നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145

“നീ എന്റെ ഏറ്റവും നല്ല ഫ്രണ്ട്…”

 

ഇത് പറഞ്ഞതും അവളുടെ മുഖം മങ്ങുന്നതും കോപവും സങ്കടവും കൊണ്ട് പുരികം ഉയരുന്നതും ഞാൻ ശ്രദ്ദിച്ചു…

പിന്നീട് ഞാൻ പറഞ്ഞ മറുപടി അവൾ സ്വയം പറഞ്ഞു…..

 

“ഏറ്റവും ബെസ്റ്റ് ഫ്രണ്ട്.. ഒക്കേ അങ്ങനെയെങ്കിൽ ദേവിക  …. അവളാരാ നിന്റെ?…….”

 

വീണ്ടുമൊരു ചോദ്യം എന്നിൽ പരിഭ്രാന്തി പരത്തി..

പെട്ടന്ന് വൈഷ്ണവിന്റെ ഉപദേശം എന്റെ മനസ്സിൽ ഓർമ്മ വന്നു, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേൽ പണി കിട്ടും.

 

ഞാൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു..

 

“അവളും എന്റെ ഗുഡ് ഫ്രണ്ട്…”

 

“ഓഹോ!! എന്നാൽ ഇത് നീയിപ്പോൾ തന്നെ അവളോടും പറയണം. ”

 

ഞാൻ ഞെട്ടിപ്പോയി കാരണം അവളിൽ നിന്ന് ഇത്തരമൊരു നീക്കം ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ മറുപടി പറയാതെ നിന്നപ്പോൾ അവൾ പറഞ്ഞു.,

 

“എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോ പറയണം ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു അവളും നീയും എനിക്ക് ഒരേപോലെ ആണ്..”

 

“എന്നാൽ നീ വാ……”

 

ഇതും പറഞ്ഞ് അവൾ ദേവികയുടെ അടുത്തേക്ക് നടന്നു അപ്പോഴേക്കും പ്രിയയും അവിടേക്കെത്തി പുറത്തു നടന്നതൊന്നും കേൾക്കാതെ ഇപ്പോഴും ദേവിക എന്റെ നോട്സ് എഴുതുകയാണ്..

അപ്പോഴാണ് നമ്മൾ അവിടേക്കെത്തുന്നത്..

5 Comments

  1. Bakki eppo varum

  2. ❤️❤️❤️

  3. ❤❤

  4. ശങ്കരഭക്തൻ

    ❤️

Comments are closed.