നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145

അവൾ ദിവസവും നിന്റെ ഫോണിൽ മിസ്സ്കാൾ അടിക്കുമായിരുന്നല്ലോ… ഇപ്പോൾ അതും ഇല്ലേ മെസ്സേജ് എങ്കിലും അയച്ചോ? ”

 

ഈ നാറിക്ക് എന്തൊക്ക അറിയണം ഞാൻ ചിന്തിച്ചു എന്നിട്ട് പതിയെ പറഞ്ഞു…

 

“മെസ്സേജ് ഒന്നും വന്നില്ല…… ”

അപ്പൊ പിന്നെ എല്ലാം തീർന്നു അവൻ ചിരിച്ചോണ്ട് പറഞ്ഞു…

 

അവന്റെ ഈ ഡയലോഗ് കേട്ട് ഞാൻ ദേഷ്യത്തിൽ ബോൾ കൈയ്യിലെടുത്തു എറിയാൻ തയ്യാറെടുത്തു..

കളി കഴിഞ്ഞു ഞാൻ മൊബൈൽ എടുത്തു നോക്കുമ്പോൾ അനുവിന്റെ നാലു മിസ്സ്കാൾ… അത് ഞാൻ വൈഷ്ണവിന് കാണിച്ചുകൊടുത്തു….

ദിവസങ്ങൾ പിന്നെയും കടന്നുപോയി അനുവും പഴയ പോലെ തന്നെയാണ് എന്നോട് ഇടപഴകുന്നത്.. അപ്പോൾ വൈഷ്ണവിന്റ പ്രവചനം തെറ്റിയോ എന്ന് ഞാൻ ചിന്തിച്ചു.. പക്ഷെ അന്നൊരിക്കൽ ക്ലാസ്സിൽ വച്ചുണ്ടായ സംഭവം വൈഷ്ണവിന്റെ വാക്കുകൾ ശരിവയ്ക്കുന്നതായിരുന്നു..

 

ഉച്ചസമയം… ഞാൻ പുറകിലെ ബഞ്ചിൽ ഇരുന്ന് നോട്സ് ക്ലിയർ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴുണ്ട് ദാ വരുന്നു ദേവിക … ഭക്ഷണം കഴിച്ച പാത്രവും കഴുകിയിട്ടുള്ള വരവാണ്.,ഞാൻ അവളുടെ വരവ് ശ്രദ്ദിക്കാത്ത രീതിയിൽ എന്റെ ജോലിയിൽ തുടർന്നു.. അവളുടെ സ്വഭാവം അനുസരിച്ചു അവളെ ശ്രദ്ദിക്കാതിരുന്നാൽ പിന്നെ കൊച്ചുപിള്ളേരെ പോലെയാകും അവളുടെ പെരുമാറ്റം.. ചിലപ്പോൾ ബഹളം വയ്ക്കും ദേഹോപദ്രവവും ഉണ്ടാകും…

ഇതറിയാവുന്ന ഞാൻ ആദ്യമേ അവളെ വിലക്കി..

 

“ശല്യപ്പെടുത്താതെ ഒന്ന് പോടീ ….”

 

ഞാൻ അവളെ അവിടെ നിന്നോടിക്കുവാൻ ഒരു ശ്രമം നടത്തി.. പക്ഷെ അവൾ അവിടെനിന്ന് പോകാതെ പിന്നേം  ശല്യപ്പെടുത്തുവാൻ തുടങ്ങി..

5 Comments

  1. Bakki eppo varum

  2. ❤️❤️❤️

  3. ❤❤

  4. ശങ്കരഭക്തൻ

    ❤️

Comments are closed.