Oh My Kadavule 3 [Ann_azaad] 133

എന്ത് തട്ടിപ്പാ അഞ്ചും കൂടി ചെയ്തു കൂട്ടിയേ ….???
സത്യം പറഞ്ഞില്ലേൽ ഒക്കത്തിനേം ഞാൻ നിരത്തി തല്ലും ,പിന്നെ പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഉണ്ടാവൂല .”

കട്ടകലിപ്പിൽ അതും പറഞ്ഞോണ്ട് ഗോപു മുറ്റത്തുണ്ടായിരുന്ന ഒരു കൊലച്ചിൽ എടുത്തു കൊണ്ട് വന്നപ്പോഴേക്കും അമ്മു പേടിച്ചു സത്യം പറയാൻ തുടങ്ങി .

 

“അതുണ്ടല്ലോ ചേച്ചീ …..
ചേച്ചി ഇങ്ങനെ എന്നും ഞങ്ങളെ തല്ലുന്നതോണ്ടില്ലേ …..ചേച്ചിക്ക് നല്ലൊരു പണിയും കിട്ടി ചേച്ചി ഈ നാട്ടീന്നേ സ്ഥലം വിടാൻ വേണ്ടി ഞങ്ങൾ മുട്ടയില് കൂടോത്രം ചെയ്ത് 5 ദിവസം ചേച്ചിക്ക് പൊരിച്ചു തന്നായിരുന്നു .?
പക്ഷേ ഞങ്ങൾ ചേച്ചിക്ക് എന്തെങ്കിലും ജോബ് ശെരിയായി ഈ നാട്ടീന്നു പോവണം എന്നേ വിചാരിച്ചിരുന്നുള്ളു . സത്യായിട്ടും ഇത്രേം വല്ല്യ ഒരു പണി ചേച്ചിക്ക് കിട്ടുമെന്നൊന്നും ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല .”

അമ്മു പറഞ്ഞത് മുഴുവൻ കേട്ടപ്പോൾ ഗോപൂന് ആകെ ദേഷ്യം വന്നിട്ട് അവൾടെ മുഖം ആകെ ചുവന്നു വന്നു .

“അണ്ണാ …..ദോ ചേച്ചി ഹീറ്റ് ആകുവാ നമ്മക്ക് ഓടിയാലോ ……”

കണ്ണു ചുവക്കണ് ,
പല്ല് കടിക്കണ്
മുഷ്ടി ചുരുട്ടണ്
അവസ്ഥയിലായി  നിൽക്കുന്ന ഗോപൂനെ കണ്ടപ്പോ പുറകിലുള്ള പാച്ചൂനോട്‌ തിരിഞ്ഞ് നോക്കാതെ ഉണ്ണി പറഞ്ഞു . കൊറച്ചു നേരം കഴിഞ്ഞിട്ടും പുറകീന്നു പാച്ചുവിന്റെ അനക്കം ഒന്നും ഇല്ല എന്ന് തോന്നിയപ്പോ ഉണ്ണി  ഒന്ന് തിരിഞ്ഞ് നോക്കി …നോക്കിയപ്പോ അവിടെ പാച്ചുവിന്റെ പൊടിപോലുമില്ല .

“അയ്യോ അണ്ണനിതെവിടെ പോയി .?”?

“എടാ മണ്ടാ അണ്ണനൊക്കെ എപ്പഴോ കണ്ടം വഴി വിട്ടു തല്ലു വേടിച്ചു കൂട്ടണ്ടെങ്കിൽ ഓടിക്കോടാ ഉണ്ണീ ….”?
എന്നും പറഞ്ഞോണ്ട് അച്ചു ഒരൊറ്റ ഓട്ടമായിരുന്നു  .  ഉണ്ണിയും ,അമ്മുവും ,കുഞ്ചുട്ടനും ഒപ്പം ഓടി  .
അവരുടെ പിന്നാലെ കൊലച്ചിലും വീശിക്കൊണ്ട് ഗോപുവും .

“നിക്കേടാ ….തെണ്ടികളേ …..അവിടെ “???
എന്നും അലറിക്കൊണ്ട് ഇട്ട സ്കർട് മടക്കിക്കുത്തി കുട്ടീസിന്റെ പിന്നാലെ പായുന്ന ഗോപൂനെ കണ്ടിട്ട് call ഉം കഴിഞ്ഞ് sit out ലേക്ക് കേറാൻ പോയ അക്കി വായും പൊളിച്ച് നിന്നു പോയി .

വീടിനു ചുറ്റും മൂന്ന് റൗണ്ട് ഓടി  നാലാമത്തെയും അഞ്ചാമത്തെയും റൗണ്ട് അടിക്കേണ്ട ടൈം കഴിഞ്ഞിട്ടും ആറിനെയും വീടിന്റെ ഫ്രന്റിലോട്ട് കാണാതായപ്പോൾ അക്കി ഒന്ന് വീടിന്റെ പിറകു വശം വരെ ചെന്നു നോക്കി .

അവിടുത്തെ കാഴ്ച കണ്ട് അവന്റെ ശേഷിച്ച കിളികളെല്ലാം കണ്ടം വഴി വിട്ടു .

വീടിന്റെ പിന്നിലുള്ള മാവിൽ ആഞ്ചിനേം പിടിച്ചു കെട്ടിയിട്ട് വിചാരണ ചെയ്യുവാണ് ഗോപു .
വെറുതെ ഓടുന്ന ട്രെയിനിനു തല വെക്കണ്ടാന്നു കരുതി അക്കി ഒച്ചയുണ്ടാക്കാതെ അവിടെ പതുങ്ങി നിന്നു .

“ആരാടാ …എനിക്ക് പൊരിച്ചു തന്ന മുട്ടയുടെ ഒക്കെ സ്പോൺസർ ?”?

കൊലച്ചിൽ നിലത്തിട്ട് അടിച്ചോണ്ട് ഗോപു ചോദിച്ചു .

“ഓരോ ദിവസവും ഓരോരുത്തരായിരുന്നു ചേച്ചീ …..എല്ലാവരും ഉണ്ട് . ”

ടീമിന്റെ തലവൻ പാച്ചു പേടിച്ചോണ്ട് പറഞ്ഞു .

“ഓഹോ ……എന്നാൽ 1st day സ്പോൺസർ നെ തൊട്ട് പറഞ്ഞു തുടങ്ങിക്കോ …”

“ചേച്ചീ 1st day കുഞ്ചു ,2nd ഉണ്ണി ,3rd അമ്മു ,4th ഞാൻ 5th അച്ചു .”

പാച്ചു പറഞ്ഞു തീർന്നതും അവൾ അതേ  ക്രമത്തിൽ ഓരോന്നിന്റെം ചെവി പൊന്നാക്കാൻ തുടങ്ങി . അവസാനം അച്ചുവോടെ അവൾ അത് നിർത്തി .
എന്നിട്ട് തളർന്ന്  അവരുടെ മുന്നിൽ വന്നിരുന്നു .

“നിങ്ങളാ കൂടോത്രം ചെയ്തിട്ടാ അന്നങ്ങനെയൊക്കെ സംഭവിച്ചതെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല . ആണെങ്കിൽ തന്നെ ഇനി പറഞ്ഞിട്ട് കാര്യവും ഇല്ലല്ലോ ..പക്ഷേ ഇപ്പൊ ഞാൻ നിങ്ങൾക്ക്  തന്നത് കള്ളം കാണിച്ചതിന്റെ ശിക്ഷയാ …”

10 Comments

  1. Bro next part apoola

  2. Simply awesome .. ?

  3. ?❤

  4. Ente ponne bro engane mull munayill konde nerthale ?? kollam ee part adipoli ayit onde❤️❤️❣️

  5. Ellarude perum thamii mix avunna pole ..onum angad kathunilla?

  6. നിധീഷ്

    ?????

  7. ഈ ഭാഗവും സൂപ്പർ
    പേജ് കൂട്ടണം

Comments are closed.