നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 146

“എന്നിട്ട് നീ എന്ത് മറുപടി കൊടുത്തു അവന്?…..”

 

“ഞാനെന്ത് പറയാൻ നീയല്ലേ കൊടുക്കേണ്ടത്…”

 

പിന്നീട് അവൾ ഒന്നും പറഞ്ഞില്ല ലാലുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.അടുത്ത വഴക്കിനുള്ള പുറപ്പാടാണോ എന്ന് ചിന്തിച്ചു ഞാൻ നിൽക്കുമ്പോൾ അവൾ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് കയറിപ്പോയി…

ഈ സമയം ലാലു ആശ്വാസത്തോടെ തലയിൽ കൈവച്ചു നിൽക്കുകയായിരുന്നു., ഞാൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

“എടാ അവളൊരു പാവമാണ് ഈ വർത്താനം ഉണ്ടെന്നേ ഉള്ളൂ.. ”

 

അവൻ എന്റെ നേരെ തൊഴുതുകൊണ്ട് പറഞ്ഞു…

 

” എന്റെ പൊന്നോ വേണ്ട… ആ പാവത്തിനെ നീ തന്നെ വച്ചോ…”ഇതു പറഞ്ഞു അവൻ പോയി…

 

ക്ലാസ്സിൽ എത്തിയപ്പോൾ അവൾ ഒറ്റയ്ക്ക് ഒരു ബഞ്ചിൽ  ഇരിക്കുന്നു..ആകെ മൂഡ് ഓഫ്‌ ആണ്.. എപ്പോഴും വർത്താനം പറഞ്ഞിരിക്കുന്ന ആളാണ് ഇവളെ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല എന്ന് ഞാനോർത്തു.

 

അവളുടെ അടുത്ത് ചെന്ന് സംസാരിക്കണോ എന്ന് എന്ന് ഒരുനിമിഷം ഞാൻ ചിന്തിച്ചു..

വേണ്ട.. അവളെങ്ങനെ ആവും പ്രതികരിക്കുക എന്നറിയില്ല. ഞാൻ തൊട്ട് മുന്നിലത്തെ ബഞ്ചിൽ ഇരിക്കുവാനായി അവളുടെ മുന്നിലൂടെ നടന്നുപോയി., അപ്പോൾ ഒരുനിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം ഇടഞ്ഞു. എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല…ഞാൻ ചിരിക്കുന്നത് കണ്ട് ദേവികയും പ്രിയയും കാര്യം തിരക്കി.. ഞാൻ അനുവിന്റെ മുഖത്തേക്ക് നോക്കി അവൾ ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചു…..

 

അപ്പോൾ ഞാൻ ചിരി നിർത്തി അവരോടു മിണ്ടരുതെന്ന് പതിയെപറഞ്ഞു..

5 Comments

  1. Bakki eppo varum

  2. ❤️❤️❤️

  3. ❤❤

  4. ശങ്കരഭക്തൻ

    ❤️

Comments are closed.