Oh My Kadavule 3 [Ann_azaad] 133

“ഓ… i see ….. നിങ്ങളൊക്കെ ഏത് ക്ലാസ്സിലാ പഠിക്കുന്നെ.? “(അക്കി )

“8th ൽ “(പാച്ചു)

അപ്പോഴേക്കും അക്കിയുടെ ഫോൺ റിങ് ചെയ്തു . കുട്ടീസ് എല്ലാം അവനെ നോക്കി, but why എന്നറിയുമോ……. മോ… മോ…
കാരണം ആക്കിയുടേത് ഐ ഫോൺ ആയിരുന്നു  .  ഐ ഫോണിന്റെ ringtone കേട്ടാൽ ഈ കുട്ടീസ് എല്ലാം ഒന്ന് നോക്കി പോവും അത്ര തന്നെ. ഞാൻ ഇപ്പഴും ഇടക്കൊക്കെ നോക്കി പോവാറുണ്ട് ?

“സോറി കുട്ടീസ് ഞാൻ ഇപ്പൊ കൊറച്ച് ബിസി ആണേ…so നമുക്ക് വിശദമായിട്ട് പിന്നെ പരിചയപ്പെടാം. ”

എന്ന് അവരെ നോക്കി പറഞ്ഞിട്ട് അക്കി ഫോണും അറ്റൻഡ് ചെയ്ത് കൊറച്ചപ്പുറത്തേക്ക് മാറി നിന്നു .  പഠിക്കുമ്പോ പിള്ളേർക്ക് ഡിസ്റ്റബെൻസ് ആവേണ്ടാന്നു കരുതി മാത്രം.

“ഓ അല്ലെങ്കിലും ആർക്കാ ഈ ദുഷ്ടനെ ഒക്കെ പരിചയപ്പെടണ്ടേ ല്ലേ … “???

കൂട്ടത്തിൽ ആകെയുള്ള പെൺതരിയായ അമ്മു അക്കി പോയ വഴി നോക്കി പറഞ്ഞു .

“ആ …അമ്മൂ പാവം നമ്മടെ ഗോപു ചേച്ചീനെ ചതിച്ച ദുഷ്ടനാ…..ഇയാൾ .”

ഗുണ്ടൂസ് അച്ചു പല്ല് കടിച്ചോണ്ട് പറഞ്ഞു .

“ഗോപൂ …….ദേ നിന്റെ ട്യൂഷൻ പിള്ളേരൊക്കെ വന്നിട്ടുണ്ടേ ………..”

ഗോപാലകൃഷ്ണൻ വിളിച്ചത് കേട്ട് അടുക്കളയിൽ അമ്മയോട് കത്തി അടിച്ചോണ്ടിരുന്ന ഗോപു വേഗം ഓടിച്ചാടി sit out  ൽ എത്തി .

“ഹായ് …ഞാൻ ടെക്സ്റ്റും ,മാർക്കറും ,ബോർഡും എടുത്ത് ഇപ്പൊ വരാവേ ….”

എന്നും പറഞ്ഞ് അവൾ അകത്തേക്ക് ഓടി .എന്നിട്ട് 5മിനിറ്റിൽ സാധനങ്ങളൊക്കെ എടുത്തോണ്ട് വന്നു .
എന്നിട്ട് അവരേം കൂട്ടി sit out ന്റെ ഒരറ്റത്തു പോയിരുന്നു .

“ന്നാലും എന്റെ ചേച്ചീ …..ഞങ്ങൾ ചേച്ചിക്ക് അങ്ങനൊരു കൂടോത്രം ചെയ്തപ്പോ വിചാരിച്ചില്ലായിരുന്നു  ചേച്ചിക്ക് ഇത്രേം വല്ല്യ ഒരു പണി കിട്ടുമെന്നൊന്നും .”

തടിക്കും കൈ കൊടുത്തോണ്ട് അച്ചു പറഞ്ഞത് കേട്ട് ബോർഡ് സെറ്റ് ചെയ്തോണ്ടിരുന്ന ഗോപു ഒന്നും മനസ്സിലാവാതെ തിരിഞ്ഞു നോക്കി .

“ന്ത്‌….കൂടോത്രോ ……”?
അന്തം വിട്ടോണ്ട് ഗോപു ചോദിച്ചു പോയി .
ഗോപു അത് ചോദിച്ചപ്പഴാണ് അച്ചൂന് അവന്റെ വായീന്നു അറിയാതെ വീണുപോയ മണ്ടത്തരം ഓർമ്മ വന്നേ ….

“ഏയ്‌ …ഒന്നും ഇല്ല ചേച്ചീ അവൻ ചുമ്മാ പറഞ്ഞതാ …”
അച്ചൂന്റെ കാലിൽ ചവിട്ടിക്കൊണ്ട് പാച്ചു പറഞ്ഞു .??

“ദേ ….വേലയിറക്കാതെ സത്യം പറഞ്ഞോണം

10 Comments

  1. Bro next part apoola

  2. Simply awesome .. ?

  3. ?❤

  4. Ente ponne bro engane mull munayill konde nerthale ?? kollam ee part adipoli ayit onde❤️❤️❣️

  5. Ellarude perum thamii mix avunna pole ..onum angad kathunilla?

  6. നിധീഷ്

    ?????

  7. ഈ ഭാഗവും സൂപ്പർ
    പേജ് കൂട്ടണം

Comments are closed.