നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145

എന്നാലും അനു കാണാതെ അവർ ആംഗ്യ ഭാഷയിൽ കാര്യമെന്തെന്ന് എന്നോട് ചോദിച്ചു…

ഞാൻ പിന്നീട് പറയാമെന്നു പറഞ്ഞു തടി തപ്പി…

 

???????????

 

കോളേജ് വിട്ടു വന്ന് വൈകുന്നേരം ഗ്രൗണ്ടിന്റ കെട്ടിന് മുകളിൽ ഇരുന്നപ്പോൾ വൈഷ്ണവ് എന്തെടുത്തേയ്ക്ക് വന്നു., വന്നപാടെ അവൻ എന്റെ കഥകൾ കേൾക്കുവാൻ ധൃതിപ്പെട്ടു.

 

“എന്തായി നിന്റെ പ്രേമം?.. ”

 

ഞാനാണെങ്കിൽ കുറച്ചു മൂഡ്ഓഫ് ആയിട്ട് ഇരിക്കുവായിരുന്നു അതിനാൽ മറുപടി പറയാതെ ഇരുന്നു അവൻ വീണ്ടും ചൊരണ്ടി ചൊരണ്ടി ചോദിച്ചു ഒടുവിൽ ഞാൻ വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു കൊടുക്കാൻ തുടങ്ങി.. കഥ മുഴുവൻ കേട്ടപ്പോൾ അവൻ വിശ്വസിക്കാനാവാതെ വാ പൊളിച്ചിരുന്നു..

‘അപ്പോൾ ഞാൻ പറഞ്ഞ ഐഡിയ നീ പ്രയോഗിച്ചു അല്ലേ വെൽഡൻ മൈ ബോയ്…അങ്ങനെ ഒരെണ്ണത്തിന്റ കാര്യത്തിൽ തീരുമാനമായി..”അവൻ ഊരിചിരിച്ചുകൊണ്ട് എന്റെ കൈയ്യിൽ പിടിച്ചു കുലുക്കി  ….

“അപ്പോൾ രണ്ട് പേരുടെ കാര്യത്തിലും തീരുമാനമാക്കുവാനായിരുന്നോ നീ ഉദ്ദേശിച്ചത്?….”

 

ഞാൻ ദേഷ്യത്തോടെ അവനോട് ചോദിച്ചു..

 

“ഞാൻ അതൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലളിയാ… ഒരെണ്ണം ഒഴിവായാലല്ലേ മറ്റതിനെ കിട്ടൂ അതാണ്….”

 

“ഉവ്വാ.. നിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി മോൻ ഇനി അധികം ഉദ്ദേശിക്കണ്ട ഇതും പറഞ്ഞു ഞാൻ ഗ്രൗണ്ടിലേക്കിറങ്ങി….”

 

അവൻ പിന്നേം എന്റെ പിന്നാലെ കൂടി.,ക്ലാസ്സിൽ വച്ച് അനു എന്നോട് വല്ലതും എങ്കിൽ എന്താണ് പറഞ്ഞത് എന്നൊക്ക അവനറിയണം.. ഇനി മുഴുവൻ അറിഞ്ഞതല്ലാതെ അവന് മനസമാധാനം വരില്ല…

ഞാൻ പറഞ്ഞു അവൾ പിന്നീടൊന്നും മിണ്ടിയില്ല..

5 Comments

  1. Bakki eppo varum

  2. ❤️❤️❤️

  3. ❤❤

  4. ശങ്കരഭക്തൻ

    ❤️

Comments are closed.