .

“ഏയ്‌ ഇനീം അത് പറഞ്ഞു സെഡാക്കല്ലേ പാച്ചൂ ….എന്തോ ഒരു ദുരന്തം ലൈഫാടാ എന്റേത് . ചിലപ്പോ തോന്നും അക്കിയേട്ടനേം പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് . അന്ന് സത്യത്തിൽ എന്താ നടന്നതെന്ന് പോലും അറിയാതെ എന്നോടുള്ള പകയുടെ പുറത്തല്ലേ ആ മണ്ടൻ എന്നെ കെട്ടിയെ .  എന്തായാലും ഒരു ദിവസം അങ്ങേര് തന്നെ എന്നെ അങ്ങേരുടെ ലൈഫീന്ന് ഒഴിവാക്കിത്തരും . അത് വരെ ഒന്ന് ഫൈറ്റ് ചെയ്തു പിടിച്ചു നിൽക്കണം അത്രേ ഉള്ളു ഇപ്പൊ , എല്ലാരും പറയുന്നത് കേൾകാം ജീവിതം ഇങ്ങനൊക്കെയാ ..ആഗ്രഹിക്കുന്നതെല്ലാം കിട്ടിക്കോണമെന്നില്ല എന്നൊക്കെ  .
പക്ഷെ എന്റെ കാര്യത്തിൽ ദൈവം ആഗ്രഹിച്ചത് ഒന്ന് പോലും തരുന്നില്ലല്ലോ …..”

മാവീന്ന് childrens നെ എല്ലാം അഴിച്ചു വിട്ട് കരഞ്ഞോണ്ട് ഗോപു പറഞ്ഞപ്പോഴേക്കും  എല്ലാ എണ്ണങ്ങളും വന്നവാളെ കെട്ടിപിടിച്ച് കരയാൻ തുടങ്ങിയിരുന്നു .
അക്കിയാണെങ്കിൽ അവൾ പറഞ്ഞതൊന്നും മനസ്സിലാവാത്ത അവസ്ഥയിലായിരുന്നു .

“ചേച്ചി നിപുണേട്ടനേം ഓർത്തു കരയുവാണോ …ചേച്ചീ …”
അമ്മു ഗോപുവിനോട് ചോദിച്ചത് കേട്ട് അക്കി ആകെ അന്തം വിട്ടു പോയി .
‘ഇവള് നൈപുണിനേം ഓർത്തോണ്ട് കരയാൻ മാത്രം എന്താ ഉള്ളേ .?’?

നിപുൺ എന്ന പേര് കേട്ടപ്പോഴേക്കും ഗോപൂന്റെ മനസ്സിൽ ആ കാപ്പി കണ്ണുകൾ മിന്നി മാഞ്ഞു .
അവനെ കുറിച്ച് ഓർത്തപ്പോഴേക്കും അവളുടെ കണ്ണുകൾ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു .

“പ്ലീസ് അമ്മൂ നിപുണേട്ടന്റെ കാര്യം പറയല്ലേടാ …ചെലപ്പോ എന്നെക്കൊണ്ട് ആ ഓർമ്മയൊന്നും താങ്ങാൻ കഴിഞ്ഞെന്നു വരൂല .
ആറു വർഷത്തോളം ജീവനും ജീവിതവുമായി കണ്ട് സ്നേഹിച്ചപ്പോൾ ഞാൻ അറഞ്ഞില്ലല്ലോടാ അത്രേം കാലം ആ നെഞ്ചിൽ അനുചേച്ചി ആയിരുന്നെന്നൊന്നും .”

കരഞ്ഞുകൊണ്ട് ഗോപു പറയുന്നത് കേട്ടപ്പോൾ അക്കി ആകെ സ്തബ്ധനായി പോയി .
‘അപ്പൊ നിപുണും  അനൂം നേരത്തേ റിലേഷനിലയിരുന്നോ ….? അങ്ങനാണെങ്കിൽ അന്നവര് എല്ലാവരുടേം മുന്നിൽ ചെയ്തതും പറഞ്ഞതും ഒക്കെ വെറും drama ആയിരുന്നോ ……?…അങ്ങനാണെങ്കിൽതന്നെ
ഗൗതമി എന്തിനാ പിന്നെ അന്നങ്ങനൊക്കെ പറഞ്ഞേ …..?”

അവന്റെ മനസ്സ് നിറയെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളായിരുന്നു .

“ചേച്ചീ ….ചേച്ചി ഇനീം കരയല്ലേ ചേച്ചീ …..ചേച്ചി കരഞ്ഞാൽ ഇനി ഞങ്ങളും കരയുവേ ….
അല്ലെങ്കിൽ തന്നെ ചേച്ചീനെ വേണ്ടാന്ന് വച്ച് പോയ നിപുനേട്ടനേം ഓർത്ത്‌ ചേച്ചി എന്തിനാ കരയുന്നേ  ?….”

അമ്മു അൾട്രാ പ്രൊ സെന്റി അടിച്ചോണ്ട് പറഞ്ഞു .

“ആ ചേച്ചീ…. ചേച്ചി പോയ നിപുൺ എട്ടനേം ഓർത്ത്‌ കരയാതെ , ചേച്ചീനേം കേറിപ്പിടിച്ച് പിന്നെ എന്തൊക്കെയോ കള്ളവും പറഞ്ഞ് ചേച്ചീനെ കെട്ടിയ ആക്കിയേട്ടനെ ഓർത്ത്‌ കര ചേച്ചീ …..”

വല്ല്യ സംഭവം  കണക്കെ ഉണ്ണി പറഞ്ഞപ്പോ അതുവരെ കരഞ്ഞോണ്ടിരുന്ന ഗോപുവും ബാക്കി പിള്ളേരുടെയും കരച്ചിൽ സ്വിച്ച് ഇട്ട പോലെ നിന്നു . എല്ലാരും അന്തം വിട്ടുകൊണ്ട് ഉണ്ണിയെ നോക്കിപ്പോയി .

“ഒന്ന് പോ ഉണ്ണീ ….ആക്കിയേട്ടൻ എന്നെ കേറി പിടിച്ചിട്ടൊന്നും ഇല്ല . എനിക്കാകെ അങ്ങേരോടുള്ള ദേഷ്യം അന്ന് അങ്ങേര് എല്ലാവരുടേം മുന്നിൽ വച്ച് അങ്ങനൊക്കെ പറഞ്ഞതോർത്താ …..”

“എന്തുവാ ചേച്ചീ ചേച്ചിയീ പറയുന്നേ ….
അന്ന് എല്ലാരുടേം മുന്നിൽ വച്ച് ചേച്ചി തന്നല്ലേ പറഞ്ഞേ അക്കിയേട്ടൻ ചേച്ചീനെ കേറി പിടിച്ചെന്നൊക്കെ .”

അന്തം വിട്ടോണ്ട് അമ്മു ചോദിച്ചു .

????????????????        തുടരും …

????????????????

 

10 Comments

  1. Bro next part apoola

  2. Simply awesome .. ?

  3. ?❤

  4. Ente ponne bro engane mull munayill konde nerthale ?? kollam ee part adipoli ayit onde❤️❤️❣️

  5. Ellarude perum thamii mix avunna pole ..onum angad kathunilla?

  6. നിധീഷ്

    ?????

  7. ഈ ഭാഗവും സൂപ്പർ
    പേജ് കൂട്ടണം

Comments are closed.