ഞാൻ ആകെ ദേഷ്യം പിടിച്ചപോലെ പറഞ്ഞു….
“ടീ ഞാനിത് ഒന്ന് കംപ്ലീറ്റ് ആക്കിക്കോട്ടെ പ്ലീസ്…”
ഞാനെഴുതിത്തരാം എന്ന് പറഞ്ഞ് അവൾ എന്റെ നോട്ട് ബുക്ക് കൈയ്ക്കലാക്കാൻ അടുത്തേയ്ക്ക് വന്നു ഞാൻ അവളെ അടിക്കാനായി കൈയ്യൊങ്ങി… അവളാകട്ടെ ഒരു നിഷ്കളങ്കയായ കുഞ്ഞിനെപ്പോലെ കവിൾ പെരുക്കി എന്റെ നേരെ കാട്ടി…
“എന്തിനാ ഞാൻ ചോദിച്ചു…”
അവൾ കണ്ണിറുക്കി ചിരിയോടെ എന്നെ നോക്കി…
ഈ സമയം അനു ഇതൊക്കെ കണ്ട് ക്ലാസ്സിന്റെ ജനലിനരുകിൽ നിൽപ്പുണ്ടായിരുന്നു..
ലാലുവുമായുണ്ടായ സംഭവമെല്ലാം മറന്ന് പഴയപോലെ ആയി വരുവായിരുന്നു അപ്പോഴാണ് ഈ സംഭവം….അവൾ ജനലിലൂടെ എന്നെ നോക്കി അന്നത്തെ അതേ കലിപ്പ് ദൈവമേ എല്ലാം തീർന്ന്…
അവൾ വാതിലിനടുത്ത്നിന്നും എന്നെ കൈകാട്ടി വിളിച്ചു…ഞാൻ ബുക്സ് എല്ലാം ദേവികയെ എല്പിച്ച് എഴുതാൻ ആവശ്യപ്പെട്ടശേഷം അനുവിന്റെ അടുത്തേക്ക് പോയി…
ഞാൻ ചെല്ലുമ്പോൾ അവളുടെ മുഖം ശോകമൂകമായിരുന്നു…
എന്താ കാര്യം ഞാൻ പതിയെ അവളോട് ചോദിച്ചു…
അവൾ പതിയെ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു ..എന്നെ എത്ര നാളായി നിനക്കറിയാം? ഏകദേശം 3വർഷമായിട്ട് അല്ലേ?
അതെ! ഞാൻ പറഞ്ഞു…
“അപ്പോൾ ഞാൻ നിനക്ക് ആരാ…?എന്താണ് നമ്മൾ തമ്മിലുള്ള ബന്ധം?……”
ഇത്തരം ചോദ്യങ്ങൾ അപ്രതീക്ഷിതമായത് കൊണ്ട് ഞാൻ മറുപടി കൊടുക്കാൻ കഴിഞ്ഞില്ല… അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു അപ്പോൾ ഞാൻ പറഞ്ഞു..
Waiting
Bakki eppo varum
❤️❤️❤️
❤❤
❤️